ഫോട്ടോ: ഫെയ്സ്ബുക്ക് 
Kerala

മുക്കുപണ്ടം പണയം വച്ച് പണം തട്ടി; കോൺ​ഗ്രസ് നേതാവായ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പിടിയിൽ

കൊടിയത്തൂർ ഗ്രാമീണ ബാങ്ക് ശാഖയിൽ നിന്ന് 3.5 ലക്ഷത്തോളം രൂപ മുക്കുപണ്ടം പണയം വച്ച് തട്ടിയെന്നായിരുന്നു പരാതി

Author : സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: ബാങ്കുകളിൽ മുക്കുപണ്ടം പണയം വച്ച് പണം തട്ടിയ കേസിൽ പ്രതി പിടിയില്‍. കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറിയും കൊടിയത്തൂര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ ബാബു പൊലുകുന്നത്താണ് പിടിയിലായത്. ശനിയാഴ്ച പുലര്‍ച്ചെ ബംഗളൂരുവിലെ രഹസ്യ കേന്ദ്രത്തില്‍ വച്ചാണ് ബാബു മുക്കം പൊലീസിന്റെ പിടിയിലായത്. മുക്കം ഇന്‍സ്‌പെക്ടര്‍ പ്രജീഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ബാബുവിനെ പിടികൂടിയത്.

കൊടിയത്തൂർ ഗ്രാമീണ ബാങ്ക് ശാഖയിൽ നിന്ന് 3.5 ലക്ഷത്തോളം രൂപ മുക്കുപണ്ടം പണയം വച്ച് തട്ടിയെന്നായിരുന്നു പരാതി. ഇതോടെ വിവിധ ബാങ്കുകളിൽനിന്ന് തട്ടിപ്പു നടത്തിയ കേസിലെ നാല് പ്രതികളും പിടിയിലായി.

സംഭവം നടന്ന് രണ്ടാഴ്ച പിന്നിട്ടിട്ടും പ്രതിയെ പിടിക്കാത്ത പൊലീസ് നടപടിക്കെതിരെ വ്യാപക പ്രതിഷേധമുയര്‍ന്നിരുന്നു. ബാബു പോവാന്‍ സാധ്യതയുള്ള സ്ഥലങ്ങളിലെല്ലാം പൊലീസ് എത്തി പരിശോധനയും നടത്തി.  

ഗ്രാമീണ ബാങ്ക് കൊടിയത്തൂര്‍ ശാഖയിലെ മുന്‍ അപ്രൈസറും പന്നിക്കോട് സ്വദേശിയുമായ പരവരിയില്‍ മോഹന്‍ദാസ് (57) വ്യാഴാഴ്ച ജീവനൊടാക്കിയതോടെയാണ് കോൺ​ഗ്രസ് നേതാക്കൾ ഉൾപ്പെട്ട കേസ് വീണ്ടും സജീവമായത്.

ദളിത് കോണ്‍ഗ്രസ് മുന്‍ ജില്ലാ സെക്രട്ടറി വിഷ്ണു കയ്യൂണുമ്മല്‍, ബാബു പൊലുകുന്നത്ത്, കൊടിയത്തൂര്‍ സ്വദേശികളായ മാട്ടുമുറിക്കല്‍ സന്തോഷ് കുമാര്‍, സന്തോഷിന്റെ ഭാര്യ ഷൈനി എന്നിവര്‍ ചേര്‍ന്നാണ് ഗ്രാമീണ ബാങ്ക് കൊടിയത്തൂര്‍ ശാഖയില്‍ നിന്ന് 24.6 ലക്ഷം രൂപ തട്ടിയത്. ഈ ബാങ്കിലെ അപ്രൈസറായിരുന്നു ജീവനൊടുക്കിയ മോഹന്‍ദാസ്. കേരള ഗ്രാമീണ ബാങ്ക് കൊടിയത്തൂര്‍ ശാഖയില്‍ നിന്നു അഗസ്ത്യന്‍മുഴിയിലെ കാര്‍ഷിക - ഗ്രാമ വികസന ബാങ്ക് ശാഖയില്‍ നിന്നുമായി 32 ലക്ഷത്തോളം രൂപയാണ് സംഘം തട്ടിയത്.

പെരുമണ്ണ സര്‍വീസ് സഹകരണ ബാങ്കില്‍ മുക്കുപണ്ടം പണയം വെക്കുന്നതിനിടെ സന്തോഷ് കുമാറിനെയും വിഷ്ണുവിനെയും പന്തീരാങ്കാവ് പൊലീസ് പിടികൂടിയിരുന്നു. ഇതോടെയാണ് മറ്റു ബാങ്കുകളിലെ തട്ടിപ്പ് അന്വേഷണത്തിലൂടെ പുറത്തു വന്നത്. 

കേസില്‍ ഉള്‍പ്പെട്ടവര്‍ കേരള ഗ്രാമീണ ബാങ്കിന്റെ കൊടിയത്തൂര്‍ ശാഖയിലും സ്വര്‍ണം പണയം വെച്ചതായി ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് കൊടിയത്തൂര്‍ ഗ്രാമീണ്‍ ബാങ്കില്‍ പരിശോധന നടത്തിയത്. പരിശോധനയില്‍ ഒന്‍പത് കവറുകളിലേത് മുക്കുപണ്ടമാണെന്ന് കണ്ടെത്തിയിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT