ഫയല്‍ ചിത്രം 
Kerala

ഞായറാഴ്ച വരെ കനത്ത മഴ ; ഒമ്പതു ജില്ലകളില്‍ അടുത്ത മൂന്നു മണിക്കൂറില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്കും കാറ്റിനും സാധ്യത ; മുന്നറിയിപ്പ്

കേരള-കര്‍ണാടക- ലക്ഷദ്വീപ്  തീരങ്ങളില്‍  മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : കേരളത്തില്‍ ഞായറാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഇതിന്റെ പശ്ചാത്തലത്തില്‍ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിട്ടി നിര്‍ദേശിച്ചു. 

അടുത്ത മൂന്നു മണിക്കൂറില്‍  കേരളത്തില്‍  തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, വയനാട് എന്നീ ജില്ലകളിലെ എന്നീ ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്കും സാധ്യതയുണ്ട്. മണിക്കൂറില്‍ 40 കി.മീ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും  സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കേരള-കര്‍ണാടക- ലക്ഷദ്വീപ്  തീരങ്ങളില്‍ മണിക്കൂറില്‍ 40  മുതല്‍ 50  കി.മീ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. അതിനാല്‍ കേരള-കര്‍ണാടക- ലക്ഷദ്വീപ്  തീരങ്ങളില്‍  മത്സ്യബന്ധനത്തിന് പോകാന്‍ പാടുള്ളതല്ല എന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഒന്നര വയസ്സുകാരന്റെ മരണം: അനസ്തേഷ്യ നൽകിയതിൽ ഗുരുതര വീഴ്ചയെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്

സുരേഷ് ഗോപിക്ക് എന്‍എസ്എസിനെ ഒരു പുല്ലും ചെയ്യാനാവില്ല, ആദ്യം അമ്മ സംഘടന ശുദ്ധീകരിക്കട്ടെ: സുകുമാരന്‍നായര്‍

വിഴിഞ്ഞം ഓഹരി കൈമാറ്റം: സർക്കാർ നിലപാട് ദുരൂഹം; മുഖ്യമന്ത്രിയുടെ വാദങ്ങൾ അടിസ്ഥാനരഹിതമെന്ന് പ്രതിപക്ഷ നേതാവ്

മാസ വരുമാനം നേടാന്‍ രണ്ട് പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങള്‍; അഞ്ചു ലക്ഷം നിക്ഷേപിച്ചാല്‍ എത്ര കിട്ടും?, വിശദാംശങ്ങള്‍

'അമ്മയാകണമെന്ന ആ​ഗ്രഹമുണ്ടായിരുന്നു, എന്റെ ജീവിതത്തിലെ പുതിയഘട്ടമാണിത്'; സാമന്ത പറയുന്നു