ജോസ് കുറ്റിയാനി അന്തരിച്ചു 
Kerala

മുന്‍ ഇടുക്കി എംഎല്‍എ ജോസ് കുറ്റിയാനി അന്തരിച്ചു

ഇടുക്കി ജില്ല രൂപീകരിച്ചതിനു ശേഷമുള്ള ആദ്യ ഡിസിസി പ്രസിഡന്റായിരുന്നു.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Sujith

തൊടുപുഴ: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയും ജോസ് കുറ്റിയാനി അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 87 വയസ്സായിരുന്നു

ഇടുക്കി ജില്ല രൂപീകരിച്ചതിനു ശേഷമുള്ള ആദ്യ ഡിസിസി പ്രസിഡന്റായിരുന്നു. ഇടുക്കിയെ പ്രതിനിധീകരിച്ച് 1980ലും 1982ലുമാണ് അദ്ദേഹം നിയമസഭയില്‍ എത്തിയത്. ഹൈക്കോടതി അഭിഭാഷകനായ അദ്ദേഹം എഐസിസി, കെപിസിസി നിര്‍വാഹക സമിതി അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

നാളെയായിരിക്കും സംസ്‌കാരം നടക്കുകയെന്നാണ് വിവരം. ഇന്ന് രാവിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ചിറ്റൂര്‍ മുന്‍ എംഎല്‍എയുമായ കെ അച്യുതനും വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് മരിച്ചിരുന്നു.

Former Idukki MLA Jose Kuttiyani has passed away

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അട്ടപ്പാടി ഇരട്ടക്കൊലപാതകം: നിർണ്ണായക തുമ്പായത് ബിരിയാണി അരിയുടെ ചാക്ക്; അപ്രത്യക്ഷനായ ഭർത്താവിലേക്ക് സംശയമുന; കേരളം വിട്ടതായി സൂചന

അഞ്ചുവര്‍ഷം കൊണ്ട് അഞ്ചുലക്ഷം മുതല്‍ ആറു ലക്ഷം രൂപ വരെ പലിശ വരുമാനം; എത്ര നിക്ഷേപിക്കണം?, ഗ്യാരണ്ടി സ്‌കീം

'ധനുഷിനെ സൈഡ് ആക്കുമല്ലോ ഇക്കാ?'; തമിഴകത്തെ ഇളക്കി മറിക്കാന്‍ സിയ എന്‍ട്രി; പിറന്നാള്‍ സമ്മാനമായി 'ഓം' ടീസര്‍

സസ്യശാസ്ത്രത്തിലെ അത്ഭുതം; കാടിനെ സർവകലാശാലയാക്കിയ പിച്ചൻ സലീം

ടയര്‍ പഞ്ചറായി; റോഡ് മുറിച്ചുകടക്കുന്നതിനിടെ വാഹനം ഇടിച്ചു, സൗദിയില്‍ മലയാളിക്ക് ദാരുണാന്ത്യം