ശ്രീധരന്‍ പിള്ള 
Kerala

എന്‍എസ്എസ് ഡയറക്ടര്‍ ബോര്‍ഡ് മുന്‍ അംഗം ഡോ. കെ ശ്രീധരന്‍ പിള്ള അന്തരിച്ചു

ആരോഗ്യവകുപ്പില്‍ അഡീഷണല്‍ ഡയറക്ടറായാണ് വിരമിച്ചത്.

Author : സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: എന്‍എസ്എസ് ഡയറക്ടര്‍ ബോര്‍ഡ് മുന്‍ അംഗവും തൃശൂര്‍ താലൂക്ക് യൂണിയന്‍ മുന്‍ പ്രസിഡന്റും മെട്രോപോളിറ്റന്‍ ആശുപത്രി ഡയറക്ടര്‍ ബോര്‍ഡ് അംഗവുമായ ചെമ്പുക്കാവ് ശ്രീലക്ഷ്മിയില്‍ ഡോ. കെ ശ്രീധരന്‍പിള്ള(84) (ഡോ. കെ എസ് പിള്ള) അന്തരിച്ചു. ആരോഗ്യവകുപ്പില്‍ അഡീഷണല്‍ ഡയറക്ടറായാണ് വിരമിച്ചത്. തൃശൂര്‍ ഡിഎംഒ ആയും സേവനം അനുഷ്ഠിച്ചു.

കേരള ഓര്‍ത്തോപീഡിയാക് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്‍്റ്, ഐഎംഎ തൃശൂര്‍ ബ്രാഞ്ച് പ്രസിഡന്‍്റ്, സ്പോര്‍ട്സ് കൗണ്‍സില്‍ ഷട്ടില്‍ ബാഡ്മിന്റണ്‍ അസോസിയേഷന്‍ പ്രസിഡന്‍്റ്, പബല്‍ക് ലൈബ്രറി ഭരണസമിതി അംഗം തുടങ്ങി ഒട്ടേറെ സാമൂഹ്യ-സാംസ്‌കാരിക മേഖലകളില്‍ പ്രവര്‍ത്തിച്ചു. പ്രശസ്തനായ അസ്ഥിരോഗ വിദഗ്ധനായ ഡോ. പിള്ള ആയിരക്കണക്കിനു പേര്‍ക്ക് ശസ്ത്രക്രിയ നടത്തി രോഗവിമുക്തിയേകിയ ജനകീയ ഡോക്ടറാണ്.

ഭാര്യ: ഡോ. എന്‍. വിജയലക്ഷ്മി (ജില്ലാ ആശുപത്രി റിട്ട. ഇ.എന്‍.ടി സ്‌പെഷലിസ്റ്റ്). മക്കള്‍: ഡോ. ഗോപാല്‍ എസ്. പിള്ള(അമൃത ആശുപത്രി, കൊച്ചി), ഡോ. ലക്ഷ്മി ദീപേന്ദ്രന്‍( എച്ച്.എല്‍.എല്‍ തിരുവനന്തപുരം). മരുമക്കള്‍: ഡോ.സരിത് വി. നായര്‍(ഗവ.മെഡി.കോളജ്, കളമശേരി), ഡോ.ദീപേന്ദ്രന്‍(ഐ.എസ്.ആര്‍.ഒ ഡെ.ഡയറക്ടര്‍, തിരുവനന്തപുരം)സംസ്‌കാരം ഇന്നു (26) വൈകിട്ട് 4 ന് പാറമേക്കാവ് ശാന്തിഘട്ടില്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Fact Check|പിഎം ശ്രീ പദ്ധതിയിൽ നിന്ന് കേരളത്തിന് ഏകപക്ഷീയമായി പിന്മാറാനാകുമോ? കേന്ദ്രത്തിന് കത്ത് നൽകിയെന്ന വാദത്തിന് പിന്നിലെ യാഥാർത്ഥ്യം എന്ത്?

ചികിത്സയ്ക്ക് വീട്ടില്‍ വെച്ചിരുന്ന പണവും പത്തു പവന്‍ സ്വര്‍ണവും മോഷണം പോയി; അന്വേഷണം

'ബഹിരാകാശത്തേക്ക് അയക്കരുത്'; ലോകകപ്പ് ആവേശത്തിൽ ഫൺ വിഡിയോയുമായി പാർവതി

വാച്ച്മാൻ,സ്പോർട്സ് കോച്ച്,ഗസ്റ്റ് ലക്ചർ ഒഴിവ്

സൈബര്‍ കുറ്റവാളികള്‍ പരാദങ്ങളെപ്പോലെ;പ്രതിക്ക് ജാമ്യം നിഷേധിച്ച് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്

SCROLL FOR NEXT