സുമന്‍ 
Kerala

ചരക്കുവാഹന ഉടമകളില്‍ നിന്ന് 3.5 ലക്ഷം കൈക്കൂലി; ജിഎസ്ടി ഇന്റലിജന്‍സ് ഉദ്യോഗസ്ഥന്‍ വിജിലന്‍സ് പിടിയില്‍

സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: ചരക്കുവാഹനങ്ങളിലെ ഉടമകളില്‍ നിന്നു കൈക്കൂലി വാങ്ങുന്നതിനിടെ ജിഎസ്ടി ഇന്റലിജന്‍സ് ഓഫിസര്‍ വിജിലന്‍സ് പിടിയില്‍. 3.5 ലക്ഷം രൂപ കൈക്കൂലി പണവുമായി പുതുശ്ശേരി ജവഹര്‍ നഗര്‍ സ്വദേശി സുമന്‍ (55) ആണ് അറസ്റ്റിലായത്. പാലക്കാട് ജിഎസ്ടി ഓഫിസിലുള്ള വാളയാര്‍ സ്‌ക്വാഡിലെ ഇന്റലിജന്‍സ് ഓഫിസറാണ് സുമന്‍.

അമിതഭാരം ആരോപിച്ച് ജിഎസ്ടി ഇന്റലിജന്‍സ് വിഭാഗം പിടികൂടിയ വാഹനങ്ങളിലെ ഉടമകളില്‍ നിന്നാണ് ഇയാള്‍ കൈക്കൂലി വാങ്ങിയത്. രണ്ടാഴ്ച മുന്‍പ് സ്‌ക്രാപ് കയറ്റി വന്ന രണ്ടു വാഹനങ്ങള്‍ സുമന്റെ നേതൃത്വത്തിലുള്ള ഇന്റലിജന്‍സ് സ്‌ക്വാഡ് പരിശോധനയ്ക്കിടെ പിടികൂടിയിരുന്നു.

അമിത ഭാരം ആരോപിച്ചാണ് വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തത്. ഇതിനു പിഴയും ചുമത്തി. ഇതൊഴിവാക്കാന്‍ കൈക്കൂലി ആവശ്യപ്പെട്ടു. 4 ലക്ഷം രൂപയാണ് സുമന്‍ ആവശ്യപ്പെട്ടത്. തുടര്‍ന്ന് 3.5 ലക്ഷം രൂപ പറഞ്ഞ് ഉറപ്പിക്കുകയായിരുന്നു. ഇത് വാങ്ങാന്‍ ഉച്ചയോടെ പുതുശ്ശേരി കുരുടിക്കാട് വച്ച് ഒരുങ്ങുമ്പോഴാണ് ലോറിക്കാരുടെ വേഷത്തിലെത്തിയ വിജിലന്‍സ് ടീം സുമനെ പിടികൂടിയത്.

ലോറി ഉടമയുടെയും ജീവനക്കാരുടെയും പരാതിയിലായിരുന്നു വിജിലന്‍സിന്റെ മിന്നല്‍ നീക്കം. തുടര്‍ന്ന് സുമന്റെ ജവഹര്‍ നഗറിലെ വീട്ടിലും പരിശോധന നടത്തിയാണ് ഉദ്യോഗസ്ഥര്‍ മടങ്ങിയത്. നേരത്തെയും ഇയാള്‍ക്കെതിരെ കൈക്കൂലി ആരോപണങ്ങളുണ്ടായിട്ടുണ്ട്.

GST Intelligence officer was caught by Vigilance accepting a bribe of Rs 3.5 lakh from vehicle owners to avoid overloading fines.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഫെഡറല്‍ സംവിധാനത്തെ ദുര്‍ബലപ്പെടുത്തുന്ന നയങ്ങള്‍ക്കെതിരെ ഒന്നിച്ച് നില്‍ക്കണം: മുഖ്യമന്ത്രി

കൊടുങ്കാറ്റായി അഭിഷേക്, 'തീ തുപ്പി' ബുംറ; ന്യൂസിലന്‍ഡിനെതിരെ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം, പരമ്പര

വാര്‍ത്ത വന്നപ്പോള്‍ വിമാനത്തിലായിരുന്നു; വിദേശത്ത് വെച്ചു പ്രതികരിക്കുന്നില്ലെന്ന് തരൂര്‍

'മലയാള സിനിമ കഴിവുകളുടെ ഖനി, ഒരുപാട് നിധികള്‍ കോരിയെടുക്കാനുണ്ട്'; ചലച്ചിത്ര പുരസ്‌കാരം ഏറ്റുവാങ്ങി മമ്മൂട്ടി

'സംസ്ഥാന സര്‍ക്കാര്‍ പേര് നിര്‍ദേശിച്ചോ എന്നറിയില്ല; ആഹ്ലാദിക്കാനോ ദുഃഖിക്കാനോ ഇല്ല'

SCROLL FOR NEXT