Five-year-old boy goes missing in Chittoor update 
Kerala

സുഹാനെ കാണാതായി ഒരു രാത്രി പിന്നിട്ടു, അഞ്ചുവയസുകാരനായി തെരച്ചില്‍ ഇന്നും തുടരും

ചിറ്റൂര്‍ അമ്പാട്ടുപ്പാളയം എരുമങ്കോട് സ്വദേശി മുഹമ്മദ് അനസ് തൗഹിത ദമ്പതികളുടെ മകനാണ് സുഹാന്‍

സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: ചിറ്റൂരില്‍ നിന്നും കാണാതായ അഞ്ചുവയസ്സുകാരന്‍ സുഹാന് വേണ്ടിയുള്ള തെരച്ചില്‍ രണ്ടാം ദിനത്തിലേക്ക്. ഇന്നലെ പകല്‍ 12 മണിയോടെയാണ് കുട്ടിയെ കാണാതായത്. ചിറ്റൂര്‍ അമ്പാട്ടുപ്പാളയം എരുമങ്കോട് സ്വദേശി മുഹമ്മദ് അനസ് തൗഹിത ദമ്പതികളുടെ മകനാണ് സുഹാന്‍.

ഇന്നലെ രാത്രി വൈകിയും സമീപ പ്രദേശങ്ങളില്‍ പൊലീസും ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് പരിശോധന നടത്തിയിരുന്നു. ഇതിന് പുറമെ പ്രദേശത്തെ സിസിടിവികള്‍ കേന്ദ്രീകരിച്ചും അന്വേഷണം നടത്തിയിരുന്നു. എന്നാല്‍ കാര്യമായ വിവരങ്ങള്‍ ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല.

വീടിന് സമീപത്തെ മൂന്നൂറ് മീറ്റര്‍ പരിധിയിലാണ് ഇന്നലെ രാത്രി വലിയ രീതിയില്‍ പരിശോധന നടത്തിയിരുന്നു. സമീപത്തെ കിണറുകള്‍, കുളങ്ങള്‍, വയലുകള്‍ തുടങ്ങിയവയിലും ഇന്നലെ പരിശോധന നടത്തുകയും ചെയ്തിരുന്നു. രാത്രി വൈകി അവസാനിപ്പിച്ച തെരച്ചില്‍ രാവിലെ തന്നെ പുനഃരാരംഭിക്കാനാണ് തീരുമാനം. മുങ്ങലല്‍ വിദഗ്ധരെ ഉള്‍പ്പെടെ എത്തിച്ച് തെരച്ചില്‍ വ്യാപിപ്പിക്കാനാണ് നീക്കം.

സംസാരിക്കാന്‍ ഉള്‍പ്പെടെ അല്‍പം ബുദ്ധിമുട്ട് നേരിടുന്ന കുട്ടിയാണ് സുഹാന്‍ എന്നാണ് വിവരം. സഹോദരനുമായി പിണങ്ങിയാണ് കുട്ടി വീടുവിട്ടിറങ്ങിയത്. വീടിന് പുറത്തുനില്‍ക്കുകയായിരുന്ന സുഹാനെ അല്‍പ്പസമയത്തിനു ശേഷം കാണാതാവുകയായിരുന്നു. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണു സംഭവം. വിദേശത്താണ് കുട്ടിയുടെ പിതാവ്, ഇദ്ദേഹം ഇന്ന് നാട്ടിലെത്തുമെന്നാണ് വിവരം.

Five-year-old boy goes missing in Chittoor

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ചക്രവര്‍ത്തിയുടെ 'മായാജാലത്തില്‍' വീണു! ഹര്‍ദിക് പന്തെടുത്തും 'പ്രവഹരിച്ചു'; ഇന്ത്യക്ക് തകര്‍പ്പന്‍ ജയം

എല്ലാ സ്‌കൂളുകളിലും കൗണ്‍സിലിങ് സംവിധാനം വേണം; അധ്യാപകരെ കുട്ടികളുടെ മാനശാസ്ത്രം പഠിപ്പിക്കണം: ബാലാവകാശ കമ്മീഷന്‍

കൊലപാതകക്കേസ് കര്‍ണാടക ബിജെപി എംഎല്‍എ അറസ്റ്റില്‍

'ടി20 നിലപാടില്‍ പാകിസ്ഥാന് പിന്തുണ'; ശശി തരൂരിന്റെ പേരില്‍ എഐ ഫേക്ക് വിഡിയോ

അറസ്റ്റിലായ യാചകന് മൂന്ന് ആഡംബരകാറുകൾ സ്വന്തം, തട്ടിപ്പുകാരെ സൂക്ഷിക്കണമെന്ന് ദുബൈ പൊലീസ്

SCROLL FOR NEXT