പ്രതീകാത്മക ചിത്രം 
Kerala

അധ്യാപികയിൽ നിന്നു കൈക്കൂലി വാങ്ങി; എൽപി സ്കൂൾ ഹെഡ് മാസ്റ്ററെ വിജിലൻസ് പൊക്കി

മറ്റൊരു സ്കൂളിലെ അധ്യാപികയായ കോട്ടയം സ്വദേശിനിയിൽ നിന്നാണ് ഹെഡ് മാസ്റ്റർ കൈക്കൂലി വാങ്ങിയത്. അധ്യാപിക വിജിലൻസിൽ പരാതി നൽകുകയായിരുന്നു

സമകാലിക മലയാളം ഡെസ്ക്

കോട്ടയം: കൈക്കൂലി വാങ്ങുന്നതിനിടെ എൽപി സ്കൂൾ ഹെഡ് മാസ്റ്റർ അറസ്റ്റിൽ. അധ്യാപികയിൽ നിന്നു സ്കൂളിൽ വച്ച് പതിനായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഇയാളെ വിജിലൻസ് അറസ്റ്റ് ചെയ്തത്. കോട്ടയം ചാലുകുന്ന് സിഎൻഐ എൽപി സ്കൂൾ പ്രധാന അധ്യാപകനായ സാം ജോൺ ടി തോമസാണ് പിടിയിലായത്. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർക്ക് കൊടുക്കാനെന്ന പേരിലാണ് പണം വാങ്ങിയത്. 

മറ്റൊരു സ്കൂളിലെ അധ്യാപികയായ കോട്ടയം സ്വദേശിനിയിൽ നിന്നാണ് ഹെഡ് മാസ്റ്റർ കൈക്കൂലി വാങ്ങിയത്. അധ്യാപിക വിജിലൻസിൽ പരാതി നൽകുകയായിരുന്നു. 

ഈ അധ്യാപികയുടെ സേവന കാലാവധി റെ​ഗുലറൈസ് ചെയ്യുന്നതിനു സർക്കാർ ഉത്തരവ് പ്രകാരം കോട്ടയം വെസ്റ്റ് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർക്ക് അപേക്ഷ നൽകിയിരുന്നു. എഇഓയ്ക്ക് കൈക്കൂലി നൽകി ഇക്കാര്യം പെട്ടെന്നു ശരിയാക്കി തരാമെന്നു വാ​ഗ്ദാനം ചെയ്താണ്  
സാം ജോൺ ടി തോമസ് കൈക്കൂലി വാങ്ങിയത്. പിന്നാലെയാണ് അധ്യാപിക പരാതി നൽകിയത്. 

വിജിലൻസ് യൂനിറ്റ് ഡിവൈഎസ്പി രവി കുമാറിന്റെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘമാണ് സ്കൂളിലെത്തി ഹെഡ് മാസ്റ്ററെ പിടികൂടിയത്. രാവിലെ 11 മണിയോടെയാണ് ഇയാൾ അധ്യാപികയിൽ നിന്നു പണം വാങ്ങിയത്. പിന്നാലെ വിജിലൻസ് കൈയോടെ പൊക്കുകയായിരുന്നു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർക്ക് പങ്കുണ്ടോയെന്നു അന്വേഷിക്കുമെന്ന് വിജിലൻസ് വ്യക്തമാക്കി. ഹെഡ്മാസ്റ്ററെ കോടതിയിൽ ഹാജരാക്കും.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍, തീരുമാനം ഹൈക്കമാന്‍ഡിന് ?; ബാക്കി സ്ഥാനാര്‍ത്ഥികളെയും ഇന്ന് പ്രഖ്യാപിക്കും

'തളിപ്പറമ്പ്, പയ്യന്നൂര്‍ മണ്ഡലങ്ങളില്‍ ജാഗ്രത വേണം'; വിമത നീക്കങ്ങളില്‍ കരുതലോടെ സിപിഎം

ഗ്യാസ് സിലിണ്ടർ വിതരണം ഇനി ഈസിയാകും, ക്രമക്കേട് തടയാൻ 'കേരള എൽപിജി സപ്ലൈ' ട്രാക്കറുമായി അധികൃതർ

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍; അലി ലാരിജാനിയുടെ മരണം സ്ഥിരീകരിച്ച് ഇറാന്‍; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

പാചകവാതക പ്രതിസന്ധി രൂക്ഷം, തിങ്കളാഴ്ച ഹോട്ടലുകൾ അടച്ച് സമരം

SCROLL FOR NEXT