Four new archdioceses in the Syro-Malabar Church Vatican approves synod decisions 
Kerala

സീറോ മലബാര്‍ സഭയില്‍ നാലു പുതിയ അതിരൂപതകള്‍; സിനഡ് തീരുമാനങ്ങള്‍ക്കള്‍ക്ക് വത്തിക്കാന്റെ അംഗീകാരം

സീറോമലബാര്‍ സഭാകേന്ദ്രത്തില്‍ ഓഗസ്റ്റ് 18ന് ആരംഭിച്ച 33-ാം മെത്രാന്‍ സിനഡിന്റെ രണ്ടാമത്തെ സമ്മേളനത്തിലാണ് നിര്‍ണായക തീരുമാനങ്ങള്‍ ഉണ്ടായത്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സീറോ മലബാര്‍സഭയില്‍ നാല് രൂപതകളെ അതിരൂപതകളാക്കി ഉയര്‍ത്തി. ഫരീദാബാദ്, ഉജ്ജയ്ന്‍, കല്യാണ്‍, ഷംഷാബാദ് രൂപതകളെയാണ് അതിരൂപതകളായി ഉയര്‍ത്തിയത്. നാല് ബിഷപ്പുമാരെ ആര്‍ച്ച്ബിഷപ്പുമാരായും നിയമിച്ചു. സീറോമലബാര്‍ സഭാകേന്ദ്രത്തില്‍ ഓഗസ്റ്റ് 18ന് ആരംഭിച്ച 33-ാം മെത്രാന്‍ സിനഡിന്റെ രണ്ടാമത്തെ സമ്മേളനത്തിലാണ് നിര്‍ണായക തീരുമാനങ്ങള്‍ ഉണ്ടായത്. സിനഡ് തീരുമാനങ്ങള്‍ക്കള്‍ക്ക് വത്തിക്കാന്‍ അംഗീകാരം നല്‍കി.

മാര്‍ കുര്യാക്കോസ് ഭരണികുളങ്ങര, മാര്‍ സെബാസ്റ്റ്യന്‍ വടക്കേല്‍, മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍, മാര്‍ പ്രിന്‍സ് ആന്റണി പാണേങ്ങാടന്‍ എന്നിവരെയാണ് ആര്‍ച്ച്ബിഷപ്പുമാരാക്കി ഉയര്‍ത്തിയത്. കേരളത്തിനു പുറത്തുള്ള 12 രൂപതകളുടെ അതിര്‍ത്തി പുനര്‍നിര്‍ണയിക്കുകയും ചെയ്തു. മാര്‍ കുര്യാക്കോസ് ഭരണികുളങ്ങരയാണ് ഫരീദാബാദ് മെത്രാപ്പോലീത്തന്‍ ആര്‍ച്ച്ബിഷപ്പ്, ഉജ്ജയിന്‍ മെത്രാപ്പോലീത്തന്‍ ആര്‍ച്ച്ബിഷപ്പായി മാര്‍ സെബാസ്റ്റ്യന്‍ വടക്കേലിനും ചുമതല നല്‍കി. കല്യാണ്‍ അതിരൂപതയുടെ മെത്രാപ്പോലീത്തന്‍ ആര്‍ച്ച്ബിഷപ്പ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കലിനെ നിയോഗിച്ചു. മാര്‍ തോമസ് ഇലവനാലിന് പകരമാണ് നിയമനം. ഷംഷാബാദ് മെത്രാപ്പോലീത്തന്‍ ആര്‍ച്ച്ബിഷപ്പായി മാര്‍ പ്രിന്‍സ് ആന്റണി പാണങ്ങാടനും ചുമതല നല്‍കി.

ആദിലാബാദ്, ബിജ്നോര്‍, ചന്ദ, ഗോരഖ്പൂര്‍, കല്യാണ്‍, ജഗ്ദല്‍പൂര്‍, രാജ്‌കോട്ട്, സാഗര്‍, സത്ന, ഷംഷാബാദ്, ഉജ്ജയിന്‍, ഹോസൂര്‍ തുടങ്ങി പന്ത്രണ്ട് രൂപതകളുടെ അതിര്‍ത്തികളാണ് പുനഃസംഘടിപ്പിച്ചത്. ബല്‍ത്തങ്ങാടി രൂപതാ മെത്രാനായി ക്ലരീഷ്യന്‍ സന്യാസസമൂഹാംഗമായ ഫാ. ജെയിംസ് പാട്ടശേരിയിലിനെയും അദിലാബാദ് രൂപതാധ്യക്ഷനായി സിഎംഐ സന്യാസസമൂഹാംഗമായ ഫാ. ജോസഫ് തച്ചാപറമ്പത്തിനെയും നിയമിച്ചു. തൃശൂര്‍ അതിരൂപതയുടെ സഫ്രഗന്‍ എപ്പാര്‍ക്കിയായി ഹോസൂര്‍ എപ്പാര്‍ക്കിയെ പുതിയതായി ഉള്‍പ്പെടുത്തി.

Four new archdioceses in the Syro-Malabar Church Vatican approves synod decisions.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളം ഇന്ത്യയിലെ ആദ്യ അതിദാരിദ്ര്യമുക്ത സംസ്ഥാനം; നിയമസഭയില്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി

ആധാര്‍ വീട്ടിലിരുന്നു പുതുക്കാം, പുതിയ ചട്ടം ഇന്നു മുതല്‍, അറിയേണ്ടതെല്ലാം

ഓപ്പറേഷന്‍ സൈ ഹണ്ട്: അമ്മയുടെ അക്കൗണ്ട് ദുരുപയോഗം ചെയ്തത് മകന്‍, അക്കൗണ്ടിലെത്തിയത് കോടികള്‍

'വോട്ടര്‍മാര്‍ക്ക് ഇരിപ്പിടം ഉറപ്പാക്കണം, വെള്ളം നല്‍കണം, തിരക്ക് അറിയാന്‍ മൊബൈല്‍ ആപ്പ്'; നിര്‍ദേശങ്ങളുമായി ഹൈക്കോടതി

റിയല്‍ ടൈം ബുക്കിങ് വഴി ഒരുദിവസം 20,000 ഭക്തര്‍ക്ക് ദര്‍ശനം, തീര്‍ഥാടന പാതയില്‍ സ്വാഭാവിക മരണത്തിനും നഷ്ടപരിഹാരം; ശബരിമല വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നുമുതല്‍

SCROLL FOR NEXT