കാർ റോഡിലേക്ക് ഉരുണ്ടു പോകുന്നു / വീഡിയോ ദൃശ്യം 
Kerala

പാര്‍ക്ക് ബ്രേക്ക് ഇടാന്‍ മറന്നു ; പുത്തന്‍ എസ് യു വി പിന്നിലേക്ക് ഉരുണ്ടു ; പാര്‍ക്കിങ് ഏരിയയും കടന്നു നടുറോഡിലേക്ക്... 

റോഡില്‍ വാഹനങ്ങള്‍ ഉണ്ടാകാതിരുന്നത് വന്‍ അപകടം ഒഴിവാക്കി

സമകാലിക മലയാളം ഡെസ്ക്

കൊല്ലം : വാഹനം അലക്ഷ്യമായി പാര്‍ക്ക് ചെയ്തിട്ടുപോകുന്നത് പലപ്പോഴും നാം കണ്ടിട്ടുണ്ട്. ഇത്തരത്തില്‍ അശ്രദ്ധയോടെ നിര്‍ത്തിയിട്ട വാഹനം ചെന്നുനിന്നതാകട്ടെ പാര്‍ക്കിങ് സ്ഥലവും കടന്ന് നടുറോഡിലും. കൊല്ലം നിലമേലിലെ കിയ ഷോറൂമില്‍ നടന്ന സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി മാറിയിട്ടുണ്ട്. 

കിയ സെല്‍റ്റോസ് പിന്നിലേക്ക്...

ഷോറൂമിന് മുന്നില്‍ നിര്‍ത്തിയിട്ട കിയ സെല്‍റ്റോസ് എന്ന എസ് യു വി യാണ് പിന്നിലേക്ക് ഉരുണ്ടുപോയത്. വാഹനം പിന്നിലേക്ക് നീങ്ങുന്നത് കണ്ട ഒരു ജീവനക്കാരന്‍ ഉടന്‍ തന്നെ തടയാന്‍ ശ്രമം നടത്തുന്നുണ്ട്. എന്നാല്‍ ഇയാള്‍ക്ക് കാര്‍ തടഞ്ഞുനിര്‍ത്താനാകുന്നില്ല.

സിസിടിവി ദൃശ്യങ്ങള്‍

വാഹനം പിന്നിലേക്ക് പോകുന്നതു കണ്ട മറ്റൊരാള്‍ ഓടിയെത്തുമ്പോഴേക്കും, പാര്‍ക്കിങ്ഏരിയയും കടന്ന് താഴെ റോഡിലേക്ക് കാര്‍ വീണിരുന്നു. അവിടെ നിന്നും ഉരുണ്ട് നടുറോഡിലെത്തിയാണ് കാര്‍ നിന്നത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍  വ്യാപകമായി പ്രചരിക്കുകയാണ്. 

വാഹനത്തിന്റെ പാര്‍ക്ക് ബ്രേക്ക് ഇടാത്തതാണ് പിന്നിലേക്ക് പോകാന്‍ കാരണമായത്. എന്നാല്‍ ഈ സമയം റോഡില്‍ വാഹനങ്ങള്‍ ഉണ്ടാകാതിരുന്നത് വന്‍ അപകടം ഒഴിവാക്കി. പിന്നീട് ഷോറൂം ജീവനക്കാര്‍ കാര്‍ ഓടിച്ച് കയറ്റുന്നതും വീഡിയോയിലുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഷാഫി പറമ്പിലിന് മര്‍ദനമേറ്റ സംഭവം; ആഭ്യന്തര മന്ത്രാലയത്തോട് റിപ്പോര്‍ട്ട് തേടി ലോക്സഭ സെക്രട്ടറിയേറ്റ്

ഈ രാശിക്കാര്‍ക്ക് ജോലിയില്‍ സ്ഥാനക്കയറ്റം, കിട്ടാനുള്ള പണം ലഭിക്കും

ജോലിയില്‍ പുതിയ വെല്ലുവിളികള്‍, ഈ ആഴ്ച നിങ്ങള്‍ക്ക് എങ്ങനെ

ഒരു കുപ്പി വെള്ളത്തിന് 100, കാപ്പിക്ക് 700; നിരക്ക് ക്രമീകരിച്ചില്ലെങ്കില്‍ തിയറ്ററുകള്‍ കാലിയാകുമെന്ന് സുപ്രീംകോടതി

സംസ്ഥാന സ്‌കൂള്‍ കലോത്സവ തീയതികളില്‍ മാറ്റം

SCROLL FOR NEXT