പ്രതീകാത്മക ചിത്രം 
Kerala

ദീപാവലിക്ക് ഹരിത പടക്കങ്ങൾ മാത്രം; പടക്കം പൊട്ടിക്കാൻ നിയന്ത്രണം, രാത്രി എട്ടുമുതൽ പത്തുവരെ 

രാസ, ശബ്ദ മലിനീകരണം കുറഞ്ഞതും പൊടിപടലങ്ങൾ സൃഷ്ടിക്കാത്തതുമായ പടക്കങ്ങൾ മാത്രമേ ഉപയോ​ഗിക്കാവൂ

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ദീപാവലി ആഘോഷങ്ങൾക്ക് ‘ഹരിത പടക്കങ്ങൾ’ (ഗ്രീൻ ക്രാക്കേഴ്‌സ്) മാത്രമേ ഉപയോഗിക്കാവൂ എന്ന് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ്. രാസ, ശബ്ദ മലിനീകരണം കുറഞ്ഞതും പൊടിപടലങ്ങൾ സൃഷ്ടിക്കാത്തതുമായ പടക്കങ്ങൾ മാത്രമേ ആഘോഷങ്ങളുടെ ഭാഗമായി ഉപയോ​ഗിക്കാവൂ എന്നാണ് നിർദേശം. 

ദീപാവലിക്ക് രാത്രി എട്ടുമുതൽ പത്തുവരെയാണ് പടക്കങ്ങൾ ഉപയോഗിക്കാൻ അനുവാദമുള്ള സമയമെന്ന് ആഭ്യന്തര വകുപ്പും ഉത്തരവിറക്കി. ആശുപത്രികൾ, കോടതികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആരാധനാലയങ്ങൾ തുടങ്ങിയവയുടെ 100 മീറ്ററിനുള്ളിൽ ശബ്ദമുണ്ടാക്കുന്ന പടക്കങ്ങൾ പൊട്ടിക്കാൻ പാടില്ലെന്നും നിർദേശമുണ്ട്.

എന്താണ് ഹരിത പടക്കങ്ങൾ അഥവാ ഗ്രീൻ ക്രാക്കേഴ്‌സ്?

2017ൽ പടക്കങ്ങൾ പൂർണ്ണമായും നിരോധിച്ചതിന് പിന്നാലെ ആഘോഷ വേളകളിൽ ഉപയോഗിക്കാൻ അനുമതി നൽകിയിരിക്കുന്നവയാണ് ഹരിത പടക്കങ്ങൾ. സാധാരണ പടക്കങ്ങളെക്കാൾ 30% വായു മലീനികരണത്തോത് കുറഞ്ഞവയാണ് ഹരിത പടക്കങ്ങൾ.  ബേരിയം നൈട്രേറ്റില്ലാതെയാണ് ഇവയുടെ നിർമാണം. ലിഥിയം, ആർസെനിക്, ലെഡ് തുടങ്ങിയവയും ഹരിത പടക്കങ്ങളിൽ അടങ്ങിയിട്ടില്ല. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തിരുവനന്തപുരം പിടിക്കാന്‍ കോണ്‍ഗ്രസ്; ശബരീനാഥന്‍ അടക്കം പ്രമുഖര്‍ സ്ഥാനാര്‍ഥിയാകും

'സിംപിൾ അതാണ് ഇഷ്ടം'; കിങ് ഖാന്റെ പ്രായത്തെ തോൽപിച്ച സൗന്ദര്യത്തിന്റെ രഹസ്യം

സെബിയിൽ ഓഫീസർ ഗ്രേഡ് എ തസ്തികയിൽ ഒഴിവ് ; ഡിഗ്രികാർക്കും അവസരം; ശമ്പളം 1.84 ലക്ഷം വരെ

രാഷ്ട്രീയ വിമര്‍ശനം ആകാം, വ്യക്തിപരമായ അധിക്ഷേപം പാടില്ല; പിഎംഎ സലാമിനെ തള്ളി ലീഗ് നേതൃത്വം

ബാറ്റിങ് പരാജയം തലവേദന, ഓസ്‌ട്രേലിയക്കെതിരെ മൂന്നാം ടി20ക്ക് ഇന്ത്യ ഇന്നിറങ്ങും

SCROLL FOR NEXT