ടി പത്മനാഭനെ കാണാന്‍ സണ്ണി ജോസഫ് വീട്ടിലെത്തിയപ്പോള്‍  സണ്ണി ജോസഫ് ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച ചിത്രം
Kerala

'സര്‍ക്കാരിന്റെ പോക്ക് അത്ര നല്ലതല്ല; പിണറായിയും കൂട്ടരും സന്തോഷം കൊണ്ട് ആര്‍ത്തുവിളിക്കുകയാണ്'; സണ്ണി ജോസഫിനോട് ടി പത്മനാഭന്‍

'ചെറുപ്പക്കാരായ ന്യൂജന്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഖദറിടുന്നവരോട് പുച്ഛമാണ്. അതില്‍ സങ്കടമുണ്ട്. വികെ കൃഷ്ണമേനോന്‍ വിദേശത്ത് കോട്ടിട്ട് നടന്നാലും നാട്ടിലെത്തിയാല്‍ ഖദര്‍വസ്ത്രമാണ് ധരിക്കുക'

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Sujith

കണ്ണൂര്‍: സര്‍ക്കാരിന്റെ പോക്ക് അത്ര നല്ലതല്ലെന്ന് സണ്ണി ജോസഫിനെ ഓര്‍മിപ്പിച്ച് കഥാകൃത്ത് ടി പത്മനാഭന്‍. മന്ത്രിയായ ശേഷം പത്മനാഭനെ കാണാന്‍ വീട്ടിലെത്തിയപ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. വിട്ടിലെത്തിയ സണ്ണി ജോസഫിനോട് സര്‍ക്കാര്‍ എങ്ങനെയുണ്ടെന്ന് ചോദിച്ചപ്പോള്‍ നന്നായി പോകുന്നുവെന്നായിരുന്നു മന്ത്രിയുടെ മറുപടി. 'നന്നായി തന്നെയാണോ പോകുന്നത്. ഈ സര്‍ക്കാരിന്റെ പോക്ക് അത്ര നല്ലതല്ല. നന്നായാല്‍ നല്ലത്.' പത്മനാഭന്‍ പറഞ്ഞു.

'ആ വക്കീലിനെ നിയമിച്ചത് ശരിയായില്ല. പിണറായിയും കൂട്ടരും സന്തോഷം കൊണ്ട് ആര്‍ത്തുവിളിക്കുകയാണ്'-കഥാകൃത്തിന്റെ വാക്കുകള്‍ക്ക് മുന്നില്‍ മറുപടിയൊന്നും പറയാതെ മന്ത്രി പുഞ്ചിരിച്ചു. 'രാജ്യത്തെതന്നെ ഏറ്റവും പഴയ കോണ്‍ഗ്രസുകാരനാണ് ഞാന്‍. 10 വയസ്സാകും മുന്‍പ് കണ്ണൂര്‍ വിളക്കുംതറയില്‍ നടന്ന കോണ്‍ഗ്രസ് സത്യാഗ്രഹത്തില്‍ പങ്കെടുത്തയാളാണ്. ക്വിറ്റിന്ത്യാസമരത്തിലും പങ്കെടുത്തിട്ടുണ്ട്. 1943 മുതല്‍ ഖാദി വസ്ത്രമാണ് ഉടുക്കുന്നത്. ലോകം മുഴുവന്‍ ഖദര്‍മുണ്ടും ഷര്‍ട്ടുമിട്ടാണ് യാത്ര ചെയ്തത്. ചെറുപ്പക്കാരായ ന്യൂജന്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഖദറിടുന്നവരോട് പുച്ഛമാണ്. അതില്‍ സങ്കടമുണ്ട്. വികെ കൃഷ്ണമേനോന്‍ വിദേശത്ത് കോട്ടിട്ട് നടന്നാലും നാട്ടിലെത്തിയാല്‍ ഖദര്‍വസ്ത്രമാണ് ധരിക്കുക' -അദ്ദേഹം പറഞ്ഞുനിര്‍ത്തി.

സംസാരം യാത്രയിലേക്കും യാത്രാവിവരണത്തിലേക്കും കടന്നു. 'ഞാന്‍ നിരവധി രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ടെങ്കിലും യാത്രാവിവരണം എഴുതില്ലെന്ന് തീരുമാനിച്ചതാണ്. കാരണം, വിദേശത്ത് പോകാത്തവര്‍വരെ കനമുള്ള യാത്രാവിവരണം എഴുതിയിട്ടുണ്ട്. ഐഎഎസ്. ഉദ്യോഗസ്ഥര്‍, താമസിക്കുന്ന ഹോട്ടലുകളിലെ ടൂറിസം പ്രചാരണ പുസ്തകങ്ങള്‍ ഉപയോഗിച്ച് യാത്രാവിവരണങ്ങള്‍ എഴുതിയിട്ടുണ്ട്. ഇതൊക്കെ കൊണ്ടാണ് യാത്രാവിവരണം എഴുതേണ്ടെന്ന് തീരുമാനിച്ചത് -അദ്ദേഹം പറഞ്ഞു. മുന്‍ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ഭാഷാജ്ഞാനത്തെയും വിജ്ഞാനത്തെയും വായനയെക്കുറിച്ചുമെല്ലാം പത്മനാഭന്‍ പുകഴ്ത്തി. മുഖ്യമന്ത്രി വിഡി സതീശന്‍ കണ്ണൂരിലേക്ക് വരുന്നത് എപ്പോഴാണെന്ന്കൂടി മടങ്ങും മുന്‍പ് മന്ത്രിയോട് അദ്ദേഹം അന്വേഷിച്ചു.

Govt’s Direction Not Good," Writer T Padmanabhan Reminds Sunny Joseph

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Budget at a Glance|വിഡി സതീശന്‍റെ ബജറ്റില്‍ അറിയാന്‍ പത്തു കാര്യങ്ങള്‍

'മമ്മൂട്ടിയോട് കഥ പറയാൻ നടന്നത് ഏഴ് മാസം, സംശയം മുഴുവൻ തീർത്ത ശേഷമാണ് അദ്ദേഹം ഓക്കെ പറഞ്ഞത്'; ധനുഷ് ചിത്രത്തെക്കുറിച്ച് സംവിധായകൻ

'ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ​​ഗോൾ അടിക്കാനും റെക്കോർഡ് ഉണ്ടാക്കാനും അല്ല ഞങ്ങൾ കളിക്കുന്നത്'

ചക്രവാതച്ചുഴി: ഞായറാഴ്ച മുതല്‍ മഴ ശക്തമാകാന്‍ സാധ്യത; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ജെസി ഡാനിയേല്‍ ഫിലിം സിറ്റി അഭിമാനം; ആന്റി പൈറസി സെല്‍ രക്ഷാകവചമാകും: ബജറ്റ് സ്വാഗതം ചെയ്ത് പൃഥ്വിരാജ്