അജികൃഷ്ണന്‍ 
Kerala

'മുന്‍ കേന്ദ്രമന്ത്രിക്കെതിരായ പീഡനപരാതിക്ക് പിന്നില്‍ അജികൃഷ്ണന്‍; പോക്‌സോ കേസ് ഒതുക്കാന്‍ പണമൊഴുക്കി'

അജി കൃഷ്ണനെതിരെ നടപടി ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്ന് പരാതിക്കാരന്‍ പറഞ്ഞു.

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: എച്ച്ആര്‍ഡിഎസിനെതിരെ ഗുരുതര ആരോപണവുമായി മുന്‍ ജീവനക്കാരന്‍. പോക്‌സോകേസ് ഒതുക്കാന്‍ സ്ഥാപക സെക്രട്ടറി അജികൃഷ്ണന്‍ പണം ഒഴുക്കിയെന്നും എച്ച്ആര്‍ഡിഎസിലെ ജീവനക്കാരിയെ ദുരുപയോഗം ചെയ്തുവെന്നും ആരോപണം. മുന്‍ കേന്ദ്രമന്ത്രി ഡോ. എസ് കൃഷ്ണകുമാറിനെതിരായ വ്യാജ പീഡന പരാതിക്ക് പിന്നിലും എച്ച്ആര്‍ഡിഎസ് സ്ഥാപക സെക്രട്ടറി അജി കൃഷ്ണനെന്ന് ആരോപണം. അജി കൃഷ്ണനെതിരെ നടപടി ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്ന് പരാതിക്കാരന്‍ പറഞ്ഞു.

കോണ്‍ട്രാക്ടര്‍മാരെ തെറ്റിദ്ധരിപ്പിച്ച് കോടികള്‍ എച്ച്ആര്‍ഡിഎസ് കൈക്കലാക്കിയെന്നും എച്ച്ആര്‍ഡിഎസിന് എഫ്‌സിആര്‍എ ലൈസന്‍സ് ഇല്ലെന്നും പരാതിക്കാരന്‍ പറഞ്ഞു. പ്രധാനമന്ത്രിയുടെ ചിത്രം പതിച്ച കലണ്ടറും ഡയറിയും അച്ചടിക്കാന്‍ 25 ലക്ഷം രൂപ ചെലവാക്കിയെന്നും പരാതിക്കാരന്‍ ആരോപിച്ചു. ആളുകളെ തെറ്റിദ്ധരിപ്പിക്കാനാണ് ഈ ഡയറിയും കലണ്ടറും ഉപയോഗിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

മകളെ പീഡിപ്പിച്ചെന്ന് ആരോപിച്ച് എച്ച്ആര്‍ഡിഎസിലെ മുന്‍ ജീവനക്കാരന്‍ നല്‍കിയ പരാതിയില്‍ അജി കൃഷ്ണനെ ഡല്‍ഹി പൊലിസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. പരാതി വ്യാജമാണെന്നും സ്ഥാപനത്തിലെ തര്‍ക്കമാണ് ഇത്തരമൊരു പരാതി നല്‍കാന്‍ കാരണമെന്നുമാണ് എച്ച്ആര്‍ഡിഎസ് പ്രതികരിച്ചത്.

Former employee levels serious allegations against HRDS

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അതിരുകളില്ലാത്ത സംഗീതം'; ആശാ ഭോസ്‌ലെ അന്തരിച്ചു

'സ്ട്രോക്ക് വന്നവർക്ക് പരിപൂർണ വിശ്രമമല്ല ആവശ്യം, എഴുപതുകൾ ഏറ്റവും പ്രോഡക്ടീവ് ആയ പ്രായം'

'ഗ്ലൗസ് മാറ്റാൻ പറ്റില്ല'; അംപയറുമായി തർക്കിച്ച് നിതീഷ് റാണ,വൻ പിഴ (വിഡിയോ)

'രക്തം വെള്ളത്തേക്കാള്‍ കട്ടിയുള്ളതാണ്, ദീദി മാത്രമായിരുന്നില്ല അമ്മയും കൂടിയായിരുന്നു'; അഭ്യൂഹങ്ങള്‍ തള്ളി അന്ന് ആശ പറഞ്ഞു

'അഭി ന ജാവോ ഛോഡ് കര്‍..'; കൂട്ടിരിക്കാന്‍ ഇനി ആ ഗാനങ്ങള്‍ മാത്രം!

SCROLL FOR NEXT