​ഗുരുവായൂർ ക്ഷേത്രത്തിലെ തിടമ്പ് എഴുന്നള്ളിപ്പ് 
Kerala

ഗുരുവായൂര്‍ ഏകാദശി വ്യാഴാഴ്ച; ദര്‍ശന ക്രമീകരണം, രാത്രി 12 മണി മുതല്‍ ദ്വാദശി പണം സമര്‍പ്പണം

ഗുരുവായൂര്‍ ഏകാദശി മഹോത്സവം നവംബര്‍ 23ന്. തിരക്ക് പരിഗണിച്ച് ക്ഷേത്രത്തില്‍ ദര്‍ശന ക്രമീകരണം ഒരുക്കുമെന്ന് ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് അറിയിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: ഗുരുവായൂര്‍ ഏകാദശി മഹോത്സവം നവംബര്‍ 23ന്. തിരക്ക് പരിഗണിച്ച് ക്ഷേത്രത്തില്‍ ദര്‍ശന ക്രമീകരണം ഒരുക്കുമെന്ന് ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് അറിയിച്ചു. രാവിലെ 6 മുതല്‍ 2 മണി വരെ വിഐപി ദര്‍ശനം, പ്രദക്ഷിണം, ചോറൂണ്‍ കഴിഞ്ഞുള്ള ദര്‍ശനം എന്നിവ ഉണ്ടാകില്ല.സീനിയര്‍ സിറ്റിസണ്‍ ക്യൂ രാവിലെ 5 മണിക്ക് അവസാനിപ്പിക്കുമെന്നും ദേവസ്വം ബോര്‍ഡ് അറിയിച്ചു.

ഏകാദശി പ്രസാദ ഊട്ട്

ഏകാദശി വിഭവങ്ങളോടെയുള്ള പ്രസാദ ഊട്ട് അന്ന ലക്ഷ്മി ഹാളില്‍ പതിവുപോലെയും അതിനോട് ചേര്‍ന്നുള്ള പ്രത്യേക പന്തലില്‍ ബുഫെ സമ്പ്രദായത്തിലും ശ്രീഗുരുവായൂരപ്പന്‍ ഓഡിറ്റോറിയത്തിലും രാവിലെ 9 മണിക്ക് ആരംഭിക്കും. പ്രസാദ ഊട്ടിനുള്ള വരി 2 മണിക്ക്  അവസാനിപ്പിക്കും. തുടര്‍ന്ന് ബുഫേ രീതിയില്‍ പന്തലുകളില്‍ നല്‍കും.

ദ്വാദശി പണം സമര്‍പ്പണം

ഏകാദശി ദിവസം രാത്രി 12 മണി മുതല്‍ ക്ഷേത്രനട കാലത്ത് അടക്കുന്നതു ' വരെ ഭക്തര്‍ക്ക് കൂത്തമ്പലത്തില്‍  ദ്വാദശി പണം സമര്‍പ്പിക്കാം. ദ്വാദശി പണ സമര്‍പ്പണത്തിനായി ഭക്തര്‍ക്ക് ശ്രീഗുരുവായൂരപ്പന്‍ ഓഡിറ്റോറിയത്തില്‍ വരിയിരിക്കാം. ദ്വാദശി ദിവസം കാലത്ത് 8 മണി വരെ  മാത്രമേ ദര്‍ശന സൗകര്യം ഉണ്ടാകു.പതിവ് പൂജകള്‍ക്ക് ശേഷം ഭക്തര്‍ക്ക് വൈകുന്നേരം ക്ഷേത്ര ദര്‍ശന സൗകര്യം ഉണ്ടാകും.

ദ്വാദശി ഊട്ട്

അന്ന ലക്ഷ്മി ഹാളിലും അന്നലക്ഷ്മി ഹാളിന് പുറത്തെ പന്തലിലും രാവിലെ 7 മുതല്‍ 11 വരെയാകും ദ്വാദശി ഊട്ട്. ഏകാദശി, ദ്വാദശി ദിവസങ്ങളില്‍ പ്രഭാത ഭക്ഷണവും രാത്രി പ്രസാദ ഊട്ടും ഉണ്ടാകില്ല.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തമിഴ്‌നാട്ടിൽ അപ്രഖ്യാപിത ലോഡ്ഷെഡിംഗ്: മന്ത്രിയുടെ വാർത്താസമ്മേളനത്തിലും പവർകട്ട്; തെരുവിലിറങ്ങി ജനം; വിജയ് സർക്കാരിനെതിരെ രോഷം ഇരമ്പുന്നു

'ടൂറിസം മേഖലയില്‍ വേണ്ടത് പ്രൊഫഷണല്‍ സമീപനം, പ്രാദേശിക സമൂഹങ്ങള്‍ക്ക് കൂടി നേട്ടമുണ്ടാകണം'

3 ഐപിഎൽ ക്യാപ്റ്റൻമാർ ഇന്ത്യൻ ഏകദിന ടീമിലേക്ക്!

ഓവർ ടേക്ക് ചെയ്തതിനെ തുടർന്നുണ്ടായ തർക്കം: നെടുങ്കണ്ടത്ത് ബസ് ജീവനക്കാരെ വളഞ്ഞിട്ട് മർദ്ദിച്ച സിപിഎം പ്രവർത്തകർ അറസ്റ്റിൽ

വൈദ്യുതി പ്രതിസന്ധിയിൽ കേരളത്തിന് ആശ്വാസം: ഹിമാചൽ പ്രദേശ് 250 മെഗാവാട്ട് നൽകും; കെ സി വേണുഗോപാലിന്റെ ഇടപെടൽ നിർണ്ണായകമായി