Fire breaks out at Konni Medical College Hospital സ്ക്രീൻഷോട്ട്
Kerala

കോന്നി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തീപിടിത്തം; സമയോചിത ഇടപെടല്‍, വന്‍ദുരന്തം ഒഴിവായി

കോന്നി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ജനറേറ്റര്‍ റൂമിന് സമീപം തീപിടുത്തം

സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട: കോന്നി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ജനറേറ്റര്‍ റൂമിന് സമീപം തീപിടുത്തം. ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. രോഗികളെ പുറത്തിറക്കിയാണ് തീ നിയന്ത്രിച്ചത്.

മെഡിക്കല്‍ കോളജിലെ ഫെസിലിറ്റി മെയിന്റനന്‍സ് വിഭാഗം സമയബന്ധിതമായി ഇടപെട്ടതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ഡീസല്‍ ടാങ്കിലേക്ക് തീ പിടിക്കാത്തതിനാല്‍ സ്‌ഫോടനം ഒഴിവായി. നിലവില്‍ ജനറേറ്റര്‍ വീണ്ടും പ്രവര്‍ത്തിപ്പിച്ചു തുടങ്ങി.

ഇന്ന് വൈദ്യുതി മുടങ്ങിയതിനാല്‍ മുഴുവന്‍ സമയവും ജനറേറ്റര്‍ പ്രവര്‍ത്തിക്കുകയായിരുന്നു. തീപിടിക്കാന്‍ കാരണം ഷോര്‍ട്ട് സര്‍ക്യൂട്ട് ആകാം എന്നാണ് പ്രാഥമിക നിഗമനം.

Fire breaks out at Konni Medical College Hospital; Timely intervention averts major disaster

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'എവിടെയും നീതി ലഭിക്കുന്നില്ല'; തെരഞ്ഞെടുപ്പ് കമ്മീഷന് രൂക്ഷവിമര്‍ശനം; സുപ്രീംകോടതിയില്‍ അഭിഭാഷകക്കുപ്പായം അണിഞ്ഞ് മമത

പാര്‍ലമെന്റിന് പുറത്ത് പടിക്കെട്ടില്‍ തെന്നിവീണ് ശശി തരൂര്‍, പിടിച്ചെഴുന്നേല്‍പ്പിച്ച് അഖിലേഷ് യാദവും സുരക്ഷാ ഉദ്യോഗസ്ഥരും

ആയുർവേദം കഴിക്കുമ്പോൾ പഥ്യം നോക്കണോ? ഡോക്ടറുടെ കുറിപ്പ്

കേന്ദ്രം 2.5 കോടി ആധാര്‍ നമ്പറുകള്‍ പ്രവര്‍ത്തനരഹിതമാക്കി; കാരണമിത്

ക്രിസ്റ്റ്യാനോ റൊണാൾഡോ അൽ നസറുമായുള്ള കരാർ അവസാനിപ്പിക്കുന്നു?

SCROLL FOR NEXT