കോയിലിന്റെ രൂപത്തിൽ സ്വർണം കടത്താനുള്ള ശ്രമം തടഞ്ഞപ്പോൾ, സ്ക്രീൻഷോട്ട് 
Kerala

ജ്യൂസറിനുള്ളില്‍ കോയിലിന്റെ രൂപത്തില്‍ 'സ്വര്‍ണം', കസ്റ്റംസിനെ വെട്ടിച്ചു; പൊലീസ് വിദഗ്ധമായി കുടുക്കി

ജ്യൂസര്‍ യന്ത്രത്തില്‍ ഒളിപ്പിച്ച് സ്വര്‍ണം കടത്താന്‍ ശ്രമിച്ച കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍

Author : സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: ജ്യൂസര്‍ യന്ത്രത്തില്‍ ഒളിപ്പിച്ച് സ്വര്‍ണം കടത്താന്‍ ശ്രമിച്ച കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. കരുവാരക്കുണ്ട് സ്വദേശി ഫിറോസ്, കരുവാങ്കല്ല് സ്വദേശി ഷംസുദ്ദീന്‍, വാണിയമ്പലം സ്വദേശി നൗഫല്‍ എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്ന് ഒരു കിലോ സ്വര്‍ണമാണ് പൊലീസ് പിടിച്ചെടുത്തത്.

കരിപ്പൂര്‍ വിമാനത്താവളത്തിന് സമീപമാണ് സംഭവം. ജ്യൂസര്‍ യന്ത്രത്തിനുള്ളില്‍ കോയിലിന്റെ രൂപത്തിലും മറ്റും ഒളിപ്പിച്ച് സ്വര്‍ണം കടത്താന്‍ ശ്രമിച്ച സംഘത്തെയാണ് പൊലീസ് പിടികൂടിയത്. കരിപ്പൂര്‍ വിമാനത്താവളത്തില്‍ കസ്റ്റംസിനെ വെട്ടിച്ച് പരിശോധന പൂര്‍ത്തിയാക്കി അതി വിദഗ്ധമായി സ്വര്‍ണം പുറത്തേയ്ക്ക് കടത്തിയ സംഘത്തെ ടെര്‍മിനലിന് പുറത്ത് കാത്തുനിന്ന പൊലീസ് വലയിലാക്കുകയായിരുന്നു. 

ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തില്‍ സ്വര്‍ണക്കടത്ത് സംഘത്തെ പിടികൂടാന്‍ രൂപീകരിച്ച സംഘമാണ് സ്വര്‍ണം പിടികൂടിയത്. ഇതില്‍ ഫിറോസ് ആണ് ക്യാരിയര്‍. മറ്റുള്ളവര്‍ ടെര്‍മിനലിന് പുറത്ത് ഫിറോസിനായി കാത്തുനിന്നവരാണ്.

വണ്ടൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പുതിയ സ്വര്‍ണക്കടത്ത് സംഘമാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചത് എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഈ സംഘത്തെ പൂര്‍ണമായി കുടുക്കാനുള്ള ശ്രമം പൊലീസ് ആരംഭിച്ചിട്ടുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമർശം തള്ളി മുഖ്യമന്ത്രി വിഡി സതീശൻ; പ്രസ്താവന ഇസ്ലാമിക ചരിത്രത്തിന് വിരുദ്ധം

32 സെക്കൻഡിൽ 50 മീറ്റർ; കുഞ്ഞിക്കാലുകളോടെ അഗ്നിമോൾ ഓടിക്കയറിയത് റെക്കോർഡ് പുസ്തകത്തിലേക്ക്

'കടമെടുക്കാത്ത ഏതെങ്കിലും ഒരു സര്‍ക്കാര്‍ ലോകത്ത് എവിടെയെങ്കിലും ഉണ്ടോ ?'

'ശുക്രൻ ഉദിച്ചുനിൽ‌ക്കുന്നു', ജാതകത്തിൽ ശുക്രന്റെ പ്രാധാന്യമെന്ത്?; ശുക്ര മഹാദശ എന്ത്?, ദുർബലമായാൽ പാപപരിഹാരങ്ങൾ ഇവ?

GATE- 2027 പരീക്ഷ എഴുതുന്നവരുടെ ശ്രദ്ധയ്ക്ക്! ഗെയിൽ കമ്പനിയിൽ ജോലി നേടാം, അറിയേണ്ടതെല്ലാം...