Police പ്രതീകാത്മക ചിത്രം
Kerala

കോഴിക്കോട് അച്ഛന്‍ മകനെ അടിച്ചുകൊന്നു

ലഹരി ഉപയോഗത്തെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Sujith

കോഴിക്കോട്: മീഞ്ചന്തയില്‍ വാക്കുതര്‍ക്കത്തെ തുടര്‍ന്ന് അച്ഛന്‍ മകനെ അടിച്ചുകൊന്നു. മീഞ്ചന്ത സ്വദേശി മിസാദ് ആണ് കൊല്ലപ്പെട്ടത്. ലഹരി ഉപയോഗത്തെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.

ഇന്നുരാവിലെയാണ് സംഭവം. മകന്റെ ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് ഇരുവരും തമ്മില്‍ വഴക്ക് പതിവായിരുന്നെന്ന് പൊലീസ് പറയുന്നു. ഇന്നുരാവിലെയും ലഹരി ഉപയോഗത്തെ ചൊല്ലി ഇരുവരും തമ്മില്‍ തര്‍ക്കമായി. വീട്ടുമുറ്റത്ത് കിടന്നിരുന്ന പൈപ്പ് ഉപയോഗിച്ച് ഉമ്മര്‍കോയ മകന്റെ തലയ്ക്ക് അടിക്കുകയായിരുന്നു. ഉടന്‍ തന്നെ മിസാദിനെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

പരിക്കേറ്റ ഉമ്മര്‍കോയയും കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.

Father beats son to death in Kozhikode

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഫ്രാൻസും അൽബേനിയയും ചൂണ്ടിക്കാട്ടി മുന്നറിയിപ്പ്; രാജ്യത്ത് ഭരണമാറ്റത്തിനായുള്ള നീക്കങ്ങളെന്ന് ആർഎസ്എസ് മേധാവി

'കൃത്യമായി ഉപയോ​ഗിച്ചാൽ ഇന്ത്യയിലെ മികച്ച നടൻമാരിലൊരാളാകും സുരാജേട്ടൻ; അദ്ദേഹത്തിന്റെ കണ്ണുകളിലാണ് ആ കഥാപാത്രത്തിന്റെ ലൈഫ്'

കക്ഷിരാഷ്ട്രീയത്തിനപ്പുറമുള്ള സൗഹൃദം കേരളത്തിന്റെ സംസ്കാരം: രമേശ് ചെന്നിത്തലയുടെ സന്ദർശനത്തിൽ വിഎസ് സുനിൽകുമാർ

രഞ്ജി നിയന്ത്രിച്ച് 'ഓസ്‌ട്രേലിയന്‍' അംപയര്‍! ആരാണ് ബെന്‍ ട്രെലോര്‍?

പത്താം ക്ലാസ് യോഗ്യത; ISRO-യിൽ 97 ഒഴിവുകൾ, അസിസ്റ്റന്റ്, നഴ്സ്, ഫയർമാൻ, ഡ്രൈവർ ...