പ്രതീകാത്മക ചിത്രം 
Kerala

രണ്ടുദിവസം സണ്‍ഷേഡില്‍ കുടുങ്ങി പൂച്ചക്കുഞ്ഞ്, വിശന്നുവലഞ്ഞ് കരച്ചില്‍; അതിസാഹസികമായി മൂന്നാം നിലയില്‍ കയറി രക്ഷപ്പെടുത്തല്‍

മെഡിക്കല്‍ കോളേജ് കെട്ടിടത്തിന്റെ മൂന്നാം നിലയിലെ സണ്‍ഷേഡില്‍ രണ്ടുദിവസമായി കുടുങ്ങിക്കിടന്ന പൂച്ചക്കുഞ്ഞിനെ രക്ഷിച്ചു

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: മെഡിക്കല്‍ കോളേജ് കെട്ടിടത്തിന്റെ മൂന്നാം നിലയിലെ സണ്‍ഷേഡില്‍ രണ്ടുദിവസമായി കുടുങ്ങിക്കിടന്ന പൂച്ചക്കുഞ്ഞിനെ രക്ഷിച്ചു. ചാക്ക അഗ്‌നിരക്ഷാ നിലയത്തിലെ ഉദ്യോഗസ്ഥരാണ് പൂച്ചയെ രക്ഷിച്ചത്. 

ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെയാണ് പൂച്ചക്കുഞ്ഞിനെ രക്ഷിക്കണം എന്ന സന്ദേശം ചാക്ക അഗ്‌നിരക്ഷ നിലയത്തില്‍ എത്തുന്നത്. മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഓഫീസില്‍ നിന്നാണ് വിളി എത്തുന്നത്. ഉടനെ തന്നെ ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ ആര്‍ വി ഗോപകുമാറിന്റെ നേതൃത്വത്തില്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യു ഓഫീസര്‍മാരായ രതീഷ് ആര്‍, രതീഷ്‌കുമാര്‍ ഡി, ഫയര്‍മാന്‍ ഡ്രൈവര്‍ എം പ്രദീപ് എന്നിവര്‍ സ്ഥലത്തെത്തി. 

രണ്ടുദിവസം മുന്‍പാണ്  സ്റ്റാഫ് ക്വാട്ടേഴ്സിന്റെ മൂന്നാം നിലയിലെ സണ്‍ഷേഡില്‍ പൂച്ചക്കുഞ്ഞ് രക്ഷപെടാന്‍ കഴിയാതെ അകപ്പെട്ടത്. ഭയവും വിശപ്പും മൂലം കരഞ്ഞുകൊണ്ടിരുന്ന പൂച്ചയെ സമീപത്തെ മുറികളിലുള്ളവര്‍ രക്ഷപെടുത്താന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. തുടര്‍ന്ന് വിവരം ജീവനക്കാരെ അറിയിക്കുകയായിരുന്നു. ഫയര്‍മാന്‍ ഡ്രൈവര്‍ എം  പ്രദീപ് സാഹസികമായി മൂന്നാം നിലയില്‍ കയറി പൂച്ചക്കുഞ്ഞിന്റെ അടുത്ത് എത്തി ചാക്കില്‍ കെട്ടി താഴെ ഇറക്കുകയുമായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അബ്ദുറഹിമാൻ രണ്ടത്താണി ലീഗ് വിടുന്നു?; എൽഡിഎഫ് സ്ഥാനാർഥി ആയേക്കും

'ഇത് ചെറിയ വേദന ആയിരുന്നില്ല, ഓരോ ദിവസവും വെല്ലുവിളി നിറഞ്ഞത്'; ആശുപത്രിവാസത്തെക്കുറിച്ച് നടി റോഷ്ന

പുതിയ മൺചട്ടി വാങ്ങിയോ? എളുപ്പത്തിൽ മയക്കി എടുക്കാം

മുളപ്പിച്ച ധാന്യങ്ങൾ 'പച്ച'യ്ക്ക് കഴിക്കുന്നത് ആരോ​ഗ്യത്തിന് സുരക്ഷിതമാണോ?

ശ്രേയാംസ്‌ കുമാറില്ല, കല്‍പ്പറ്റയില്‍ അനില്‍ കുമാര്‍, ആര്‍ജെഡി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

SCROLL FOR NEXT