'മണ്ഡലകാലത്ത് കെഎസ്ആര്‍ടിസി ബസുകളില്‍ അയ്യപ്പഭക്തര്‍ക്ക് സൗജന്യയാത്ര വേണം' @Keralainfra14
Kerala

'മണ്ഡലകാലത്ത് കെഎസ്ആര്‍ടിസി ബസുകളില്‍ അയ്യപ്പഭക്തര്‍ക്ക് സൗജന്യയാത്ര വേണം'

ഇല്ലെങ്കില്‍ നിലയ്ക്കലില്‍ നിന്ന് ദേവസ്വം ബോര്‍ഡ് സ്വന്തം നിലയില്‍ ബസുകള്‍ വാങ്ങി സൗജന്യസര്‍വീസ് നടത്തണം

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Sujith

കൊച്ചി: മണ്ഡല - മകരവിളക്ക് സീസണില്‍ ശബരിമല ദര്‍ശനത്തിന് പോകുന്ന അയ്യപ്പഭക്തര്‍ക്ക് കെഎസ്ആര്‍ടിസി ബസുകളില്‍ സൗജന്യയാത്ര അനുവദിക്കണമെന്ന് ശിവസേന ഉദ്ദവ് താക്കറെ വിഭാഗം സംസ്ഥാന സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. ഇല്ലെങ്കില്‍ നിലയ്ക്കലില്‍ നിന്ന് ദേവസ്വം ബോര്‍ഡ് സ്വന്തം നിലയില്‍ ബസുകള്‍ വാങ്ങി സൗജന്യസര്‍വീസ് നടത്തണം.

സംസ്ഥാന പ്രസിഡന്റ് സജി തുരുത്തിക്കുന്നേല്‍ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി പെരിങ്ങമല അജി അധ്യക്ഷത വഹിച്ചു.

അതേസമയം,ചിത്തിര ആട്ട തിരുനാളമായി ബന്ധപ്പെട്ട പൂജകള്‍ക്കായി ശബരിമല നട വെള്ളിയാഴ്ച തുറക്കും. നവംബര്‍ 7നാണ് (ശനിയാഴ്ച) ശബരിമലയില്‍ ചിത്തിര ആട്ട തിരുനാള്‍.

വെള്ളിയാഴ്ച വൈകിട്ട് 5 മണിക്ക് തന്ത്രി കണ്ഠരര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തില്‍ മേല്‍ശാന്തി പ്രസാദ് ഇ ഡി നട തുറന്ന് ദീപം തെളിയിക്കും. ശേഷം പതിനെട്ടാം പടിക്ക് താഴെ ആഴിയില്‍ അഗ്നി പകരും. ചിത്തിര ആട്ട തിരുനാള്‍ ദിനത്തില്‍ രാവിലെ അഞ്ചുമണിക്കാണ് ദര്‍ശനത്തിനായി നട തുറക്കുക.

വൈകീട്ട് ദീപാരാധനയ്ക്കു ശേഷം പതിനെട്ടാം പടിയില്‍ പടിപൂജ ഉണ്ടായിരിക്കും. ചിത്തിര ആട്ട തിരുനാളുമായി ബന്ധപ്പെട്ട പൂജകള്‍ പൂര്‍ത്തിയാക്കി ശനിയാഴ്ച രാത്രി 10 മണിക്ക് നട അടയ്ക്കും.

'Free KSRTC Bus Travel for Ayyappa Devotees During Mandalam Season Demanded'

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഗോളടിച്ച്, ഗോളടിച്ച്... റെക്കോര്‍ഡുകള്‍ വാരിക്കൂട്ടിയ ക്രിസ്റ്റ്യാനോ...!

കൊല്ലം- കോട്ടയം മെമു എറണാകുളത്തേക്ക് നീട്ടില്ല

'എംബി രാജേഷ് മാപ്പ് പറയണം, എന്നോട് അല്ല, പൊതുസമൂഹത്തോട്; ഇതിന്റെയൊക്കെ പരിണിതഫലമാണ് ഇന്ന് കേരളം അനുഭവിക്കുന്നത്'

കോവളത്ത് 10ാം ക്ലാസ് വി​ദ്യാർഥിനിയും പീഡനത്തിന് ഇരയായി; ജിം ട്രെയിനറും മെഡിക്കൽ സ്റ്റോർ ഉടമയും അറസ്റ്റിൽ

ചിത്തിര ആട്ട തിരുനാൾ: ശബരിമല നട വൈകീട്ട് തുറക്കും