തങ്കമണി  
Kerala

സെന്‍സസ് എടുക്കാനെന്ന വ്യാജേനെ വീട്ടിലെത്തി; വയോധികയുടെ മൂന്നരപവന്‍ കവര്‍ന്നു; യുവതി പിടിയില്‍

വെള്ളം എടുക്കാനായി അടുക്കളയിലേക്ക് പോയ വയോധികയെ പിന്തുടര്‍ന്ന് വയോധികയുടെ തല പിടിച്ച് ചുമരില്‍ ഇടിച്ചതിനുശേഷം മൂന്ന് പവന്‍ തൂക്കം വരുന്ന മാല പൊട്ടിച്ച് കടന്നുകളയാന്‍ ശ്രമിക്കുകയായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Sujith

തൃശൂര്‍: കുന്നംകുളം ചൂണ്ടലില്‍ സെന്‍സസ് എടുക്കാനെന്ന വ്യാജനെ വേഷം മാറിയെത്തിയ അയല്‍വാസിയായ യുവതി വയോധികയുടെ മാല കവര്‍ന്നു. ചൂണ്ടല്‍ മേലെങ്കാവ് ചാണശ്ശേരി വീട്ടില്‍ തങ്കമണി (80) യുടെ മൂന്ന് പവന്‍ മാലയാണ് കവര്‍ന്നത്. പിടിവലിയില്‍ മാലയുടെ പകുതി പൊട്ടിവീണു. വെള്ളി വൈകിട്ട് നാലിനാണ് സംഭവം.സെന്‍സസ് എടുക്കാന്‍ എന്ന പേരില്‍ വീട്ടിലെത്തിയ യുവതി ശുചി മുറിയില്‍ പോകണമെന്നാവശ്യപ്പെട്ടു. പുറത്തെ ശുചി മുറിയില്‍ പോയ ശേഷം യുവതി കുടിക്കാന്‍ വെള്ളം ആവശ്യപ്പെട്ടു.

വെള്ളം എടുക്കാനായി അടുക്കളയിലേക്ക് പോയ വയോധികയെ പിന്തുടര്‍ന്ന് വയോധികയുടെ തല പിടിച്ച് ചുമരില്‍ ഇടിച്ചതിനുശേഷം മൂന്ന് പവന്‍ തൂക്കം വരുന്ന മാല പൊട്ടിച്ച് കടന്നുകളയാന്‍ ശ്രമിക്കുകയായിരുന്നു. സംഭവം നടക്കുമ്പോള്‍ വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല. മകനും ഭാര്യയും ജോലിക്ക് പോയിരിക്കുകയായിരുന്നു.മാല പൊട്ടിക്കുന്നതിനിടെയുണ്ടായ പിടിവലിയില്‍ മാലയുടെ പകുതി മാത്രമാണ് മോഷ്ടാവിന്റെ കയ്യില്‍ കുടുങ്ങിയത്. ആക്രമണത്തില്‍ തലയ്ക്ക് പരിക്കേറ്റ് വീണ തങ്കമണി ബഹളം വെച്ചതോടെ സമീപത്തെ ബന്ധുക്കള്‍ ഓടിയെത്തി യുവതിയെ പിടികൂടി.

മോഷണത്തിനിടെ തലയ്ക്ക് പരിക്കേറ്റ ഇവരെ കുന്നംകുളം മലങ്കര ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുന്നംകുളം പൊലിസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു.

Fake Census Official Robs Elderly Woman of Gold; Nabbed

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വീണ സേവനമൊന്നും നല്‍കിയിട്ടില്ല; പണം നല്‍കിയത് പിണറായിയുമായുള്ള അടുപ്പത്തിന്റെ പേരില്‍; കര്‍ത്തയുടെ മൊഴി പുറത്ത്

ഇന്റര്‍നെറ്റ് ഇല്ലാതെയും ജന്തര്‍മന്തറില്‍ പ്രതിഷേധക്കാരുടെ ചാറ്റിങ്; ആപ്പ് നീക്കം ചെയ്യാന്‍ കേന്ദ്രം, എന്താണ് 'ബിറ്റ്ചാറ്റ്'?

ഇനി ദര്‍ശനത്തിന് മണിക്കൂറുകളോളം കാത്തുനില്‍ക്കേണ്ട!; ഗുരുവായൂരില്‍ ഓണ്‍ലൈന്‍ ബുക്കിങ് ആരംഭിച്ചു, അറിയേണ്ടതെല്ലാം

ഒറ്റയടിക്ക് 440 രൂപ വര്‍ധിച്ചു; സ്വര്‍ണവില 1,06,000ന് മുകളില്‍

'365 ഡെയ്‌സ് ഓഫ് ലൈഫ്'; അമ്മയായ സന്തോഷം പങ്കിട്ട് പദ്മപ്രിയ