വാട്ടർ സല്യൂട്ട് നൽകി ഫലൈനാസിനെ സ്വീകരിക്കുന്നു 
Kerala

പ്രവാസികള്‍ക്ക് ആശ്വാസം; കൊച്ചി- റിയാദ് റൂട്ടിൽ പുതിയ ബജറ്റ് സർവീസ്, ഫ്‌ലൈനാസ് ആഴ്ചയിൽ മൂന്ന് ദിവസം-വിഡിയോ

സൗദി അറേബ്യന്‍ ബജറ്റ് വിമാനക്കമ്പനിയായ ഫ്‌ലൈനാസ് എയര്‍ലൈന്‍സിന്റെ റിയാദ്- കൊച്ചി വിമാന സര്‍വീസ് ആരംഭിച്ചു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

കൊച്ചി: സൗദി അറേബ്യന്‍ ബജറ്റ് വിമാനക്കമ്പനിയായ ഫ്‌ലൈനാസ് എയര്‍ലൈന്‍സിന്റെ റിയാദ്- കൊച്ചി വിമാന സര്‍വീസ് ആരംഭിച്ചു. റിയാദില്‍ നിന്നുള്ള ആദ്യ വിമാനം ബുധനാഴ്ച രാവിലെ കൊച്ചിയിലെത്തി. ഇന്നുമുതലാണ് കൊച്ചിയില്‍ നിന്ന് റിയാദിലേക്കും തിരിച്ചുമായി ഫ്‌ലൈനാസിന്റെ നേരിട്ടുള്ള സര്‍വീസ് തുടങ്ങിയത്.

വാട്ടര്‍ സല്യൂട്ട് നല്‍കിയാണ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഫ്‌ലൈനാസിന്റെ ആദ്യ വിമാനത്തെ സ്വീകരിച്ചത്. 174 സീറ്റുകളുള്ള എയര്‍ബസ് A320 വിമാനമാണ് കൊച്ചിയിലെത്തിയത്. ബുധന്‍, വെള്ളി, ഞായര്‍ ദിവസങ്ങളില്‍ ആഴ്ചയില്‍ മൂന്ന് സര്‍വീസുകളാണ് ഫ്‌ലൈനാസ് നടത്തുക. കൊച്ചിയില്‍ നിന്ന് റിയാദിലേക്കുള്ള വിമാനം രാവിലെ 8.50ന് പുറപ്പെടുന്ന തരത്തിലും റിയാദില്‍ നിന്നുള്ള മടക്കവിമാനം രാവിലെ 8.05ന് കൊച്ചിയില്‍ എത്തുന്ന തരത്തിലുമാണ് ഷെഡ്യൂള്‍ നിശ്ചയിച്ചിരിക്കുന്നത്.

XY399, XY400 എന്നിവയാണ് ഫ്‌ലൈറ്റ് നമ്പറുകള്‍. മധ്യ- തെക്കന്‍ കേരളത്തിലുള്ള സൗദിയിലെ പ്രവാസികള്‍ക്ക് സര്‍വീസ് ഏറെ ഉപകാരപ്രദമാകും. കൊച്ചി വിമാനത്താവളത്തില്‍ നിന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ്, ആകാശ എയര്‍, സൗദിയ എന്നി കമ്പനികള്‍ സൗദിയിലെ ജിദ്ദ, റിയാദ്, ദമ്മാം എന്നിവിടങ്ങളിലേക്ക് നേരിട്ടുള്ള സര്‍വീസുകള്‍ നടത്തുന്നുണ്ട്. ഇതിന് പിന്നാലെയാണ് ഫ്‌ലൈനാസും സര്‍വീസ് ആരംഭിച്ചത്.

Flynas Riyadh-Kochi flight service launched

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കാന്തപുരം ഇസ്ലാമിനെ തെറ്റായി വ്യാഖ്യാനിച്ചുവെന്നത് പച്ചക്കള്ളം; മുഖ്യമന്ത്രി മാപ്പുപറയണം'

രാത്രി വർക്ക്ഔട്ട് ചെയ്യുന്നത് ആരോ​ഗ്യത്തിന് ഹാനികരം? ശരീരത്തിൽ സംഭവിക്കുന്നത്

കാറ് സമ്മാനിച്ച് ഞെട്ടിച്ച പൃഥ്വിരാജ്; ദുല്‍ഖര്‍ നല്‍കിയ താങ്ങാവുന്നതില്‍ കൂടുതല്‍ ഭാരമുള്ള സമ്മാനപ്പൊതി; വീട്ടിലെത്തി തുറന്നപ്പോള്‍...!

'റിച്ച് ഡാഡ് പുവർ ഡാഡ്' രചയിതാവ് റോബർട്ട് കിയോസാക്കിക്ക് 10,000 കോടിയുടെ കടം; ധനകാര്യ തന്ത്രമോ ശ്രദ്ധനേടാനുള്ള അടവോ?

വിസ്മയിപ്പിക്കുന്ന പ്രകടനവുമായി ദിലീഷ് പോത്തൻ; 'ചെവിട്ടോർമ്മ' ബുസാൻ ചലച്ചിത്ര മേളയിലേക്ക്