Rahul Mamkootathil  ഫയൽ
Kerala

'ഹാബിച്വല്‍ ഒഫന്‍ഡര്‍, യുവതിയുടെ ജീവനു പോലും ഭീഷണി'; രാഹുല്‍ പെണ്‍കുട്ടിയെ ക്രൂരമായി പീഡിപ്പിച്ചുവെന്ന് എഫ്‌ഐആര്‍

വലിയ ശാരീരിക ഉപദ്രവമാണ് യുവതി നേരിട്ടതെന്നും എഫ്‌ഐആറില്‍ പറയുന്നു

സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട: രാഹുല്‍ മാങ്കൂട്ടത്തില്‍ പെണ്‍കുട്ടിയെ ക്രൂരമായി പീഡിപ്പിച്ചുവെന്ന് എഫ്‌ഐആര്‍. ബലാത്സംഗം, ഭീഷണിപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ട്. കാമസംതൃപ്തി അടയുക എന്ന ലക്ഷ്യത്തോടെയാണ് സമൂഹമാധ്യമം വഴി പെണ്‍കുട്ടിയുമായി സൗഹൃദം സ്ഥാപിക്കുന്നത്. വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നല്‍കി. ഒരുമിച്ച് ജീവിക്കാമെന്ന് വിശ്വസിപ്പിച്ച് ലൈംഗിക ചൂഷണം നടത്തിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

2024 ഏപ്രില്‍ എട്ടിന് പത്തനംതിട്ട ജില്ലയിലെ ഒരു സ്വകാര്യ ഹോട്ടലില്‍ വെച്ചാണ് രാഹുല്‍ യുവതിയെ ക്രൂരമായി ബലാത്സംഗം ചെയ്തത്. സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് റൂമിലെത്തിയ ഉടന്‍ തന്നെ യുവതിയെ കടന്നു പിടിക്കുകയും, ക്രൂരമായി ബലാത്സംഗം ചെയ്യുകയുമായിരുന്നു. തടയാന്‍ ശ്രമിച്ചപ്പോള്‍ മുഖത്ത് തുപ്പുകയും അടിക്കുകയും ചെയ്തു. വലിയ ശാരീരിക ഉപദ്രവമാണ് യുവതി നേരിട്ടതെന്നും എഫ്‌ഐആറില്‍ പറയുന്നു.

രാഹുല്‍ ഒരു സ്ഥിരം കുറ്റവാളി (ഹാബിച്വല്‍ ഒഫന്‍ഡര്‍) ആണെന്നത് അടക്കമുള്ള ഗുരുതര പരാമര്‍ശങ്ങള്‍ അറസ്റ്റ് റിപ്പോര്‍ട്ടിലുണ്ട്. കേസ് എടുക്കുന്നതിന് മുന്‍പുതന്നെ പ്രതി പരാതിക്കാരിയെ ഭീഷണിപ്പെടുത്തി. എംഎല്‍എ എന്ന അധികാരം ഉപയോഗിച്ച് സാക്ഷികളെ സ്വാധീനിക്കാനും പരാതിക്കാരിയെ സൈബര്‍ ആക്രമണങ്ങളിലൂടെ മാനസികമായി തളര്‍ത്താന്‍ സാധ്യതയുണ്ട്. പരാതിക്കാരിയുടെ ജീവന് തന്നെ രാഹുല്‍ ഭീഷണിയാണെന്നും അവരുടെ സ്വകാര്യ വിവരങ്ങള്‍ വെളിപ്പെടുത്തി മാനസിക സമ്മര്‍ദ്ദത്തിലാക്കാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്.

മൂന്നാം ബലാത്സംഗക്കേസിലാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെ പൊലീസ് രാത്രി 12.30 ഓടെ നാടകീയമായി അറസ്റ്റ് ചെയ്തത്. പാലക്കാട്ടെ ഹോട്ടലില്‍ നിന്നാണ് കസ്റ്റഡിയിലെടുത്തത്. ക്രൂരമായ ബലാത്സംഗവും നിര്‍ബന്ധിത ഗര്‍ഭഛിദ്രവും, സാമ്പത്തിക ചൂഷണവുമടക്കം ഗുരുതര ആരോപണങ്ങളുന്നയിച്ച് പത്തനംതിട്ട സ്വദേശിനി ഇ-മെയില്‍ വഴി നല്‍കിയ പരാതിയിലാണ് രാഹുലിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.

The FIR alleges that Rahul Mamkootathil brutally assaulted the girl. Charges like rape and intimidation have been filed.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വിവാഹിതയാണെന്ന് അറിഞ്ഞില്ല, ബന്ധം ഉഭയസമ്മതപ്രകാരം; രാഹുല്‍ മാങ്കൂട്ടത്തില്‍ ജാമ്യഹര്‍ജി നല്‍കി

'ഹിന്ദു മതം എന്ന ഒന്നില്ല, സംഘടിത മതങ്ങളുടെ സ്വഭാവത്തിലേയ്ക്ക് വരുന്നു'

2026ലെ ഐഎസ്ആര്‍ഒയുടെ ആദ്യ വിക്ഷേപണം; പിഎസ്എല്‍വി സി 62 വിക്ഷേപണം നാളെ

ചികിത്സയ്ക്ക് ശേഷം വിശ്രമിക്കുന്ന എം കെ മുനീറിനെ സന്ദര്‍ശിച്ച് മുഖ്യമന്ത്രി; ഒപ്പം മുഹമ്മദ് റിയാസും

കരുത്തായി കോഹ്‌ലി; ന്യൂസിലന്‍ഡിനെ തകര്‍ത്തു, ഇന്ത്യയ്ക്ക് 4 വിക്കറ്റ് ജയം

SCROLL FOR NEXT