Film industry strike on January 23 പ്രതീകാത്മക ചിത്രം
Kerala

തിയറ്ററുകള്‍ അടച്ചിടും; ഷൂട്ടിങ് നിര്‍ത്തിവയ്ക്കും; 23ന് സിനിമാ പണിമുടക്ക്

സിനിമ മേഖല നേരിടുന്ന പ്രതിസന്ധിക്ക് അയവ് വരുത്താന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നാണ് സംഘടനകളുടെ ആവശ്യം.

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ജനുവരി 21ന് സൂചനാ പണിമുടക്ക് നടത്താന്‍ സിനിമാ സംഘടനകളുടെ തീരുമാനം. തിയറ്ററുകള്‍ അടച്ചിട്ടും ഷൂട്ടിങ് അടക്കം നിര്‍ത്തിവച്ചുമാണ് പണിമുടക്ക്. ഫിലിം ചേംബര്‍, പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ തുടങ്ങിയ സംഘടനകളുടെ സംയുക്തയോഗത്തിലാണ് തീരുമാനം.

തദ്ദേശ സ്ഥാപനങ്ങള്‍ ഈടാക്കുന്ന വിനോദ നികുതി ഒഴിവാക്കണമെന്നതടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്്. ജിഎസ്ടിക്ക് പുറമെ വിനോദ നികുതിയും നല്‍കുന്നത് സിനിമ മേഖലയില്‍ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നതായി സംഘടനകള്‍ ആരോപിച്ചു. സിനിമ മേഖല നേരിടുന്ന പ്രതിസന്ധിക്ക് അയവ് വരുത്താന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നാണ് സംഘടനകളുടെ ആവശ്യം.

Film industry strike on January 23

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും