വിഎസ്, ​ഗവർണർ വിഎസിന്റെ കുടുംബത്തോടൊപ്പം  ഫയൽ / എക്സ്
Kerala

'കാണാന്‍ ആഗ്രഹിച്ച നേതാവ്'; വിഎസിനെ സന്ദര്‍ശിച്ച് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍

'കോളജ് പഠനകാലം മുതല്‍ താന്‍ വിഎസ് അച്യുതാനന്ദനെക്കുറിച്ച് കേട്ടിട്ടുണ്ട്'

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദനെ സന്ദര്‍ശിച്ച് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍. തിരുവനന്തപുരത്തെ വി എസിന്റെ വസതിയില്‍ എത്തിയായിരുന്നു സന്ദര്‍ശനം. രാവിലെ പത്തുമണിയോടെ എത്തിയ ഗവര്‍ണര്‍, 20 മിനിറ്റോളം വി എസിന്റെ കുടുംബത്തോടൊപ്പം ചെലവഴിച്ചു.

കോളജ് പഠനകാലം മുതല്‍ താന്‍ വിഎസ് അച്യുതാനന്ദനെക്കുറിച്ച് കേട്ടിട്ടുണ്ട്. മാതൃകാപരമായ പൊതുജീവിതം നയിച്ച വ്യക്തിയാണ് അദ്ദേഹം. കേരളത്തില്‍ ഗവര്‍ണറായി എത്തിയപ്പോള്‍ മുതല്‍ വിഎസിനെ നിര്‍ബന്ധമായും കാണണമെന്ന് ആഗ്രഹിച്ചിരുന്നുവെന്ന് ഗവര്‍ണര്‍ ആര്‍ലേക്കര്‍ പറഞ്ഞു.

ഭാഗ്യവശാല്‍ വിഎസിനെയും കുടുംബത്തേയും കാണാനും സംസാരിക്കാനും സാധിച്ചു. അനാരോഗ്യം മൂലം വിശ്രമിക്കുന്ന അദ്ദേഹവുമായി ആശയവിനിമയം നടത്താനായി. വിഎസ് ആരോഗ്യവാനായിരിക്കാന്‍ പ്രാര്‍ഥിക്കുന്നുവെന്ന് ആര്‍ലേക്കര്‍ പറഞ്ഞു. കഴിഞ്ഞദിവസം മുഖ്യമന്ത്രി പിണറായി വിജയനും ഭാര്യയും രാജ്ഭവനിലെത്തി ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കളി തീർന്നു, വേ​ഗം രാജ്യം വിടണം'; ഇറാൻ ടീമിനോട് അമേരിക്ക; 'ക്രൂരതയെന്ന്' പരിശീലകൻ

സ്ത്രീകളുടെ സൗജന്യ യാത്രാസമയം മാറ്റണമെന്ന് പികെ ശ്രീമതി; ഒടുവില്‍ ക്ഷമാപണം

അമേരിക്ക - ഇറാന്‍ സമാധാന കരാര്‍ ഇന്ത്യയ്ക്ക് നേട്ടമാകുമോ?; ഹോര്‍മുസ് തുറക്കുന്നതുകൊണ്ട് സാധാരണക്കാരന് എന്തു ഗുണം?; എണ്ണ വിലയിലും ചാബഹാര്‍ തുറമുഖത്തിലും പ്രതീക്ഷ

കുരുക്കായത് കാമുകന്റെ വാട്‌സ്ആപ്പ് സ്റ്റാറ്റസ്; ഇന്‍ഷുറന്‍സ് തുകയ്ക്കായി സൈനികനായ ഭര്‍ത്താവിനെ കൊലപ്പെടുത്തി ഭാര്യ

'ഇത്തവണ ഇം​ഗ്ലണ്ട് ലോകകപ്പ് നേടും; ഇന്ത്യയും കളിക്കും പക്ഷേ, 2034 വരെ കാത്തിരിക്കണം'; ജോ പോൾ അഞ്ചേരി

SCROLL FOR NEXT