A V Gopinath  
Kerala

'സഖ്യമുണ്ടാക്കി, വോട്ട് കിട്ടിയില്ല', പെരിങ്ങോട്ടുകുറിശ്ശിയില്‍ സിപിഎം കാലുവാരിയെന്ന് എ വി ഗോപിനാഥ്

എ.വി ഗോപിനാഥ് ഒമ്പതാം വാര്‍ഡായ ബെമ്മണ്ണിയൂരില്‍ പരാജയപ്പെട്ടിരുന്നു.

സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: പെരിങ്ങോട്ടുകുറിശ്ശിയിലെ തോല്‍വിക്ക് കാരണം സിപിഎമ്മിനെന്ന് എ വി ഗോപിനാഥ്. അഞ്ച് പതിറ്റാണ്ടോളം നീണ്ട കോണ്‍ഗ്രസ് ഭരണം അവസാനിപ്പിക്കുമെന്ന് പ്രഖ്യാപിച്ച് രാഷ്ട്രീയ പരീക്ഷണത്തിന് ഇറങ്ങിയ മുന്‍ ഡിസിസി പ്രസിഡന്റ് എ വി ഗോപിനാഥിന് കനത്ത തിരിച്ചടി നേരിട്ടതിന് പിന്നാലെയാണ് പ്രതികരണം. സിപിഎം കാലുവാരിയെന്നാണ് എ വി ഗോപിനാഥ് ഉയര്‍ത്തുന്ന ആക്ഷേപം. കോണ്‍ഗ്രസ് വിട്ട് എ വി ഗോപിനാഥ് രൂപീകരിച്ച സ്വതന്ത്ര ജനാധിപത്യ മുന്നണിയും സിപിഎമ്മും സഖ്യം ചേര്‍ന്നാണ് മത്സരിച്ചത്. എ.വി ഗോപിനാഥ് ഒമ്പതാം വാര്‍ഡായ ബെമ്മണ്ണിയൂരില്‍ മത്സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു.

സഖ്യമുണ്ടാക്കിയെങ്കിലും സിപിഎം വോട്ട് കിട്ടിയില്ലെന്നും എ വി ഗോവിനാഥ് പറയുന്നു. പ്രാദേശിക പിന്തുണ ലഭിക്കാത്തതിനുള്ള കാരണം സിപിഎം പരിശോധിക്കണം. തിരിച്ചടി നേരിട്ടെങ്കിലും രാഷ്ട്രീയത്തില്‍ തുടരുമെന്നാണ് എ വി ഗോപിനാഥിന്റെ നിലപാട്. എന്നാല്‍ ഇടത് പക്ഷത്തോട് ഒപ്പം തുടരുമോ എന്ന് ഇപ്പോള്‍ പറയാനാകില്ലെന്നും അദ്ദേഹത്തിന്റെ പുതിയ പ്രതികരണങ്ങളില്‍ പറയുന്നു.

അതേസമയം, പെരിങ്ങോട്ടുകുറിശ്ശിയില്‍ ആകെയുള്ള 18 സീറ്റില്‍ എല്‍ഡിഎഫ്-ഐഡിഎഫ് സഖ്യം എട്ട് എണ്ണത്തിലും കോണ്‍ഗ്രസ് ഏഴ് സീറ്റിലും ബിജെപി രണ്ട് സീറ്റിലും വിജയിച്ചു. ഒരു സീറ്റില്‍ വിജയിച്ചത് സ്വതന്ത്ര സ്ഥാനാര്‍ഥിയാണ്. പെരിങ്ങോട്ടുകുറിശ്ശിയില്‍ ഭരണം തുലാസിലാക്കുന്ന വിധത്തിലാണ് ഇപ്പോഴത്തെ കണക്കുകള്‍. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് പതിനൊന്നും സിപിഎമ്മിന് അഞ്ചും സീറ്റുകളാണുള്ളത്. രണ്ട് വാര്‍ഡുകളാണ് ഇത്തവണ പുതിയതായി ചേര്‍ത്തത്.

2021-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിക്കപ്പെട്ടതോടെയാണ് എവി ഗോപിനാഥ് കോണ്‍ഗ്രസ് വിട്ടത്. 2023-ല്‍ നവകേരള സദസ്സില്‍ പങ്കെടുത്തതോടെ കോണ്‍ഗ്രസ് പുറത്താക്കുകയും ചെയ്തു. 25 വര്‍ഷക്കാലം പെരിങ്ങോട്ടുകുറുശ്ശി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റായി പ്രവര്‍ത്തിച്ച എ.വി. ഗോപിനാഥ് 1991-ല്‍ ആലത്തൂരില്‍ നിന്നും നിയമസഭയിലും എത്തിയിരുന്നു. പാലക്കാട് ജില്ലയില്‍ കോണ്‍ഗ്രസില്‍ ഐ ഗ്രൂപ്പിന്റെ മുഖമായിരുന്നു എ വി ഗോപിനാഥ്.

Former MLA A V Gopinath reaction after election loss Peringottukurissi.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'നിയമത്തിന്റെ മുന്‍പില്‍ എല്ലാവരും തുല്യരല്ല; ഈ വിധിയില്‍ അത്ഭുതമില്ല'; ആദ്യമായി പ്രതികരിച്ച് അതിജീവിത

പേസും സ്പിന്നുമിട്ട് വട്ടം കറക്കി; തകര്‍ന്നടിഞ്ഞ് ദക്ഷിണാഫ്രിക്ക; ഇന്ത്യയ്ക്കു ജയിക്കാന്‍ 118 റണ്‍സ്

കേരള ഗ്രാമീണ ബാങ്കിന് ഇനി പുതിയ മുഖം: ലോ​ഗോ ഗവർണർ അനാച്ഛാദനം ചെയ്തു

'ഈ വിധിയില്‍ അത്ഭുതമില്ല'; ആദ്യമായി പ്രതികരിച്ച് അതിജീവിത, ഇന്നത്തെ 5 പ്രധാനവാര്‍ത്തകള്‍

കൗമാരപ്പടയും തകര്‍ത്തു പാകിസ്ഥാനെ! ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം

SCROLL FOR NEXT