പിപി ദിവ്യ 
Kerala

'ടെണ്ടറില്ലാതെ കോടികളുടെ കരാര്‍ നല്‍കി'; പിപി ദിവ്യക്കെതിരെ വിജിലന്‍സ് അന്വേഷണം; ഉത്തരവിട്ട് സര്‍ക്കാര്‍

പിപി ദിവ്യ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരിക്കെ 2021 മുതല്‍ പ്രീ ഫാബ്രിക്കേറ്റ് നിര്‍മ്മാണങ്ങള്‍ ഒരൊറ്റ കമ്പനിക്കാണ് കിട്ടിയത്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Sujith

കണ്ണൂര്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍. കണ്ണുര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരിക്കെ നടത്തിയ ക്രമക്കേടുകളിലാണ് വിജിലന്‍സ് അന്വേഷണം. ടെന്‍ണ്ടര്‍ ഇല്ലാതെ കാര്‍ട്ടണ്‍ ഇന്ത്യ കമ്പനിക്ക് നിര്‍മാണ കരാര്‍ നല്‍കിയതെന്ന് കെഎസ് യു ഉപാധ്യക്ഷന്‍ വൈസ് പ്രസിഡന്റ് മുഹമ്മദ് ഷമാസിന്റെ പരാതിയിലാണ് ആഭ്യന്തരവകുപ്പ് വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടത്. പിപി ദിവ്യയുടെയും ഭര്‍ത്താവിന്റെയും സ്വത്തും അന്വേഷിക്കും.

കാര്‍ട്ടണ്‍ ഇന്ത്യ കമ്പനി ദിവ്യയുടെ ബിനാമിയാണെന്നാണ് പരാതി. പരാതിയുടെ അടിസ്ഥാനത്തില്‍ വിജിലന്‍സ് പ്രാഥമിക അന്വേഷണം നടത്തിയപ്പോള്‍ വസ്തുതപരമായ കാര്യങ്ങള്‍ ഉണ്ടെന്ന് കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തുടര്‍നടപടി. പിപി ദിവ്യ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരിക്കെ ജില്ലാ പഞ്ചായത്ത് സെക്രട്ടറിയായിരുന്ന അബ്ദുള്‍ ലത്തീഫിനെതിരെയും അന്വേഷണം നടക്കും.

പിപി ദിവ്യ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരിക്കെ 2021 മുതല്‍ പ്രീ ഫാബ്രിക്കേറ്റ് നിര്‍മ്മാണങ്ങള്‍ ഒരൊറ്റ കമ്പനിക്കാണ് കിട്ടിയത്. മൂന്നുവര്‍ഷത്തിനിടെ കിട്ടിയത് 12 കോടിയിലേറെ രൂപയുടെ കരാറാണ്. പി പി ദിവ്യ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍ഡ് ആയ് ശേഷമാണ് കമ്പനി രൂപീകരിച്ചത്. കാര്‍ട്ടണ്‍ ഇന്ത്യ അലയന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി ബെനാമി പേരില്‍ ദിവ്യയും ഭര്‍ത്താവും ചേര്‍ന്ന് ആരംഭിച്ചതാണെന്നാണ് ആരോപണം.

Govt orders Vigilance probe against former Kannur District Panchayat President PP Divya.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സുപ്രീം കോടതി നല്‍കാന്‍ പറഞ്ഞ മരുന്നില്‍ എന്തിനാണ് ആശങ്ക?; ഇന്ത്യന്‍ നിര്‍മിത എസ്എംഎ മരുന്ന് സുരക്ഷിതം; ഇനി വിദേശ മരുന്ന് നല്‍കില്ല'

ഏഴുപേര്‍ക്ക് സുഗമായി യാത്ര ചെയ്യാം, റെനോയുടെ ത്രീ റോ വേര്‍ഷന്‍ വരുന്നു; ബിഗ്‌സ്റ്റര്‍?

'പരാതി പറഞ്ഞതായിരുന്നില്ല, ഒരു വാചകം മാത്രം വായിച്ച് തെറ്റിദ്ധരിക്കരുത്'; വാര്‍ത്തയ്‌ക്കെതിരെ ഗൗരി കിഷന്‍

'നാട്ടുകാരെ ഉപദേശിച്ചിട്ട് സ്വയം നന്നാവാൻ മറന്ന മൊണ്ണ'; വിവാദ വ്ലോ​ഗർ ഹക്കീമിന്റെ അറസ്റ്റിൽ പരിഹസിച്ച് നടൻ പെപ്പെ

വേളാങ്കണ്ണിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ചു: രണ്ട് മലയാളി യുവാക്കൾ അറസ്റ്റിൽ