Kerala

കോവിഡ് ഡ്യൂട്ടിക്ക് ശേഷമുള്ള അവധി റദ്ദാക്കി; ചൊവ്വാഴ്ച ജോലി ബഹിഷ്‌കരിക്കുമെന്ന് സർക്കാർ നഴ്സുമാർ  

പത്ത് ദിവസത്തെ കോവിഡ് ഡ്യൂട്ടിക്ക് ശേഷം നൽകിയിരുന്ന മൂന്ന് ദിവസത്തെ അവധിയാണ് റദ്ദാക്കിയത്

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കോവിഡ് ഡ്യൂട്ടിക്ക് ശേഷമുള്ള അവധി റദ്ദാക്കിയതിൽ പ്രതിഷേധിച്ച് മെഡിക്കൽ കോളേജുകളിലെ നഴ്സുമാർ ജോലി ബഹിഷ്‌കരിക്കും. പത്ത് ദിവസത്തെ കോവിഡ് ഡ്യൂട്ടിക്ക് ശേഷം നൽകിയിരുന്ന മൂന്ന് ദിവസത്തെ അവധിയാണ് റദ്ദാക്കിയത്. പ്രതിഷേധമായി ചൊവ്വാഴ്ച (24, നവംബർ) ഒരു മണിക്കൂർ ജോലി ബഹിഷ്‌കരിക്കുമെന്നാണ് കേരള ഗവ. നഴ്‌സസ് യൂണിയൻ അറിയിച്ചത്. 

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ നഴ്സുമാരുടെ അവധിയാണ് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് റദ്ദാക്കിയത്. മറ്റ് മെഡിക്കൽ കോളേജുകളിലേക്ക് ഈ തീരുമാനം വ്യാപിപ്പിക്കാനാണ് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന്റെ നീക്കമെന്ന് കേരള ഗവ. നഴ്‌സസ് യൂണിയൻ ആരോപിച്ചു. അവധി പുന:സ്ഥാപിച്ചില്ലെങ്കിൽ സമ്പൂർണ പണിമുടക്കിലേക്ക് നീങ്ങുമെന്ന് നഴ്‌സസ് യൂണിയൻ മുന്നറിയിപ്പ് നൽകി. 

നഴ്‌സുമാർക്ക് വിശ്രമം അനുവദിക്കുക, ഉത്തരവ് റദ്ദാക്കാൻ സർക്കാർ ഇടപെടുക, ആവശ്യത്തിന് നഴ്‌സുമാരെ നിയമിക്കുക എന്നീ ആവശ്യങ്ങളും നഴ്സസ് യൂണിയൻ ഉന്നയിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മെസി മാജിക്കില്‍ അര്‍ജന്റീന, ലോകകപ്പിലെ ആദ്യ ഹാട്രിക്; എതിരില്ലാത്ത മൂന്ന് ഗോളിന് അള്‍ജീരിയക്കെതിരെ ജയം

പൊതുപ്രവർത്തകരുടെ അഴിമതിക്കേസുകൾ പൂഴ്ത്തി സർക്കാർ; വിചാരണാനുമതി നൽകാതെ കെട്ടിക്കിടക്കുന്നത് 74 ഫയലുകൾ

നീറ്റ് പുനഃപരീക്ഷ: ചോദ്യപേപ്പര്‍ ചോര്‍ന്നിട്ടില്ല, പ്രചാരണങ്ങള്‍ വ്യാജം; വിദ്യാര്‍ത്ഥികള്‍ വഞ്ചിതരാകരുതെന്ന് എന്‍ടിഎ

തൃശ്ശൂരിൽ പൊലീസ് വാഹനത്തെ ഇടിച്ചുതെറിപ്പിച്ച് ലഹരിസംഘം; സ്വിഫ്റ്റ് കാർ വളഞ്ഞ് 35 കിലോ കഞ്ചാവുമായി രണ്ടു യുവാക്കളെ പിടികൂടി

ഇരിട്ടിയിലെ ലഹരിമരുന്ന് വേട്ട; ബംഗളൂരുവിൽ ഒളിവിലായിരുന്ന മുഖ്യ ആസൂത്രകൻ പിടിയിൽ

SCROLL FOR NEXT