79 പവന്‍ സ്വര്‍ണം കവര്‍ന്നു, പ്രതികള്‍ പിടിയില്‍  
Kerala

ഉറങ്ങിക്കിടന്ന അച്ഛനെയും മകളെയും ആക്രമിച്ചു; 79 പവന്‍ സ്വര്‍ണം കവര്‍ന്നു, പ്രതികള്‍ പിടിയില്‍

മുറിയിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന 79 പവനോളം സ്വര്‍ണാഭരണങ്ങള്‍ പ്രതികള്‍ മോഷ്ടിച്ച് കടന്നിരുന്നു.

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: വീടിനുള്ളില്‍ ഉറങ്ങിക്കിടന്ന വീട്ടുടമയേയും മകളെയും ആക്രമിച്ച് 79 പവന്‍ സ്വര്‍ണം കവര്‍ന്ന പ്രതികള്‍ പിടിയില്‍. ആന്ധ്രപ്രദേശ് സ്വദേശി മനു കൊണ്ട അനില്‍കുമാര്‍ (34), ശിവകാശി സ്വദേശി പ്രദീപന്‍ ( 23 ) എന്നിവരെയാണ് കന്യാകുമാരി എസ്പിയുടെ സ്‌പെഷ്യല്‍ ടീം അംഗം പിടികൂടിയത്.

കന്യാകുമാരി തിരുവട്ടാറിലാണ് സംഭവം. കഴിഞ്ഞ മാസം വീടിനുള്ളില്‍ ഉറങ്ങിക്കിടന്ന വീട്ടുടമയായ മോഹന്‍ദാസിനെയും മകളെയും ആക്രമിച്ച് അവശരാക്കിയ ശേഷമായിരുന്നു കവര്‍ച്ച. മുറിയിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന 79 പവനോളം സ്വര്‍ണാഭരണങ്ങള്‍ പ്രതികള്‍ മോഷ്ടിച്ച് കടന്നിരുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

എസ്പിയുടെ സ്‌പെഷ്യല്‍ ടീം അംഗങ്ങള്‍ക്കായിരുന്നു അന്വേഷണച്ചുമതല. നിരവധി സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ വലയിലായത്. പ്രതികളെ പിടികൂടി ചോദ്യം ചെയ്യലില്‍ 47 പവനോളം സ്വര്‍ണം കണ്ടെത്തിയിട്ടുണ്ട്. പ്രതികളെ കോടതി ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

SCROLL FOR NEXT