പ്രതീകാത്മക ചിത്രം 
Kerala

ശസ്ത്രക്രിയക്കായി കാത്തു കിടന്ന മകന്റെ സമീപം സ്ട്രക്ചറില്‍ അച്ഛന്റെ മൃതദേഹം

സമീപം കിടക്കുന്നത് അച്ഛന്റെ മൃതദേഹമാണെന്ന് അറിഞ്ഞ ഗോകുലിന് നിയന്ത്രണം വിട്ടു

Author : സമകാലിക മലയാളം ഡെസ്ക്

കോട്ടയം : ശസ്ത്രക്രിയക്കായി കാത്തു കിടന്ന മകന്റെ അടുത്ത് എത്തിയത് അച്ഛന്റെ ചേതനയറ്റ ശരീരം. കോട്ടയെ മെഡിക്കല്‍ കോളജാണ് ഉള്ളുരുക്കുന്ന സംഭവത്തിന് സാക്ഷിയായത്. അപകടത്തില്‍ പരിക്കേറ്റ് ശസ്ത്രക്രിയയ്ക്കായാണ് പാമ്പാടി വെള്ളൂര്‍ കാലായില്‍ ഗോകുലിനെ (22) കോട്ടയം മെഡിക്കല്‍ കോളജിലെ അത്യാഹിത വിഭാഗത്തിലെത്തിച്ചത്.

വ്യാഴാഴ്ച പരിശോധനയ്ക്കായി നഴ്‌സിങ് കൗണ്ടറിന് മുമ്പില്‍ സ്ട്രക്ചറില്‍ കിടക്കുമ്പോഴാണ്, മറ്റൊരു സ്ട്രക്ചറില്‍ അച്ഛന്‍ സജയന്റെ (44) മൃതദേഹം എത്തിച്ചത്. സമീപം കിടക്കുന്നത് അച്ഛന്റെ മൃതദേഹമാണെന്ന് അറിഞ്ഞ ഗോകുലിന് നിയന്ത്രണം വിട്ടു. പിന്നീട് അച്ഛന്റെ മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റിയ ശേഷം ഗോകുലിനെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.

മരം വെട്ടു തൊഴിലാളിയായ സജയന്‍ മരത്തില്‍ നിന്ന് വീണാണ് മരിച്ചത്. വ്യാഴാഴ്ച ശസ്ത്രക്രിയ ആയതിനാല്‍ അച്ഛനോട് ജോലിക്ക് പോകേണ്ടെന്ന് ഗോകുല്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സാമ്പത്തിക ബുദ്ധിമുട്ട് കാരണം ജോലിക്ക് പോകുകയായിരുന്നു എന്ന് വീട്ടുകാര്‍ പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എംപിമാരുടെ ആവശ്യം പ്രോട്ടോക്കോള്‍ വിരുദ്ധം, നാലു മണിവരെ ആരും കൂടിക്കാഴ്ചയ്ക്ക് സമയം തേടിയില്ല; വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

രാഹുലിന്റെയും പ്രിയങ്കയുടേയും അറസ്റ്റ്: നാളെ സംസ്ഥാനത്ത് കോണ്‍ഗ്രസ് പ്രതിഷേധം

'നാല് ആന്‍ജിയോപ്ലാസ്റ്റി ചെയ്ത് കഴിഞ്ഞാൽ കമ്മീഷൻ, കഷ്ടം ആണ് കേട്ടോ'; മുഖ്യമന്ത്രിയുടെ വാദം തള്ളി ഡോ.സൗമ്യ സരിൻ (വിഡിയോ)

അയ്യർ 'ഷോ'... നായകന്റെ സെഞ്ച്വറിയിൽ വിൻഡീസിനെതിരെ ഇന്ത്യയ്ക്ക് തകർപ്പൻ ജയം

രാഹുല്‍ഗാന്ധിയുടെയും പ്രിയങ്കയുടെയും അറസ്റ്റ് ജനാധിപത്യ വിരുദ്ധം, പോരാട്ടം തുടരും: വി ഡി സതീശന്‍