നവീൻ ബാബു, ജി സുധാകരൻ ഫെയ്സ്ബുക്ക്
Kerala

'മരണകാരണം ക്രൂരമായ മാനസിക പീഡനം'; നവീൻ ബാബുവിന് അന്ത്യാഞ്ജലി അർപ്പിച്ച് ജി സുധാകരൻ

ക്രൂരമായ മാനസിക പീഡനമാണ് നവീന്റെ മരണത്തിന് കാരണമായത് എന്നാണ് ഫെയ്സ്ബുക്കിൽ സുധാകരൻ കുറിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: അന്തരിച്ച എഡിഎം നവീന്‍ ബാബുവിന് ആദരാഞ്ജലി അർപ്പിച്ച് സിപിഎം നേതാവ് ജി സുധാകരൻ. ക്രൂരമായ മാനസിക പീഡനമാണ് നവീന്റെ മരണത്തിന് കാരണമായത് എന്നാണ് ഫെയ്സ്ബുക്കിൽ സുധാകരൻ കുറിച്ചത്.

ക്രൂരമായ മാനസിക പീഡനം കാരണം ഒടുങ്ങാത്ത മാനസിക വ്യഥ താങ്ങാനാവാതെ ഈ ലോകത്തോട് വിടപറഞ്ഞ നവീൻ ബാബുവിന് കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ ...അദ്ദേഹത്തിന്റെ ദുഃഖാർത്തരായ കുടുംബത്തോടൊപ്പം ദുഃഖം പങ്കിടുന്നു...- ജി സുധാകരൻ കുറിച്ചു. നിരവധി പേരാണ് സുധാകരന്റെ വാക്കുകളെ പിന്തുണച്ചുകൊണ്ട് പോസ്റ്റിന് താഴെ കമന്റു ചെയ്യുന്നത്.

കണ്ണൂരില്‍ എഡിഎമ്മായിരുന്ന നവീന്‍ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങിനിടെ ക്ഷണിക്കാതെ വേദിയിലെത്തിയ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദിവ്യ അദ്ദേഹത്തിനെതിരെ അഴിമതി ആരോപണം ഉന്നയിച്ചിരുന്നു. അതിന് പിന്നാലെയാണ് എഡിഎം നവീന്‍ ബാബുവിനെ ക്വാര്‍ട്ടേഴ്‌സില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ദിവ്യ അപമാനിച്ചതില്‍ മനംനൊന്താണ് ആത്മഹത്യയെന്നാണ് ആരോപണം. നവീന്‍ ഒരിക്കലും ഇത്തരത്തിലൊരു അഴിമതി ചെയ്യില്ലെന്നായിരുന്നു സഹപ്രവര്‍ത്തകരുടെ സാക്ഷ്യപ്പെടുത്തല്‍. പത്തനംതിട്ടയില്‍ എഡിഎം ആയി ചുമതലയേറ്റെടുക്കേണ്ടതായിരുന്നു നവീന്‍. അതിനിടെയാണ് നവീന്‍ ജീവനൊടുക്കിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

3 പേര്‍ സ്‌കൂട്ടറില്‍ പോയതുകൊണ്ട് ഇടിക്കാമോ ? പ്രതികളുടെ ജാമ്യാപേക്ഷയില്‍ വിധി നാളെ

Today's Rashi Phalam October 17| ദാമ്പത്യത്തിലെ അഭിപ്രായവ്യത്യാസങ്ങൾ സംസാരിച്ച് പരിഹരിക്കും

ഷമിയെ പരിഗണിച്ചില്ല, ബുംറ ടെസ്റ്റില്‍ മാത്രം! ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

തുടങ്ങി 'സ്മൃതി യുഗം'! 19 റണ്‍സിനിടെ വീണത് 4 വിക്കറ്റുകള്‍, വിറച്ച് ജയിച്ച് ഇന്ത്യ

മാനവീയം വീഥിയിലെ പ്രതിഷേധം; മൈക്ക് സെറ്റ് പിടിച്ചെടുക്കാൻ പൊലീസ് ശ്രമിച്ചെന്ന് പരാതി, ബഹളം