K Kunhikrishnan ഫോട്ടോ: വിൻസെന്റ് പുളിക്കൽ/ എക്സ്പ്രസ്
Kerala

'നേതാക്കളെ മഹത്വവല്‍ക്കരിക്കലല്ല, വിവരങ്ങള്‍ ജനങ്ങളെ അറിയിക്കുകയാണ് സര്‍ക്കാര്‍ മാധ്യമങ്ങളുടെ കര്‍ത്തവ്യം'

ദൂരദര്‍ശനെ പ്രചാരണ ഉപകരണമായി ഉപയോഗിക്കുന്നത് സമീപ വര്‍ഷങ്ങളില്‍ കൂടുതലായിട്ടുണ്ട്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: നേതാക്കളെ മഹത്വവല്‍ക്കരിക്കലല്ല, വിവരങ്ങള്‍ ജനങ്ങളെ അറിയിക്കുക എന്നതാണ് സര്‍ക്കാര്‍ മാധ്യമങ്ങളുടെ ദൗത്യമെന്ന് തിരുവനന്തപുരം ദൂരദര്‍ശന്‍ കേന്ദ്രത്തിന്റെ ആദ്യ ഡയറക്ടര്‍ കെ കുഞ്ഞികൃഷ്ണന്‍. സര്‍ക്കാര്‍ മാധ്യമങ്ങള്‍ പാര്‍ട്ടി മാധ്യമങ്ങളാകരുത്. ജനാധിപത്യത്തെ സേവിക്കുക എന്നതാണ് അതിന്റെ കടമ. നേതാക്കളെ മഹത്വപ്പെടുത്തുകയല്ല, പൗരന്മാരെ അറിയിക്കുക എന്നതാണ് അതിന്റെ ലക്ഷ്യം. കുഞ്ഞികൃഷ്ണന്‍ പറഞ്ഞു.

ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ എക്‌സ്പ്രസ് ഡയലോഗ്‌സില്‍ സംസാരിക്കുകയായിരുന്നു കുഞ്ഞികൃഷ്ണന്‍. എഡിറ്റോറിയല്‍ തലത്തില്‍ പരിണമിക്കുന്നതില്‍ ദൂരദര്‍ശന്‍ പരാജയപ്പെട്ടു. സാങ്കേതികവിദ്യയ്ക്കൊപ്പം മാധ്യമങ്ങളും വളരണം. ഉപഗ്രഹ സംപ്രേക്ഷണം ആരംഭിച്ചപ്പോള്‍, പ്രസക്തി നിലനിര്‍ത്താന്‍ ദൂരദര്‍ശന്‍ ഭൂതല സംപ്രേഷണത്തില്‍ നിന്ന് മാറി. എന്നാല്‍ ഇന്ന് അത്തരം തന്ത്രപരമായ ചിന്തകള്‍ ഉണ്ടാകുന്നില്ല.

ദൂരദര്‍ശനെ പ്രചാരണ ഉപകരണമായി ഉപയോഗിക്കുന്നത് സമീപ വര്‍ഷങ്ങളില്‍ കൂടുതലായിട്ടുണ്ട്. അടിയന്തരാവസ്ഥയ്ക്ക് ശേഷം, സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള മാധ്യമങ്ങള്‍ എങ്ങനെ പ്രവര്‍ത്തിക്കണമെന്ന് ഗൗരവമായ ചര്‍ച്ചകള്‍ നടന്നു. വ്യക്തികളെയോ രാഷ്ട്രീയ നേതാക്കളെയോ പ്രകീര്‍ത്തിക്കാന്‍ ഉപയോഗിക്കരുതെന്നായിരുന്നു ധാരണ. എന്നാല്‍ ഇന്ന്, കേരളത്തില്‍ പോലും ആ തത്വം പതിവായി ലംഘിക്കപ്പെടുന്നു. കുഞ്ഞികൃഷ്ണന്‍ പറഞ്ഞു.

ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ സര്‍ക്കാരിനെയോ അതിന്റെ നയങ്ങളെയോ വിമര്‍ശിച്ചാല്‍ പോലും നിങ്ങള്‍ കുഴപ്പത്തിലാകും. കുഞ്ഞികൃഷ്ണന്‍ ചൂണ്ടിക്കാട്ടി. ദൂരദര്‍ശനെ ശക്തമായ പബ്ലിക് ബ്രോഡ്കാസ്റ്റായി മാറ്റാന്‍ വലിയ തോതിലുള്ള നിക്ഷേപം ആവശ്യമാണ്. ധനകാര്യം, വൈദഗ്ധ്യം, പരിശീലനം, വിതരണം എന്നിവയിലുള്ള നിക്ഷേപമാണ് വേണ്ടത്. ഇതോടൊപ്പം രാഷ്ട്രീയമായ ഇടപെടലുകളില്‍ നിന്നും മുക്തമാക്കേണ്ടതുമുണ്ട്. പ്രൊഫഷണലായി കൈകാര്യം ചെയ്യണം. അല്ലെങ്കില്‍ പ്രസാര്‍ ഭാരതിക്ക് പ്രസക്തിയുണ്ടാകില്ലെന്നും കെ കുഞ്ഞികൃഷ്ണന്‍ പറഞ്ഞു.

The mission of government media is not to glorify leaders, but to inform the people, says K Kunhikrishnan, the first director of the Thiruvananthapuram Doordarshan Kendra.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

ഈ നക്ഷത്രക്കാർക്ക് സന്തോഷ വാർത്ത കാത്തിരിക്കുന്നു! സാമ്പത്തിക കാര്യങ്ങളിൽ മുൻകരുതൽ വേണം

മുലപ്പാൽ നെറുകയിൽ കയറി അല്ല, ഒന്നര വയസുകാരന്റെ മരണം കപ്പലണ്ടി അന്നനാളത്തിൽ കുടുങ്ങി

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് കടിഞ്ഞാണ്‍; ഗണ്ണേഴ്‌സ് ജയം തുടരുന്നു

മുസ്ലീം ലീഗിന്റെ സാംസ്‌കാരിക അപചയം; സംസ്‌കാരശൂന്യമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണം; പിഎംഎ സലാം മാപ്പുപറയണമെന്ന് സിപിഎം

SCROLL FOR NEXT