guruvayur temple ​ഫയൽ
Kerala

ഗുരുവായൂര്‍ ഒക്ടോബര്‍ മാസത്തെ ഭണ്ഡാര വരവ് 5.92 കോടി; രണ്ടുകിലോയില്‍ അധികം സ്വര്‍ണം

കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ച രണ്ടായിരം രൂപയുടെ 5 ഉം നിരോധിച്ച ആയിരം രൂപയുടെ 5ഉം അഞ്ഞൂറിന്റെ 21 കറന്‍സിയും ലഭിച്ചു.

സമകാലിക മലയാളം ഡെസ്ക്

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ 2025 ഒക്ടോബര്‍ മാസത്തെ ഭണ്ഡാരം എണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ ലഭിച്ചത് 5,92,22035 രൂപ. രണ്ടുകിലോ 580 ഗ്രാം സ്വര്‍ണ്ണം ലഭിച്ചു. 9കിലോഗ്രാം വെള്ളിയും ലഭിച്ചു. കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ച രണ്ടായിരം രൂപയുടെ 5 ഉം നിരോധിച്ച ആയിരം രൂപയുടെ 5ഉം അഞ്ഞൂറിന്റെ 21 കറന്‍സിയും ലഭിച്ചു. പി എന്‍ ബി ഗുരുവായൂര്‍ ഭണ്ഡാരം ശാഖയ്ക്കായിരുന്നു എണ്ണല്‍ ചുമതല.

കിഴക്കേ നട എസ്.ബി.ഐ ഇ ഭണ്ഡാരം വഴി3,02,313രൂപയും കിഴക്കേ നട പഞ്ചാബ് നാഷണല്‍ ബാങ്ക് ഇ ഭണ്ഡാരം വഴി 11,620 രൂപയും പടിഞ്ഞാറെ നടയിലെ യുബിഐ ഇ ഭണ്ഡാരം വഴി 96.594രൂപയും ഇന്ത്യന്‍ ബാങ്ക് ഇ ഭണ്ഡാരം വഴി 24 216രൂപയും ഐസിഐസിഐ ഇ ഭണ്ഡാരം വഴി 50 666 രൂപയും ധനലക്ഷ്മി ബാങ്ക് ഇ ഭണ്ഡാരം വഴി 1,50,464 രൂപയും ലഭിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഗോവയില്‍ നിശാക്ലബില്‍ തീപിടിത്തം, 23 മരണം

തദ്ദേശ തെരഞ്ഞെടുപ്പ്: പ്രചാരണം ഇന്നവസാനിക്കും; കലാശക്കൊട്ട് കെങ്കേമമാക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍

'പ്രിയപ്പെട്ട ലാലുവിന്...'; പാട്രിയറ്റ് ലൊക്കേഷനിൽ മോഹൻലാലിന് ആദരം

തോക്കുചൂണ്ടി തട്ടിക്കൊണ്ട് പോവല്‍, പ്രവാസി വ്യവസായിയെ കണ്ടെത്തി; ശരീരമാസകലം മര്‍ദനമേറ്റ പാടുകൾ

ജൂനിയര്‍ ഹോക്കി ലോകകപ്പ് സെമിഫൈനല്‍: ഇന്ത്യ ഇന്ന് ജര്‍മ്മനിക്കെതിരെ

SCROLL FOR NEXT