Lionel Messi file
Kerala

മെസിയെ എത്തിക്കുമെന്ന് പറഞ്ഞ് ജിഎസ്ടി വെട്ടിപ്പ്; മുഴുവന്‍ സാമ്പത്തിക ഇടപാടുകളും പരിശോധിക്കും, അന്വേഷണത്തിന് പ്രത്യേക സംഘം

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Amal Joy

തിരുവനന്തപുരം: ലയണല്‍ മെസിയെയും ടീമിനെയും കേരള സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ജിഎസ്ടി അടച്ചില്ലെന്ന ആരോപണം അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണസംഘം (എസ്‌ഐടി) രൂപവത്കരിച്ചു. കായികവകുപ്പ് സെക്രട്ടറി എന്‍. പ്രശാന്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണിത്. ജിഎസ്ടി ഡെപ്യൂട്ടി കമ്മിഷണര്‍ സി. ബ്രിജേഷിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗസംഘം കേസന്വേഷിക്കും.റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിങ് കമ്പനിക്കുനേരേയാണ് ആരോപണം. സംഭവവുമായി ബന്ധപ്പെട്ട മുഴുവന്‍ സാമ്പത്തിക ഇടപാടുകളും ബാങ്ക് അക്കൗണ്ടുകളും പരിശോധിക്കും.

സംഭവത്തില്‍ നേരത്തേ കാഞ്ഞങ്ങാട് ജിഎസ്ടി. ഇന്റലിജന്‍സ് ഓഫീസ് കേസെടുത്തിരുന്നു. 216 കോടി വിദേശത്തേക്ക് കൈമാറിയതില്‍ 22.68 കോടി രൂപ ജി.എസ്.ടി. അടയ്ക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു കേസ്. കേസ് അന്വേഷിക്കാന്‍ ജി എസ് ടി നിയോഗിച്ച അഞ്ചംഗ പ്രത്യേക അന്വേഷണ സംഘം നാളെ കാഞ്ഞങ്ങാട് നേരിട്ടെത്തി പരിശോധിക്കും. കാഞ്ഞങ്ങാട് ജി എസ് ടിയിലെ ഉദ്യോഗസ്ഥരാണ് നികുതി വെട്ടിപ്പ് കണ്ടെത്തിയത്. അതുകൊണ്ട് കാഞ്ഞങ്ങാട് ഇന്റലിജന്‍സ് ഓഫീസറുടെയും മൊഴിയെടുക്കും. റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിങ് കമ്പനിക്ക് നോട്ടീസ് അയച്ചിട്ടും തുടര്‍ നടപടി എടുക്കാതിരുന്നതില്‍ വിശദീകരണം തേടും.

അന്വേഷണത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ട് ബുധനാഴ്ചയോടെ ലഭിക്കുമെന്നാണ് പ്രതീക്ഷ. മറ്റ് തട്ടിപ്പുകളില്‍ സര്‍ക്കാരിന്റെ അന്വേഷണവും ഉടന്‍ ഉണ്ടാകുമെന്നാണ് വ്യക്തമാകുന്നത്. സര്‍ക്കാരിന് ജിഎസ്ടി നഷ്ടമുണ്ടാക്കിയെന്നും പൊതുമുതല്‍ സ്വകാര്യകമ്പനിയുടെ ലാഭത്തിനായി വിനിയോഗിച്ചെന്നുമുള്ള റിപ്പോര്‍ട്ട് പരിശോധിച്ച് മുഖ്യമന്ത്രിയുടെ ഓഫീസാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. സ്പോണ്‍സറായ റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിങ് കമ്പനിയുടെ മൂലധന ഉറവിടം, രജിസ്ട്രേഷന്‍ എന്നിവയെക്കുറിച്ചും അന്വേഷണമുണ്ടാകും.

GST evasion by claiming to bring Messi; All financial transactions will be examined, special team to investigate

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മന്ത്രിയെ തടഞ്ഞ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍; ജനീഷിനെ തോളിലേറ്റി വേദിയിലെത്തിച്ച് യൂത്ത് കോണ്‍ഗ്രസുകാര്‍; തൃക്കരിപ്പൂരില്‍ വന്‍ സംഘര്‍ഷം

ജനാധിപത്യ പോരാളികള്‍ക്ക് 51,000 രൂപ പ്രതിമാസ പെന്‍ഷന്‍ നല്‍കും; രാജ്യത്ത് ബിജെപി അടിയന്തരാവസ്ഥ: അഖിലേഷ് യാദവ്

യുഡിഎഫില്‍ ചര്‍ച്ചയില്ല, സതീശനെതിരെ അടൂര്‍ പ്രകാശ്; യൂണിവേഴ്‌സിറ്റി കോളജില്‍ തൂഫാന്‍ റെയ്ഡ് നടത്തണം; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

'മുനീര്‍ മന്ത്രിസഭയില്‍ ഉണ്ടാവേണ്ടയാള്‍, നിയമനങ്ങള്‍ യുഡിഎഫിന്റെ ഏകകണ്ഠമായ തീരുമാനം'; അടൂര്‍ പ്രകാശിനെ തള്ളി മന്ത്രി മുരളീധരന്‍

വിഷമരുന്ന് കുത്തിവെച്ചത് രണ്ടു തവണ; വധശിക്ഷയെ അതീജീവിച്ച് 50 കാരി; ക്രിസ്റ്റയെ ആശുപത്രിയിലേക്ക് മാറ്റി