തിരുവനന്തപുരം: കമ്യൂണിസം ശാപമാണെന്ന് പറഞ്ഞ ഭരണകക്ഷി അംഗത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ മന്ത്രിയും എംഎല്‍എയുമായ ജി സുധാകരന്‍. കമ്യൂണിസത്തെ ശാപഗ്രസ്ഥമാക്കിയവരെ വിമര്‍ശിക്കണമെന്നും കമ്യൂണിസ്റ്റ് പാര്‍ട്ടിക്കെതിരെ താന്‍ പ്രവര്‍ത്തിക്കില്ലെന്നും ജി സുധാകരന്‍ പറഞ്ഞു. തിരുവല്ല എംഎല്‍എ വര്‍ഗീസ് മാമന്റെ പ്രസംഗമാണ് ജി സുധാകരനെ ചൊടിപ്പിച്ചത്.
കമ്യൂണിസത്തെ ശപിക്കുന്നത് ശരിയല്ലെന്ന് ജി സുധാകരന്‍ പറഞ്ഞു. കമ്യൂണിസം കേരള കോണ്‍ഗ്രസുമായി യോജിച്ചിട്ടുണ്ട്. കോണ്‍ഗ്രസിലെ ആന്റണി വിഭാഗവുമായി യോജിച്ചിട്ടുണ്ട്. നാളെ യഥാര്‍ഥ കോണ്‍ഗ്രസുകാര്‍ യോജിക്കില്ലെന്ന് ആരാണ് നിങ്ങളോട് പറഞ്ഞത്?. നാളെ യോജിക്കും. തമിഴ്‌നാട്ടില്‍ ലീഗുമായി യോജിച്ചിരിക്കുകയല്ലേ?. ജി സുധാകരന്‍ കോണ്‍ഗ്രസിന്റെ ചളിക്കുണ്ടില്‍ വീണുവെന്ന് പറഞ്ഞ മഹാന്‍മാരോട് തമിഴ്‌നാട്ടില്‍ നിങ്ങള്‍ എവിടെയാ വീണിരിക്കുന്നതെന്ന് ജി സുധാകന്‍ ചോദിച്ചു. അത് ചളിക്കുണ്ടല്ല. അത് നാടിന്റെ നന്മയ്ക്ക് ആവശ്യമായിരുന്നു. രാജസ്ഥാനില്‍ ഒരുപാര്‍ലമെന്റംഗത്തെ കിട്ടുന്നത് കോണ്‍ഗ്രസിന്റെ പിന്തുണ കൊണ്ടല്ലേ?. സിപിഎമ്മിന്റെ സ്വന്തം പിന്തുണയില്‍ ഒരേ ഒരു സീറ്റല്ലേ കിട്ടിയത്?. നമ്മുടെ പ്രസ്ഥാനം എന്തുകൊണ്ട് ഇങ്ങനെയായി. പാര്‍ലമെന്റില്‍ 62 സീറ്റുണ്ടായിരുന്ന ഇടതുപക്ഷം ഇന്ന് ആറ് സീറ്റില്‍ ഒതുങ്ങിയെന്നും ജി സുധാകരന്‍ പറഞ്ഞു.
'കമ്യൂണിസം ഒരു ശാപമാണെന്ന് ഇവിടെ ഒരു സുഹൃത്ത് പറഞ്ഞു. അദ്ദേഹത്തിന്റെ മുഖം കാണാതിരുന്നത് ഭാഗ്യം. കമ്യൂണിസം ശാപമാണെന്ന് പറയുന്ന ആള്‍ക്ക് ലോകത്ത് ജീവിച്ച് ഇരിക്കാന്‍ അവകാശമുണ്ടോ. നെഹ്രു കമ്യൂണിസത്തെ പറ്റി വിശ്വചരിത്രവാലോകനത്തില്‍ എഴുതിയത് അത് ശാപമാണെന്നാണോ?. അതിനെ ശാപഗ്രസ്ഥമാക്കിയവരെ പറ്റി പറയുന്നതിന് പകരം ആ മഹത്തായ ഐഡിയോളജിയെ ആക്ഷേപിക്കുകയെന്ന് പറഞ്ഞാല്‍; ഇന്ന് ഇവിടെ കമ്യൂണിസം ഇല്ല. ഒരു പാര്‍ട്ടിയിലും ഇല്ലാത്തത് കൊണ്ട് ഒരു കമ്യൂണിസ്റ്റുകാരനാണെന്ന് പറയുന്നില്ല. അവിശ്വാസിയാണ്. കാരണം ഒരു പാര്‍ട്ടിയില്‍ ഉണ്ടെങ്കിലേ കമ്യൂണിസ്റ്റുകാരന്‍ ഉണ്ടാകുന്നുവുള്ളുവെന്ന് മാര്‍ക്‌സ് പറഞ്ഞിട്ടുണ്ട്. പക്ഷെ ഞാന്‍ കമ്യൂണിസ്റ്റ് വിശ്വാസിയാണ്. അത് പറയാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്'.
'അത് ഒരിക്കലും കാലഹരണപ്പെട്ടതല്ല. അതുകൊണ്ടു നടക്കാനും നടപ്പാക്കാനുമുള്ളവര്‍ ആരും ഇപ്പോള്‍ ഇല്ല. ചൈനയിലും ക്യൂബയിലും കൊറിയയിലും വിയറ്റ്‌നാമിലും മാത്രമേ അതുള്ളു. അവര്‍ ഒരു പരുവത്തില്‍ കൊണ്ടുനടക്കുന്നു. ഇവിടെ ആരാ ഉള്ളത്?. ആരും ഇല്ല. ഈ പറയുന്നതൊന്നും കമ്യൂണിസമേ അല്ല. കമ്യൂണിസത്തെ ശപിക്കുന്നത് ശരിയില്ല. കമ്യൂണിസം കേരള കോണ്‍ഗ്രസുമായി യോജിച്ചിട്ടുണ്ട്. കോണ്‍ഗ്രസിലെ ആന്റണി വിഭാഗവുമായി യോജിച്ചിട്ടുണ്ട്. നാളെ യഥാര്‍ഥ കോണ്‍ഗ്രസുകാര്‍ യോജിക്കില്ലെന്ന് ആരാണ് നിങ്ങളോട് പറഞ്ഞത്?. നാളെ യോജിക്കും. തമിഴ്‌നാട്ടില്‍ ലീഗുമായി യോജിച്ചിരിക്കുകയല്ലേ?. ജി സുധാകരന്‍ കോണ്‍ഗ്രസിന്റെ ചളിക്കുണ്ടില്‍ വീണുവെന്ന് പറഞ്ഞ മഹാന്‍മാരോട് തമിഴ്‌നാട്ടില്‍ നിങ്ങള്‍ എവിടെയാ വീണിരിക്കുന്നത്?. അത് ചളിക്കുണ്ടല്ല. അത് ആവശ്യമായിരുന്നു. രാജസ്ഥാനില്‍ ഒരുപാര്‍ലമെന്റംഗത്തെ കിട്ടുന്നത് കോണ്‍ഗ്രസിന്റെ പിന്തുണ കൊണ്ടല്ലേ?. സിപിഎമ്മിന്റെ സ്വന്തം പിന്തുണയില്‍ ഒരേ ഒരു സീറ്റല്ലേ കിട്ടിയത്?. ഇതൊക്കെ ഓര്‍ക്കണം. നമ്മുടെ പ്രസ്ഥാനം എന്തുകൊണ്ട് ഇങ്ങനെയായി?. 62 സീറ്റുണ്ടായിരുന്ന ഇടതുപക്ഷം ഇന്ന് ആറ് സീറ്റില്‍ ഒതുങ്ങി. ഇതില്‍ അഞ്ചെണ്ണം കേരളത്തിന് പുറത്ത്. ഇതൊക്കെ ആരുയുര്‍ത്തിക്കൊണ്ടുവരുമെന്ന് എനിക്കറിയില്ല. ഉയര്‍ത്തിക്കൊണ്ടുവരുന്നതിന്റെ ലക്ഷണം ഇങ്ങനയെല്ലെന്ന് മാത്രമേ പറയുന്നുള്ളു.
ഞാന്‍ ഈ പ്രസ്ഥാനത്തിന് എതിരായി സംസാരിക്കത്തില്ല. ഈ പ്രസ്ഥാനത്തിന് എതിരായി നില്‍ക്കുന്നവരെ വിമര്‍ശിക്കും. എല്ലാ ദിവസവും രാവിലെ അവിടെ എന്റെ അച്ഛനെ വിളിക്കുയാണ്. സത്യം പറയുകയാണ്. സംസ്ഥാന കമ്മിറ്റി അംഗമായ ആള്‍പോലും. ഞാന്‍ അയാളുടെ അച്ഛനെ കാണാത്തതുകൊണ്ട് എനിക്ക് ഒന്നും പറയാന്‍ പറ്റില്ല. പിണറായി വിജയന്റെ ചെരുപ്പ് അഴിക്കാന്‍ യോഗ്യതയില്ലെന്ന് ഇവിടെ എംഎല്‍എയായിരുന്ന ഒരാള്‍ പറഞ്ഞു. ആരുടെയും ചെരുപ്പിന്റെ വാറഴിക്കുന്നവരുടെ ക്വാളിഫൈ ലിസ്റ്റില്‍ ഞാന്‍ ഇല്ല. അതില്‍ അഭിമാനിക്കുന്നു. തമ്പുരാക്കന്‍മാരുടെ ചെരുപ്പിന്റെ വാറാണ് പണ്ട് ഭൃത്യന്മാര്‍ അഴിച്ചിരുന്നത്. നമ്മുടെ ചെരുപ്പിന്റെ വാര്‍ നമ്മള്‍ തന്നെയാണ് അഴിക്കുക. ഇതൊക്കെ ഫ്യൂഡല്‍ ഭാഷയാണ്, ഇത് കമ്യൂണിസ്റ്റ് ഭാഷയല്ല. ചെറ്റപ്പുരയില്‍ താമസിക്കുന്നവരാണ് കമ്യൂണിസ്റ്റുകാരില്‍ ഭുരിപക്ഷവും. അവിടെയാണ് ഇഎംഎസും പി കൃഷ്ണപിള്ളയുമൊക്കെ ഒളിച്ചിരുന്നത്. അവരാണ് അവര്‍ക്ക് ഭക്ഷണം കൊടുത്തത്. അതൊക്കെ ഇന്ന് ചരിത്ര കഥകള്‍ മാത്രമാണ്. ഇന്ന് അതിന് നേരെ വിപരീതമായതുകൊണ്ടാണ് ഞാനിങ് ഇറങ്ങിപ്പോന്നത്. എന്നെ ആരും പുറത്താക്കിയതോ രാജിവച്ചതോ അല്ല. അതുകൊണ്ട് എന്നോട് ആര്‍ക്കും വിരോധം തോന്നേണ്ടതില്ല. ഞാന്‍ നല്ലകാര്യത്തിനായി പറയുന്നതാണ്' ജി സുധാകരന്‍ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates