private hospital nurses 
Kerala

28,000 രൂപ വരെ ഉയരും; നഴ്സുമാരുടെ ശമ്പളം പരിഷ്കരിച്ചു

സ്വകാര്യ ആശുപത്രിയിലെ മറ്റ് ജീവനക്കാരുടെ ശമ്പളവും വർധിക്കും

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സ്വകാര്യ ആശുപത്രി നഴ്‌സുമാരുടെയും മറ്റ് ജീവനക്കാരുടേയും അടിസ്ഥാന ശമ്പളം പരിഷ്‌കരിച്ച് സംസ്ഥാന സര്‍ക്കാര്‍. നഴ്സുമാരുടെ അടിസ്ഥാന ശമ്പളം 25,450 രൂപ മുതൽ 28,000 രൂപ ആക്കാനാണ് തീരുമാനം. ഇതുസംബന്ധിച്ച് തൊഴില്‍ വകുപ്പ് കരട് വി‍ജ്ഞാപനം ഇറക്കി. അതേസമയം നിലവിൽ നടത്തിയ പരിഷ്കരണം അം​ഗീകരിക്കില്ലെന്നു സമരം ചെയ്യുന്ന നഴ്സുമാർ വ്യക്തമാക്കി.

ഉയർന്ന തസ്തികയിലുള്ള നഴ്സുമാർക്ക് 33,080 വരെയാണ് അടിസ്ഥാന ശമ്പളം. നഴ്‌സുമാര്‍ക്ക് പ്രത്യേക അലവന്‍സും അനുവദിക്കും. മറ്റ് ആശുപത്രി ജീവനക്കാരുടെ അടിസ്ഥാന ശമ്പളവും പരിഷ്കരിച്ചിട്ടുണ്ട്. അവരുടെ ശമ്പളം 23,560 രൂപ വരെയാണ്.

തുല്യ ജോലിക്ക് തുല്യ വേതനം ഉള്‍പ്പടെ നിരവധി ആവശ്യങ്ങള്‍ ഉയര്‍ത്തി സെക്രട്ടേറിയറ്റിലേക്ക് ആയിരത്തോളം വരുന്ന നഴ്സുമാർ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചിരുന്നു. ജീവിതച്ചെലവ് കുതിച്ചുയരുന്ന കാലത്ത് കാലികമായ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് അടിസ്ഥാന വേതനം പുതുക്കി നിശ്ചയിക്കണമെന്നായിരുന്നു ആവശ്യം.

The state government has revised the basic salary of private hospital nurses and other employees

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അവസാന ശ്വാസം വരെ കോൺഗ്രസുകാരൻ, എന്റെ സുഹൃത്തിനെ ഓർത്ത് ഞാൻ അഭിമാനിക്കുന്നു'; സലിം കുമാറിന് അന്ത്യാഞ്ജലി അർപ്പിച്ച് മുഖ്യമന്ത്രി

ഗില്ലും പന്തും ഔട്ടാണ്! വെറും 2 മിനിറ്റിൽ അഫ്​ഗാൻ തുലച്ചത് 2 വിക്കറ്റുകൾ

'വയറ് പൊത്തി പിടിച്ചുകൊണ്ട് സലിം പറഞ്ഞു, ചേട്ടാ എൻ്റെ ഒരു കരളു പോയി; ഇനി സുനിത മാത്രമേ ബാക്കിയുള്ളൂ'

'അവസാനത്തെയാളും സുരക്ഷിതനെന്ന് ഉറപ്പാക്കിയാണ് സലിം കുമാര്‍ വീടുവിട്ടത്'; പ്രളയകാലത്ത് പറവൂരുകാര്‍ക്ക് അഭയമായ ലാഫിങ് വില്ല

തൃശ്ശൂരിൽ വൻ കവർച്ച; ഗൃഹനാഥനെ കെട്ടിയിട്ട് 45 പവൻ സ്വർണ്ണവും പണവും കവർന്നു

SCROLL FOR NEXT