നിസാര്‍ വയനാട് അന്തരിച്ചു 
Kerala

ഗായകന്‍ നിസാര്‍ വയനാട് അന്തരിച്ചു

നിരവധി മാപ്പിള പാട്ടുകളിലൂടെ ശ്രദ്ധേയനായി. മലയാളം കന്നട സിനിമകളിലും പാടിയിട്ടുണ്ട്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Sujith

ദുബൈ: ഗായകന്‍ നിസാര്‍ വയനാട് അന്തരിച്ചു. ദുബൈ മന്‍ഖൂര്‍ ആശുപത്രിയിലായിരുന്നു മരണം. 43 വയസ്സായിരുന്നു വയനാട് കമ്പളക്കാട് സ്വദേശിയാണ്. നിരവധി മാപ്പിള പാട്ടുകളിലൂടെ ശ്രദ്ധേയനായി. മലയാളം കന്നട സിനിമകളിലും പാടിയിട്ടുണ്ട്.

സംഗീതപരിപാടിക്കായി കഴിഞ്ഞമാസമാണ് ദുബൈയിലെത്തിയത്. പനിയെ തുടര്‍ന്നാണ് ആശുപത്രിയില്‍ ചികിത്സ തേടിയത്. അടുത്തദിവസം സൗദിയിലും ദുബൈയിലും വിവിധ പരിപാടിയില്‍ പങ്കെടുക്കാനിരിക്കെയാണ് മരണം. ബോളിവുഡ് ഗായകന്‍ ഉദിത്ത് നാരായണന്റെ ശബ്ദസാന്നിധ്യമാണ് ഗാനമേള വേദികളില്‍ നിസാറിനെ ശ്രദ്ധേയമാക്കിയത്.

കമ്പളക്കാട് ഇറോത്ത് വീട്ടില്‍ ഇബ്രായിയുടെയും സൈനബയുടേയും മകനാണ്. ഭാര്യ: ഷഹന നിസാര്‍.

Famous singer Nisar Wayanad has passed away

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വനിതാ ഏഷ്യാകപ്പില്‍ ഇന്ത്യയുടെ സ്പിന്‍ മാജിക്; തകര്‍ന്നടിഞ്ഞ് പാകിസ്ഥാന്‍, 55ന് പുറത്ത്

കാന്തപുരത്തിന്റെ സ്ത്രീ സ്വാതന്ത്ര്യ പരാമര്‍ശം: യൂത്ത് ലീഗ് സമ്മേളനത്തില്‍ ഭിന്നസ്വരവുമായി കുഞ്ഞാലിക്കുട്ടിയും കെഎം ഷാജിയും

'എടാ... പോടാ...' എന്ന് വിളിക്കുന്ന ആത്മബന്ധം; 'മമ്മൂട്ടി, മോഹന്‍ലാല്‍, ലാലു അലക്‌സ്'

പറഞ്ഞാല്‍ മതി, പണി ജെമിനി ചെയ്യും; ഗൂഗിള്‍ വര്‍ക്ക്സ്പെയ്സില്‍ പുതിയ എഐ വോയ്‌സ് ഫീച്ചര്‍

തിരിച്ചുപോകാന്‍ കാല് ഉണ്ടാകില്ലെന്ന് ഭീഷണിപ്പെടുത്തി; ഏഴ് ടിക്കറ്റിന് 6000രൂപ, ചെന്നപ്പോള്‍ 230രൂപയുടെ ടിക്കറ്റ്; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍