ജി സുധാകരന്‍ - എച്ച് സലാം എംഎല്‍എ ഫെയ്‌സ്ബുക്ക്‌
Kerala

ഗൗരിയമ്മ പുറത്തുപോകാനുള്ള കാരണം ആരാണെന്ന് എല്ലാവര്‍ക്കും അറിയാം; ആലപ്പുഴയില്‍ സുധാകരനെ പോലെ പരിഗണിച്ച മറ്റൊരാളില്ല; എച്ച് സലാം

ഒരുകാലത്തും പാര്‍ട്ടി അദ്ദേഹത്തെ അവഗണിച്ചിട്ടില്ല. ആലപ്പുഴ ജില്ലയില്‍ നിന്ന ഏഴ് തവണ നിയമസഭയിലേക്ക് മത്സരിച്ചു.

സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: സിപിഎം നേതാവും മുന്‍ മന്ത്രിയുമായ ജി സുധാകരനെതിരെ അമ്പലപ്പുഴ എംഎല്‍എ എച്ച് സലാം. കെആര്‍ ഗൗരിയമ്മ പാര്‍ട്ടി വിട്ടുപോകാനുള്ള മൂലകാരണം ആരാണെന്ന് ആലപ്പുഴയിലെ പൊതുസമൂഹത്തിന് അറിയാമെന്നും അതിന്റെ മൂലകാരണം നോക്കിപ്പോയാല്‍ പലതും പറയേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടി അംഗത്വത്തിന് നിരക്കാത്ത രീതിയിലുള്ള സംസാരങ്ങളാണ് സുധാകരന്റ ഭാഗത്തുനിന്നുണ്ടാകുന്നതെന്നും അദ്ദേഹത്തിന്റ മോദി പ്രശംസ അത്ഭുതകരമാണെന്നും എച്ച് സലാം മാധ്യമങ്ങളോട് പറഞ്ഞു.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ഇടതുമുന്നണിക്ക് ഉണ്ടായ പരാജയത്തിന് പിന്നാലെ സിപിഎമ്മിനെതിരെ രൂക്ഷവിമര്‍ശനവുമായി സുധാകരന്‍ രംഗത്തുവന്നിരുന്നു. മോദി ശക്തനായ ഭരണാധികാരിയാണെന്നും ബിജെപി മന്ത്രിമാര്‍ക്കെതിരെ അഴിമതി ആരോപണം ഉണ്ടായിരുന്നില്ലെന്നും സുധാകരന്‍ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിനിടെ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് എച്ച് സലാമിന്റെ പ്രതികരണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'ആലപ്പുഴയില്‍ കമ്യൂണിസ്റ്റ് രാഷ്ട്രീയത്തിന് വലിയ ആഘാതമുണ്ടായത് കെആര്‍ ഗൗരിയമ്മ പാര്‍ട്ടിവിട്ടുപോയ സമയത്തായിരുന്നു. ആലപ്പഴയിലെ പാര്‍ട്ടിക്കും പൊതുസമൂഹത്തിനും ഗൗരിയമ്മ പോകാനുള്ള മൂലകാരണം ആരാണെന്ന് കൃത്യമായി അറിയാവുന്ന കാര്യമാണ്. പാര്‍ട്ടി അംഗത്വമുള്ള ഒരാള്‍ പറയാന്‍ പാടില്ലാത്ത കാര്യങ്ങളാണ് അദ്ദേഹം പറയുന്നത്. ഒരുകാലത്തും പാര്‍ട്ടി അദ്ദേഹത്തെ അവഗണിച്ചിട്ടില്ല. ആലപ്പുഴ ജില്ലയില്‍ നിന്ന ഏഴ് തവണ നിയമസഭയിലേക്ക് മത്സരിച്ചു. വ്യക്തി എന്ന നിലയില്‍ അളന്നുനോക്കിയാല്‍ പാര്‍ട്ടി അദ്ദേഹത്തെ പരിഗണിച്ചപോലെ മറ്റാരെയും പരിഗണിച്ചിട്ടില്ല'- എച്ച് സലാം പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

SCROLL FOR NEXT