Kerala High Court ഫയൽ
Kerala

ഗുരുവായൂര്‍ ദേവസ്വം നിയമനം: ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡിന്റെ അധികാരം റദ്ദ് ചെയ്ത് ഹൈക്കോടതി

നിയമനത്തിനായി നിലവില്‍ പുറപ്പെടുവിച്ച വിജ്ഞാപനങ്ങള്‍ റദ്ദാക്കി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ഗുരുവായൂര്‍ ദേവസ്വത്തിലെ നിയമനങ്ങളില്‍ ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡിന്റെ അധികാരം ഹൈക്കോടതി റദ്ദാക്കി. നിയമനത്തിനുള്ള അധികാരം ദേവസ്വം മാനേജ്‌മെന്റ് കമ്മിറ്റിക്കെന്നാണ് ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്.

നിയമനത്തിനായി നിലവില്‍ പുറപ്പെടുവിച്ച വിജ്ഞാപനങ്ങള്‍ റദ്ദാക്കി. നിയമനങ്ങളില്‍ സുതാര്യത ഉറപ്പാക്കാന്‍ മൂന്നംഗ മേല്‍നോട്ടസമിതിയെ ഹൈക്കോടതി നിയോഗിച്ചു.

വിരമിച്ച ജസ്റ്റിസ് പി എന്‍ രവീന്ദ്രന്‍ അധ്യക്ഷനായ സമിതിയില്‍ അഭിഭാഷകനായ കെ.ആനന്ദ്, ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ എന്നിവര്‍ അംഗങ്ങളായിരിക്കും. അതേസമയം, റിക്രൂട്ട്മെന്റ് ബോര്‍ഡ് വഴി നടന്ന നിയമനങ്ങളെ ഈ വിധി ബാധിക്കില്ലെന്നും, അവര്‍ക്ക് ജോലിയില്‍ തുടരാമെന്നും ഹൈക്കോടതി വ്യക്തമാക്കി.

Guruvayur Devaswom recruitment is now under the Devaswom Management Committee as per the High Court's recent order

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ടീസറും ട്രെയിലറും ചിത്രത്തിന്റെ ഭാഗമല്ല'; 'കേരളാ സ്റ്റോറി 2'വിന് പ്രദര്‍ശാനുമതി

'കേരള സ്റ്റോറി 2' അപ്പീല്‍ പരിഗണിച്ച ജഡ്ജിക്ക് പ്രമോഷന്‍; മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിച്ചു

പാസ്‌പോര്‍ട്ട് കൈവശം വെയ്ക്കാനുള്ള അവകാശവും വിദേശ യാത്രയും വ്യക്തി സ്വാതന്ത്ര്യത്തിന്റെ അവിഭാജ്യ ഘടകം:ഡല്‍ഹി ഹൈക്കോടതി

മുട്ട കഴിക്കുമ്പോൾ മഞ്ഞ ഒഴിവാക്കാറുണ്ടോ? പതിവാക്കിയാൽ അപകടമാണെന്ന് വിദ​ഗ്ധർ

അസിഡിറ്റി ആണോ? ഈ ഭക്ഷണങ്ങൾ ഒഴിവാക്കണം

SCROLL FOR NEXT