എം വി ഗോവിന്ദന്‍ ഫയല്‍
Kerala

ജി സുധാകരന്റെ കൂട്ടുകെട്ട് ജമാഅത്തെ ഇസ്ലാമിയുമായി, വര്‍ഗീയതയെക്കുറിച്ച് സംസാരിക്കാന്‍ എന്തവകാശമെന്ന് എം വി ഗോവിന്ദന്‍

ജി സുധാകരന്‍ പൂര്‍ണമായും കമ്മ്യൂണിസ്റ്റ് വിരുദ്ധമായ നിലപാടുകളാണ് സ്വീകരിക്കുന്നതെന്നും എം വി ഗോവിന്ദന്‍ കുറ്റപ്പെടുത്തി

Author : സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: സിപിഎം മുന്‍ നേതാവ് ജി സുധാകരനെതിരെ കടുത്ത വിമര്‍ശനവുമായി പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. സുധാകരന്റെ പൂര്‍വ്വകാല രാഷ്ട്രീയ ചരിത്രവുമായി ഇന്നത്തെ അദ്ദേഹത്തിന്റെ നിലപാടുകള്‍ക്ക് യാതൊരു ബന്ധവുമില്ലെന്ന് ഗോവിന്ദന്‍ പറഞ്ഞു. പറയാന്‍ മറ്റൊന്നും ഇല്ലാത്തതുകൊണ്ടാണ് സുധാകരന്‍ ഇപ്പോള്‍ സിപിഎം നേതാക്കളെ ആക്ഷേപിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ജി സുധാകരന്‍ പൂര്‍ണമായും കമ്മ്യൂണിസ്റ്റ് വിരുദ്ധമായ നിലപാടുകളാണ് സ്വീകരിക്കുന്നതെന്നും എം വി ഗോവിന്ദന്‍ കുറ്റപ്പെടുത്തി. യുഡിഎഫിനെ പിന്തുണയ്ക്കുന്ന ജമാഅത്തെ ഇസ്ലാമിയുമായാണ് സുധാകരന്‍ ഇപ്പോള്‍ ചങ്ങാത്തം കൂടുന്നതെന്നും എം വി ഗോവിന്ദന്‍ വിമര്‍ശിച്ചു.

വര്‍ഗ്ഗീയതയെക്കുറിച്ച് സംസാരിക്കാന്‍ അദ്ദേഹത്തിന് യാതൊരു അവകാശവുമില്ല. യുഡിഎഫിന്റെ പ്രധാന സഖ്യകക്ഷിയായ ജമാഅത്തെ ഇസ്ലാമിയാണ് അദ്ദേഹത്തിന് പിന്തുണ നല്‍കുന്നതെന്നും അദ്ദേഹം പരിഹസിച്ചു. സുധാകരനുമായി ഒരു തരത്തിലുള്ള വര്‍ത്തമാനത്തിനും താനില്ലെന്നും അദ്ദേഹത്തെ പിന്തുണയ്ക്കുന്നത് യുഡിഎഫ് വിഭാഗമാണെന്നും അദ്ദേഹം ആവര്‍ത്തിച്ചു.

G Sudhakaran's alliance with Jamaat-e-Islami, what right does he have to talk about communalism, says MV Govindan

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നിപ ഭീതി ഒഴിഞ്ഞു: സമ്പര്‍ക്കപ്പട്ടികയിലെ എല്ലാവരും ക്വാറന്റൈന്‍ പൂര്‍ത്തിയാക്കി, എട്ടു പേര്‍ക്ക് കൂടി ഷിഗെല്ല

വണ്ടിപ്പെരിയാറില്‍ 6 വയസ്സുകാരി കൊല്ലപ്പെട്ടിട്ട് 6 വര്‍ഷം, നീതിതേടി മുഖ്യമന്ത്രിയെ കാണാന്‍ കുടുംബം

20 അടിയോളം ഉയരം, 500 കിലോ ഇരുമ്പില്‍ തീര്‍ത്ത ഭീമന്‍ ലോകകപ്പ് മാതൃക; കൗതുകക്കാഴ്ച- വിഡിയോ

പൃഥ്വിരാജ്, ദുല്‍ഖര്‍, ഫഹദ്, നിവിന്‍ പോളി, ഇവരാരും അമ്മ യോഗത്തിന് വരാറില്ല; അവരെ ഓർത്തെങ്കിലും വരണം: ഷോബി തിലകന്‍

ബ്രസീലിനെ ജയിപ്പിച്ച ആ 'മാജിക്ക് പാസ്'! 44 വർഷം ആർക്കും സാധിച്ചില്ല; അസിസ്റ്റിൽ ​​'പുപ്പുലി' ഗ്വിമാരെസ്