Road accident പ്രതീകാത്മക ചിത്രം
Kerala

റോഡ് അപകടങ്ങളില്‍ ആദ്യ അഞ്ചു ദിവസം സൗജന്യ ചികിത്സ; കാരുണ്യയ്ക്ക് പുറത്തുള്ളവര്‍ക്ക് പുതിയ ഇന്‍ഷുറന്‍സ് പദ്ധതി

സര്‍ക്കാര്‍ ആശുപത്രികളിലും തെരഞ്ഞെടുത്ത സ്വകാര്യ ആശുപത്രികളിലും ചികിത്സ ലഭ്യമാക്കുമെന്ന് ധനമന്ത്രി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് റോഡ് അപകടങ്ങളില്‍പ്പെടുന്നവര്‍ക്ക് ആദ്യത്തെ അഞ്ചു ദിവസം സൗജന്യ ചികിത്സ ഉറപ്പാക്കും. പദ്ധതിയുടെ രജിസ്റ്ററില്‍പ്പെട്ട സര്‍ക്കാര്‍ ആശുപത്രികളിലും തെരഞ്ഞെടുത്ത സ്വകാര്യ ആശുപത്രികളിലും ചികിത്സ ലഭ്യമാക്കുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ബജറ്റ് പ്രസംഗത്തില്‍ അറിയിച്ചു.

സംസ്ഥാനത്ത് പ്രതിവര്‍ഷം 48,000 റോഡപകടങ്ങള്‍ നടക്കുന്നുണ്ട്. പലപ്പോഴും അപകടങ്ങളില്‍പ്പെടുന്നവര്‍ക്ക് സമയബന്ധിതമായി ചികിത്സ ലഭിക്കാത്ത സാഹചര്യം ഉണ്ടാകാറുണ്ട്. അപകടങ്ങളില്‍പ്പെടുന്നവര്‍ക്ക് ആദ്യത്തെ അഞ്ചു ദിവസം പണരഹിത പദ്ധതി പ്രഖ്യാപിക്കുകയാണ്. ഈ പദ്ധതിക്കായി സര്‍ക്കാര്‍ 15 കോടി രൂപ മാറ്റിവെക്കുന്നുവെന്നും ധനമന്ത്രി ബാലഗോപാല്‍ അറിയിച്ചു.

പുതിയ ഇന്‍ഷുറന്‍സ് പദ്ധതി

സംസ്ഥാനത്തെ 42 ലക്ഷം കുടുംബങ്ങള്‍ക്ക് സൗജന്യ ചികിത്സ നല്‍കുന്ന കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ മാനദണ്ഡങ്ങളുടെ പരിധിക്ക് പുറത്തുള്ള കുടുംബങ്ങള്‍ക്കായി പുതിയ ഇന്‍ഷുറന്‍സ് പദ്ധതി ആരംഭിക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നു. താരതമ്യേന ചെറിയ തുക അടച്ച് ചേരാന്‍ കഴിയുന്ന പദ്ധതി ബജറ്റ് വര്‍ഷം തന്നെ നടപ്പാക്കും. ഇതിനായി 50 കോടി രൂപ വകയിരുത്തുന്നുവെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ വ്യക്തമാക്കി.

Kerala Budget 2026: Free treatment will be provided for those involved in road accidents for the first five days.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Kerala Budget 2026 Live|സംസ്ഥാനത്ത് പുതിയൊരു തുരങ്കപാത, കട്ടപ്പന മുതല്‍ തേനി വരെ

സംസ്ഥാനത്ത് പുതിയൊരു തുരങ്കപാത, കട്ടപ്പന മുതല്‍ തേനി വരെ; 20 കിലോമീറ്റര്‍ ലാഭിക്കാം

'40 കഴിഞ്ഞ പ്രിയങ്കയും ദീപികയും നായികമാര്‍; സൗത്തില്‍ കല്യാണം കഴിഞ്ഞാല്‍ അമ്മ വേഷങ്ങള്‍ മാത്രം'; തുറന്നടിച്ച് ഭൂമിക

കട്ടിളപ്പാളി പഴയത് തന്നെ, നഷ്ടമായത് പൂശിയ സ്വര്‍ണം; ശാസ്ത്രജ്ഞരുടെ വിശദ മൊഴി രേഖപ്പെടുത്തും

ഫുട്‌വർക്ക് എവിടെ സഞ്ജു?, രൂക്ഷ വിമർശനവുമായി സുനിൽ ഗാവസ്‌കർ

SCROLL FOR NEXT