ലാലൂര്‍ കാര്‍ത്ത്യായനി ക്ഷേത്രം 
Kerala

'യാഗം നടന്ന ഊര്, ബാലഭാവം'; ആദ്യം കൊടിയേറുക ലാലൂര്‍ കാര്‍ത്ത്യായനി ക്ഷേത്രത്തില്‍, തൃശൂര്‍ നാളെ പൂരലഹരിയിലേക്ക്- വിഡിയോ

നാളെ തൃശൂര്‍പൂരം കൊടിയേറുമ്പോള്‍ തട്ടകക്കാര്‍ പൂരലഹരിയിലാകും

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: നാളെ തൃശൂര്‍പൂരം കൊടിയേറുമ്പോള്‍ തട്ടകക്കാര്‍ പൂരലഹരിയിലാകും. പ്രധാന പങ്കാളി ക്ഷേത്രങ്ങളായ പാറമേക്കാവ്, തിരുവമ്പാടി ക്ഷേത്രങ്ങളിലെ കൊടിയേറ്റമാണ് മാധ്യമശ്രദ്ധനേടാറുള്ളതെങ്കിലും തൃശൂര്‍ പൂരത്തിന് ആദ്യം കൊടിയേറുക ഘടകപൂരമായ ലാലൂര്‍ കാര്‍ത്ത്യായനി ക്ഷേത്രത്തിലാണ്.

നാളെ രാവിലെ താന്ത്രിക ചടങ്ങുകള്‍ക്ക് ശേഷം എട്ടരയോടെ ലാലൂരില്‍ കൊടിയേറും. യാഗം നടന്ന ഊര് എന്നര്‍ഥമുള്ള യാഗൂര്‍ ലോപിച്ചാണ് ലാലൂര്‍ ആയതെന്നാണ് പറയപ്പെടുന്നത്. തൃശൂര്‍ പൂരത്തിന്റെ മറ്റൊരു ഘടകക്ഷേത്രമായ കാരമുക്ക് ഭഗവതിയും ലാലൂര്‍ കാര്‍ത്ത്യായനി ഭഗവതിയും സഹോദരിമാരാണെന്നാണ് സങ്കല്‍പ്പം. പഴക്കമുള്ള കൊത്തുപണികള്‍ നിറഞ്ഞ ക്ഷേത്രമാണ് ലാലൂര്‍ കാര്‍ത്ത്യായനി ക്ഷേത്രം. പരശുരാമനാണ് ക്ഷേത്രം പണികഴിപ്പിച്ചതത്രെ.

നൂറ്റെട്ടു ദുര്‍ഗാലയങ്ങളില്‍ ലാലൂര്‍ ക്ഷേത്രവും ഉള്‍പ്പെടുന്നു. ദേവി ഇവിടെ ബാലഭാവത്തിലാണ് കുടികൊള്ളുന്നത്. അതിനാല്‍ വെടിക്കെട്ടോ കടുംനിറത്തിലുള്ള വസ്ത്രങ്ങളോ ക്ഷേത്രത്തില്‍ പതിവില്ല. ഇവിടെ ഉപപ്രതിഷ്ഠകളുമില്ല. എട്ടരയടി ഉയരമുള്ള ബലിക്കല്ല് ആണ് മറ്റൊരു സവിശേഷത. പൂരദിവസം രാവിലെ ആറുമണിക്ക് ലാലൂര്‍ കാര്‍ത്ത്യായനി മൂന്നാനപ്പുറത്ത് പൂരത്തിന് പുറപ്പെടും. പഞ്ചവാദ്യം അകമ്പടി സേവിക്കും. കോട്ടപ്പുറത്തെത്തുമ്പോള്‍ ആനകള്‍ അഞ്ചാകും.

നടുവിലാലില്‍വെച്ച് ആനകളുടെ എണ്ണം ഒമ്പതായി വര്‍ദ്ധിക്കും. ഇവിടെനിന്നും മേളം ആരംഭിക്കും. വടക്കുന്നാഥ സന്നിധിയില്‍ കൊട്ടിക്കലാശിച്ച് വണങ്ങി മടങ്ങും. നേരേ ലാലൂരിലേക്കു തന്നെയാണ് മടങ്ങുക. എവിടേയും ഇറക്കിപ്പൂജയില്ല. വൈകീട്ട് ആറുമണിക്ക് ദേവി വീണ്ടും വടക്കുന്നാഥനെ വണങ്ങാന്‍ പുറപ്പെടും. പകല്‍ നടന്ന ചടങ്ങുകള്‍ ആവര്‍ത്തിക്കും.

First flag hoisting at Lalur Karthiyayani Temple, Thrissur to go into a frenzy tomorrow

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളത്തിന് വേണ്ടത് ചടുലനേതൃത്വം'; മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ സി വേണുഗോപാലിനെ പിന്തുണച്ച് വീണ്ടും കെ സുധാകരന്‍; കോണ്‍ഗ്രസില്‍ അതൃപ്തി

'കുടുംബത്തിൽ നിന്ന് പൈസയിറക്കിയ രാഷ്ട്രീയക്കാരനായിരുന്നു അച്ചാച്ചൻ, സിനിമയിൽ സക്സസ് ഉണ്ടെങ്കിൽ കൂടെ ആളുണ്ട്'; വിഡിയോ

വോട്ട് ചെയ്ത വിരലിലെ തൊലി പൊളിഞ്ഞു, നഷ്ടപരിഹാരം ആവശ്യപ്പെട്ട് വോട്ടർ

വാഹനാപകടത്തിൽ മണിയൻപിള്ള രാജുവിന് ക്ലീൻ ചീറ്റ്, മദ്യപിച്ചിരുന്നില്ലെന്ന് പൊലീസ് റിപ്പോർട്ട്

മലക്കപ്പാറയില്‍ വയോധികയെ പുലി കൊന്നു; ശരീരഭാഗങ്ങള്‍ ഭക്ഷിച്ച നിലയില്‍

SCROLL FOR NEXT