പ്രതീകാത്മക ചിത്രം 
Kerala

ഇന്നും കനത്ത മഴയും കാറ്റും; എറണാകുളത്ത്‌ ശക്തമായ മഴ; എല്ലാ ജില്ലകളിലും ജാഗ്രത

ഉച്ചയ്ക്ക് മൂന്ന് മണിയോടെ തുടങ്ങിയ മഴ ഇപ്പോഴും തുടരുകയാണ്.

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി:  എറണാകുളം ജില്ലിയിലെ വിവിധ ഇടങ്ങളില്‍  കനത്ത മഴയും കാറ്റും തുടരുന്നു. വൈകീട്ട് മൂന്ന് മണിയോടെ തുടങ്ങിയ മഴ ഇപ്പോഴും തുടരുകയാണ്.ഇന്നലെയും ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ ശക്തമായ കാറ്റുമഴയിലും വ്യാപകമായ നാശനഷ്ടമുണ്ടായിരുന്നു. വരും ദിവസങ്ങളിലും ഇടിമിന്നലോടുകൂടിയ കനത്ത മഴയ്ക്കാണ് സാധ്യതയെന്നാണ് പ്രവചനം. മലയോര മേഖലകളില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ആന്‍ഡമാന്‍ കടലില്‍ ഇന്ന് ചക്രവാതച്ചുഴി രൂപപ്പെടുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ഉച്ചയ്ക്ക് മൂന്ന് മണിമുതല്‍ ആറ് മണിവരെ  കേരളത്തിലെ എല്ലാ ജില്ലകളിലും  ഒറ്റപ്പെട്ടയിടങ്ങളില്‍  ഇടിയോടുകൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കീ.മി വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കനത്ത കാറ്റും മഴയെയും തുടര്‍ന്ന് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഗ്രൗണ്ടില്‍ നടക്കുന്ന ഫെഡറേഷന്‍ കപ്പ് അത്‌ലറ്റിക്‌സിലെ മത്സരങ്ങള്‍ മാറ്റിവച്ചു.

ഇന്നലെ പെയ്്ത മഴയിലും കാറ്റിലും അങ്കമാലി, നെടുമ്പാശേരി, പെരുമ്പാവൂര്‍ മേഖലയില്‍ കനത്ത നാശം വിതച്ചിരുന്നു. ടെല്‍ക് ഭാഗം മുതല്‍ റെയില്‍വേ സ്റ്റേഷന്‍, പീച്ചാനിക്കാട്, പുളിയനം ഭാഗങ്ങളിലാണു കാറ്റ് കനത്ത നാശമുണ്ടാക്കിയത്. ദേശീയപാതയില്‍ റോഡിലേക്കു മരങ്ങള്‍ വീണു. 3 വാഹനങ്ങള്‍ക്കു കേടുപാടുകള്‍ പറ്റി. വീശിയടിച്ച കാറ്റില്‍ പരസ്യ ബോര്‍ഡുകള്‍ നിലംപൊത്തി. പരസ്യ ബോര്‍ഡുകള്‍ വീണു വാഹനങ്ങളുടെ ചില്ലുകള്‍ തകര്‍ന്നു. ഒട്ടേറെ ഇരുചക്രവാഹനങ്ങള്‍ക്കും കേടു പറ്റി. അഗ്‌നിശമന സേനയെത്തി മരങ്ങള്‍ മുറിച്ചു മാറ്റി. 

വീടുകളുടെ മുകളിലേക്കു മരങ്ങളും ബോര്‍ഡുകളും വീണു. മേഖലയില്‍ വ്യാപകകൃഷിനാശം സംഭവിച്ചു. നാല്‍പതിലേറെ വൈദ്യുതി തൂണുകള്‍ കാറ്റില്‍ തകര്‍ന്നു. വൈദ്യുതി ബന്ധം തകരാറിലായി. ദേശീയപാതയിലും ഇടറോഡുകളിലും മരം വീണു ഗതാഗതം തടസ്സപ്പെട്ടു. ദേശീയപാതയില്‍ ഏറെനേരം ഗതാഗതം സ്തംഭിച്ചു. ചെങ്ങമനാട്, നെടുമ്പാശേരി, കുന്നുകര പഞ്ചായത്തുകളിലും വലിയ നാശ നഷ്ടമുണ്ടായി. പാറക്കടവില്‍ പലയിടത്തും മരങ്ങള്‍ കട പുഴകി വീണു ഗതാഗതം തടസ്സപ്പെട്ടു. ഇരുപതിലേറെ വൈദ്യുതി തൂണുകള്‍ മറിഞ്ഞതിനാല്‍ പലയിടത്തും വൈദ്യുതി മുടങ്ങി.
 

ഈ വാര്‍ത്ത വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം