Ramesh Chennithala 
Kerala

'എന്നെ ഊതിച്ചു..., ഊതിച്ചില്ല എന്നൊന്നും ആരും പരാതി പറയരുത്'; സര്‍ക്കാര്‍ ജയബാലകൃഷ്ണന്റെ കുടുംബത്തോടൊപ്പം: രമേശ് ചെന്നിത്തല

ചേരാനെല്ലൂര്‍ വാഹനാപകടത്തില്‍ മരിച്ച ജയബാലകൃഷ്ണന്റെ കുടുംബത്തോടൊപ്പമാണ് സര്‍ക്കാരെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

കൊച്ചി: ചേരാനെല്ലൂര്‍ വാഹനാപകടത്തില്‍ മരിച്ച ജയബാലകൃഷ്ണന്റെ കുടുംബത്തോടൊപ്പമാണ് സര്‍ക്കാരെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. കേസില്‍ അന്വേഷണം ശരിയായ ദിശയിലാണ് പോകുന്നത്. വീഴ്ച ഉണ്ടാവാതിരിക്കാന്‍ ശ്രദ്ധിക്കുന്നുണ്ട്. ജയബാലകൃഷ്ണന്റെ കുടുംബത്തിന് നീതി ഉറപ്പാക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ജയബാലകൃഷ്ണന്റെ വീട്ടില്‍ എത്തി കുടുംബാംഗങ്ങളെ കണ്ട ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു ചെന്നിത്തല.

'നിലവില്‍ കേസ് അന്വേഷണത്തില്‍ കുടുംബം സംതൃപ്തരാണ്. ബാക്കിയെല്ലാം കോടതിയുടെ മുന്നില്‍ നില്‍ക്കുന്ന നടപടികളാണ്. പ്രോസിക്യൂഷന്‍ ഭാഗത്ത് നിന്ന് ശക്തമായ നടപടികള്‍ ഉണ്ടാവും. വീഴ്ച ഉണ്ടാവാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. കേസില്‍ കുട്ടിക്ക് ജാമ്യം നല്‍കിയതിനെതിരെ ജില്ലാ കോടതിയില്‍ പോയിട്ടുണ്ട്. അന്വേഷണം ശരിയായ ദിശയില്‍ തന്നെ മുന്നോട്ടുപോകും. ഇന്നലെ മുഖ്യമന്ത്രി ഇവിടെ വന്നിരുന്നു. ഇന്ന് ഞാന്‍ എത്തി. സര്‍ക്കാര്‍ പൂര്‍ണമായി ഈ കുടുംബത്തോടൊപ്പമാണ്. പാവപ്പെട്ടവര്‍ക്ക് നീതി ഉറപ്പുവരുത്തേണ്ടത് സര്‍ക്കാരിന്റെ ചുമതലയാണ്. അവിടെ പണക്കാരന്‍ എന്നോ പാവപ്പെട്ടവന്‍ എന്നോ വ്യത്യാസമില്ലാതെ എല്ലാവര്‍ക്കും നീതി ഉറപ്പുവരുത്തും. ഇവര് പാവപ്പെട്ട കുടുംബമാണ്. മറ്റെയാള്‍ ജഡ്ജിയാണ്. ഇവര്‍ക്ക് സ്വാഭാവികമായി പ്രയാസമുണ്ടാകും. സംശയങ്ങള്‍ ഉണ്ടാവും. കുടുംബത്തിന് 100 ശതമാനവും നീതി ഉറപ്പുവരുത്താന്‍ നിലനില്‍ക്കും. നീതിയും നിയമവും എല്ലാവര്‍ക്കും ഒരേപോലെയാണ്. ജഡ്ജിയാണെങ്കിലും സാധാരണക്കാരന്‍ ആണെങ്കിലും ഒരേപോലെയാണ്. അത് നിറവേറ്റാന്‍ ആഭ്യന്തരമന്ത്രി എന്ന നിലയില്‍ മുന്നോട്ടുവരും'- രമേശ് ചെന്നിത്തല പറഞ്ഞു.

'മോട്ടോര്‍ ആക്‌സിഡന്റുകള്‍ ഉണ്ടാവുമ്പോള്‍ നിയമം കാര്യക്ഷമമല്ല എന്ന പരാതി വരുന്നുണ്ട്. ഗൗരവമായി പരിശോധിക്കാം. കേരളത്തില്‍ ഏറ്റവും വലിയ അപകടം ഉണ്ടാവുന്നത് മദ്യപിച്ച് വാഹനം ഓടിക്കുമ്പോഴാണ്. അത് അനുവദിച്ച് കൊടുക്കില്ല. ജനങ്ങള്‍ സഹകരിക്കണം. അല്ലെങ്കില്‍ നിയമം നിയമത്തിന്റെ വഴിക്ക് പോകും. മദ്യപിച്ചും മയക്കുമരുന്ന് ഉപയോഗിച്ചും വാഹനം ഓടിച്ച് നിരപരാധികളായ ആളുകളുടെ ജീവന്‍ നഷ്ടപ്പെടുന്നത് കേരളത്തില്‍ വ്യാപകമാണ്. അതിനെതിരായ നടപടി സര്‍ക്കാര്‍ ശക്തമായി സ്വീകരിക്കും. അതുകൊണ്ട് ആരും പരാതി പറയരുത്. എന്നെ ഊതിച്ചു ഊതിച്ചില്ല എന്നൊന്നും. പൊലീസിന്റെ കടമയാണ് ചെയ്യുന്നത്'- രമേശ് ചെന്നിത്തല വ്യക്തമാക്കി.

Government stands with Jayabalakrishnan's family: Ramesh Chennithala

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രക്ഷാപ്രവര്‍ത്തിനിടെ ജീവന്‍ വെടിഞ്ഞ രാജേഷിന്റെ കുടുംബം കടക്കെണിയില്‍; സര്‍ക്കാര്‍ സഹായം കാത്ത് വീട്ടുകാര്‍

വീട്ടില്‍പോയി ചോദിച്ചാല്‍ മതി എന്നു പറഞ്ഞില്ലല്ലോ, വിരട്ടലിന് മുന്നില്‍ വിറയ്ക്കില്ല; മഹാരാജാസിലെ പ്രതിഷേത്തില്‍ റോജി എം ജോണ്‍

പ്രസിദ്ധ് കൃഷ്ണ ഫിറ്റ് അല്ല; അക്വിബ് നബി ഏകദിന ടീമില്‍

കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ ചട്ടവിരുദ്ധമായി ഡിജെ പാര്‍ട്ടി; പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് മദ്യം വിളമ്പി, പൊലീസ് നടപടി

'പന്നി എന്ന് വിളിച്ച് ബോഡി ഷെയ്മിങ്, ഡാന്‍സിന് വണ്ണം പ്രശ്‌നമല്ല'; പ്രതികരിച്ച് ഷംന കാസിം