ചിത്രം: ഫേയ്സ്ബുക്ക് 
Kerala

ടാറ്റൂ ചെയ്യുന്നതിനിടെ ലൈംഗികമായി ഉപദ്രവിച്ചു; സുജീഷിനെതിരെ പരാതിയുമായി വിദേശ വനിതയും

ടാറ്റു ചെയ്യവെ സുജേഷ് ലൈം​ഗീക അതിക്രമം നടത്തിയെന്നാണ് പരാതി

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ലൈംഗിക പീഡന പരാതിയിൽ അറസ്റ്റിലായ ടാറ്റൂ പാർലർ ഉടമ പി എസ് സുജീഷിനെതിരെ വിദേശ വനിതയുടെ പരാതി. ടാറ്റു ചെയ്യവെ സുജേഷ് ലൈം​ഗീക അതിക്രമം നടത്തിയെന്നാണ് പരാതി. സ്പാനിഷ് വനിതയാണ് കൊച്ചി കമ്മീഷ്ണർക്ക് പരാതി നൽകിയത്. ഇമെയിലിലൂടെയാണ് പരാതി നൽകിയിരിക്കുന്നത്. 

ഇടപ്പള്ളിയിലെ ഇങ്ക്ഫെക്ടഡ് സ്റ്റുഡിയോയിലായിരുന്നു സംഭവം. കൊച്ചിയിലെ ഒരു കോളജിൽ വിദ്യാർത്ഥിനിയായിരുന്നു പരാതിക്കാരി. ഇവരുടെ മൊഴി രേഖപ്പെടുത്തുന്നത് അടക്കമുള്ള നടപടികൾക്കായി വിദേശ വനിതയെ ഇമെയിൽ വഴി പൊലീസ് ബന്ധപ്പെട്ടിട്ടുണ്ട്.

സുജീഷിനെതിരെ നേരത്തെ രജിസ്റ്റർ ചെയ്ത പരാതിയിൽ റിമാൻഡിലാണ് ഇയാളിപ്പോൾ. പാലാരിവട്ടം പൊലീസ് സ്റ്റേഷനിൽ നാല് കേസുകളും ചേരാനെല്ലൂർ സ്റ്റേഷനിൽ രണ്ട് കേസുകളുമാണ് ഇയാൾക്കെതിരെ ഇതുവരെ രജിസ്റ്റർ ചെയ്തത്. സ്വകാര്യഭാഗത്തു ടാറ്റൂ വരയ്ക്കുന്നതിനിടെ സൂജീഷ് ലൈംഗികാതിക്രമം നടത്തിയതായി ഒരു യുവതി സമൂഹമാധ്യമത്തിൽ വെളിപ്പെടുത്തിയതിനു പിന്നാലെ ഒട്ടേറെപ്പേർ തങ്ങളുടെ ദുരനുഭവം പങ്കുവയ്ക്കുകയായിരുന്നു. ഇയാൾക്കെതിരെ തെളിവുണ്ടെന്നും കൂടുതൽ തെളിവുകൾ ഇനിയും ശേഖരിക്കാനുണ്ടെന്നും പൊലീസ് പറഞ്ഞു.

കൊച്ചി ചേരാനെല്ലൂരിലെ 'ഇങ്ക്ഫെക്ടഡ് ടാറ്റു പാര്‍ലര്‍' ഉടമയാണ് സുജീഷ്.  പ്രതിയെ ഇങ്ക്ഫെക്ടഡ് സ്റ്റുഡിയോയിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT