ഹരിഹരൻ, രാജേഷ്, മണികണ്ഠൻ .
Kerala

ഭക്ഷണം കഴിക്കാനെത്തിയ കുടുംബത്തിന് മര്‍ദനം, യുവാക്കളുടെ ആക്രമണം മദ്യലഹരിയില്‍

മദ്യലഹരിയില്‍ വന്ന മൂന്നംഗ സംഘം ചുനങ്ങാട് സ്വദേശികളായ അബ്ദുല്‍ നിസാറും ഭാര്യയും കുട്ടികളും അടങ്ങുന്ന അഞ്ചംഗ സംഘത്തെ അസഭ്യം പറയുകയും കയ്യേറ്റം ചെയ്യുകയും ചെയ്യുകയായിരുന്നു.

സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: ഹോട്ടലില്‍ മന്തി കഴിക്കാന്‍ എത്തിയ കുടുംബത്തിന് നേരെ ആക്രമണം. ഇന്നലെ രാത്രി എട്ടരയോടെ ഒറ്റപ്പാലത്താണ് സംഭവം. ഭക്ഷണം കഴിക്കാന്‍ എത്തിയ കുടുംബത്തെ മദ്യലഹരിയിലെത്തിയ യുവാക്കള്‍ മര്‍ദ്ദിച്ചതായാണ് പരാതി. ഒറ്റപ്പാലം സഫ്രോണ്‍ മന്തി എന്ന ഹോട്ടലിലാണ് അടിപിടിയുണ്ടായത്.

സംഭവത്തില്‍ ഹരിഹരൻ, രാജേഷ്, മണികണ്ഠൻ എന്നിവരാണ് അറസ്റ്റിലായത്. മദ്യലഹരിയില്‍ വന്ന മൂന്നംഗ സംഘം ചുനങ്ങാട് സ്വദേശികളായ അബ്ദുല്‍ നിസാറും ഭാര്യയും കുട്ടികളും അടങ്ങുന്ന അഞ്ചംഗ സംഘത്തെ അസഭ്യം പറയുകയും കയ്യേറ്റം ചെയ്യുകയും ചെയ്യുകയായിരുന്നു.

പ്രശ്‌നത്തില്‍ ഇടപെടാന്‍ വന്ന എസ്‌ഐക്കും മര്‍ദ്ദനമേറ്റു. പ്രശ്‌നത്തില്‍ ഇടപെട്ട് പരിഹരിക്കാനായി വന്ന സബ് ഇന്‍സ്‌പെക്ടര്‍ ഗ്ലാഡിങ് ഫ്രാന്‍സിസിനാണ് മര്‍ദ്ദനമേറ്റത്. സംഭവത്തില്‍ ഒറ്റപ്പാലം രണ്ട് എഫ് ഐ ആറുകളായി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

Family who came for food beaten up, attacked by youths under the influence of alcohol in Palakkad, Kerala.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കണ്ണൂര്‍ പയ്യാമ്പലത്ത് മൂന്ന് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

ദിവസവും ഓട്സ് കഴിക്കാമോ?

പത്തു വര്‍ഷം കൊണ്ട് ഒരു കോടി സമ്പാദിക്കാം?; മികച്ച മാര്‍ഗം സ്റ്റെപ്പ്- അപ്പ് എസ്‌ഐപി, വിശദാംശങ്ങള്‍

ഗുരുവായൂര്‍ ക്ഷേത്രം ഏകാദശി നിറവിലേക്ക്, തങ്കത്തിടമ്പ് തൊഴുത് ആയിരങ്ങള്‍; സുകൃത ഹോമ പ്രസാദ വിതരണം നവംബര്‍ എട്ടിന്

സഞ്ജു സാംസണ്‍ ഇല്ല, ടീമില്‍ മൂന്ന് മാറ്റം; ടോസ് നേടിയ ഇന്ത്യ ഓസ്‌ട്രേലിയയെ ബാറ്റിങ്ങിന് അയച്ചു

SCROLL FOR NEXT