V Sivankutty  file
Kerala

'ലോകകപ്പ് ഫൈനൽ ഞായറാഴ്ച രാത്രി 12.30ന്; തിങ്കളാഴ്ച എല്ലാ സ്കൂളുകൾക്കും അവധി നൽകണം'

മുൻ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : രഞ്ജിത്ത് കാർത്തിക

തിരുവനന്തപുരം: ഫിഫ ലോകകപ്പ് ഫുട്ബോൾ ഫൈനൽ മത്സരം പ്രമാണിച്ച് ജൂലൈ 20 തിങ്കളാഴ്ച സംസ്ഥാനത്തെ എല്ലാ സ്കൂളുകൾക്കും അവധി പ്രഖ്യാപിക്കണമെന്ന് മുൻ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഫെയ്സ്ബുക്ക് കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ലോകകപ്പ് ഫൈനൽ മത്സരം ഇന്ത്യൻ സമയം ഞായറാഴ്ച രാത്രി 12.30-നാണ് ആരംഭിക്കുന്നത്. മത്സരം പുലർച്ചെ വരെ നീണ്ടുനിൽക്കുമെന്നതിനാൽ വിദ്യാർത്ഥികൾക്ക് തിങ്കളാഴ്ച കൃത്യസമയത്ത് സ്കൂളുകളിൽ എത്താൻ ബുദ്ധിമുട്ടായിരിക്കും എന്നും അദ്ദേഹം കുറിപ്പിൽ വ്യക്തമാക്കി.

കുറിപ്പ്

ഫിഫ ലോകകപ്പ് ഫുട്ബോൾ ഫൈനൽ മത്സരം പ്രമാണിച്ച് ജൂലൈ 20 തിങ്കളാഴ്ച സംസ്ഥാനത്തെ എല്ലാ സ്കൂളുകൾക്കും അവധി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെടുന്നു. അർജന്റീനയും സ്പെയിനും തമ്മിലുള്ള ആവേശകരമായ ലോകകപ്പ് ഫൈനൽ മത്സരം ഇന്ത്യൻ സമയം ഞായറാഴ്ച രാത്രി 12.30-നാണ് ആരംഭിക്കുന്നത്. മത്സരം പുലർച്ചെ വരെ നീണ്ടുനിൽക്കുമെന്നതിനാൽ വിദ്യാർത്ഥികൾക്ക് തിങ്കളാഴ്ച കൃത്യസമയത്ത് സ്കൂളുകളിൽ എത്താൻ ബുദ്ധിമുട്ടായിരിക്കും. ഈ സാഹചര്യം കണക്കിലെടുത്ത് തിങ്കളാഴ്ചത്തെ അധ്യയന ദിനം ഒഴിവാക്കണമെന്നാണ് ആവശ്യപ്പെടുന്നത്. തിങ്കളാഴ്ച നൽകുന്ന അവധിക്ക് പകരമായി, പിന്നീട് അവധി വരുന്ന ഏതെങ്കിലും ഒരു ശനിയാഴ്ച പ്രവൃത്തിദിനമാക്കി മാറ്റി അധ്യയന സമയം ക്രമീകരിക്കാവുന്നതാണ്. ഇത് സംബന്ധിച്ച് സർക്കാർ അടിയന്തരമായി അനുകൂല തീരുമാനം കൈക്കൊള്ളണമെന്ന്‌ അഭ്യർത്ഥിക്കുന്നു.

Former Education Minister V Sivankutty Demands School Holiday on Monday Due to FIFA World Cup Final

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ടാറ്റയുടെ പ്രതിനിധികൾ ഞങ്ങളെ കണ്ട് ചര്‍ച്ച നടത്തിയിരുന്നു'; മുഖ്യമന്ത്രിക്കൊപ്പമുള്ള ചിത്രം പുറത്തുവിട്ട് മന്ത്രി കുഞ്ഞാലിക്കുട്ടി

ഫൈനലിൽ ബ്രസീൽ ടീമിനെ വീഴ്ത്തി മിനർവയുടെ ചുണക്കുട്ടികൾ! ​​യൂറോപ്പിൽ 'ഇരട്ട കിരീട നേട്ടം'

ഗുജറാത്തില്‍ പടക്കനിര്‍മ്മാണ ശാലയില്‍ സ്‌ഫോടനം: 8 മരണം; 15 ലേറെ പേര്‍ക്ക് പരിക്ക്

എംബിബിഎസ് ഫീസ് ഇനി നാലര വര്‍ഷം മാത്രം; സര്‍ക്കാര്‍ ഉത്തരവിറക്കി

കോമൺവെൽത്ത് ​ഗെയിംസ്; മീരാഭായ് ചാനുവും ലവ്‍ലിനയും ഇന്ത്യൻ പതാകയേന്തും