Heavy rains also caused extensive damage in the Malappuram Vazhikkadavu 
Kerala

മഴക്കെടുതി, മലപ്പുറം വഴിക്കടവ് മേഖലയിലും വന്‍ നാശം, അന്തര്‍ സംസ്ഥാന ഗതാഗതത്തെയും ബാധിച്ചു

പൂവത്തിപ്പൊയിലിലെ കോഴിഫാമില്‍ വെള്ളം കയറി 2,100ഓളം കോഴികള്‍ ചത്തു

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: തുലാവര്‍ഷം ശക്തിപ്രാപിച്ചതോടെ വടക്കന്‍ ജില്ലകളിലും കനത്ത നാശം. മലപ്പുറം ജില്ലയുടെ മലയോര മേഖലയായ വഴിക്കടവ് ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ വീടുകളിലും കൃഷിയിടങ്ങളിലും വെള്ളം കയറി. അന്തര്‍ സംസ്ഥാന പാതയായ കെഎന്‍ജി റോഡില്‍ ഒരു മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. മണിമൂളി മേഖലയില്‍ റോഡില്‍ വെള്ളക്കെട്ട് രൂപം കൊണ്ടതാണ് ഗതാഗതത്തെ ബാധിച്ചത്.

പ്രദേശത്തെ കാരക്കോടന്‍പുഴ, കലക്കന്‍പുഴ, അത്തിത്തോട് എന്നിവ കരകവിഞ്ഞൊഴുകിയതാണ് ദുരിതത്തിന് ഇടയാക്കിയത്. പൂവത്തിപ്പൊയില്‍, രണ്ടാംപാടം പ്രദേശങ്ങളില്‍ അത്തിത്തോടിനു ചേര്‍ന്നുള്ള അന്‍പതോളം വീടുകളില്‍ വെള്ളംകയറി. ഏക്കര്‍കണക്കിനു കൃഷിയിടങ്ങള്‍ വെള്ളത്തിനടിയിലായി. പൂവത്തിപ്പൊയില്‍, രണ്ടാംപാടം, മൊടപൊയ്ക പ്രദേശങ്ങളിലാണ് കൂടുതല്‍ നാശനഷ്ടം ഉണ്ടായത്.

ഇന്നലെ വൈകീട്ടോടെയായിരുന്നു മേഖലയില്‍ കനത്ത മഴ പെയ്തിറങ്ങിയത്. വൈകിട്ട് മൂന്നരയോടെ ആരംഭിച്ച മഴ മണിക്കൂറുകള്‍ തുടര്‍ന്നു. പൂവത്തിപ്പൊയിലിലെ കോഴിഫാമില്‍ വെള്ളം കയറി 2,100ഓളം കോഴികള്‍ ചത്തു. പുളിയക്കോടന്‍ കരീം എന്നയാളുടെ ഫാമിലാണ് സംഭവം. കീടത്ത് അബ്ദുല്‍ ലത്തീഫിന്റെ ചിപ്‌സ് യൂണിറ്റില്‍ വെള്ളം കയറി ലക്ഷങ്ങളുടെ നാശനഷ്ടം ഉണ്ടായി. മരങ്ങള്‍ വീണും മറ്റും വീടുകള്‍ക്ക് നാശം സംഭവിച്ചു. പൂവത്തിപ്പൊയില്‍ ഡീസന്റ് കുന്ന് നഗറിലെ 20ഓളം വീടുകളില്‍ വെള്ളം കെട്ട് തുടരുകയാണ്.

Heavy rains also caused extensive damage in the Malappuram Vazhikkadavu.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ജമാ അത്തെ ഇസ്ലാമി കറ കളഞ്ഞ വര്‍ഗീയവാദികള്‍, കൂടിക്കാഴ്ച നടത്തി; ഗുഡ് സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടില്ല: മുഖ്യമന്ത്രി

വീട്ടിൽ രക്തസമ്മർദം പരിശോധിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

'വിളിക്കാത്ത സ്ഥലത്ത് പോയി ഇരിക്കുന്നവരെയാണ് ഉദ്ദേശിച്ചത്, കടക്കു പുറത്ത് എന്ന് പറഞ്ഞത് അതുകൊണ്ട്'

ശബരിമല സ്വര്‍ണക്കൊള്ള; ചെന്നിത്തലയെ കേള്‍ക്കാന്‍ എസ്ഐടി, ബുധനാഴ്ച മൊഴിനല്‍കും

സിനിമയിലെത്തിയിട്ട് 10 വർഷം; റോഷൻ മാത്യുവിന്റെ കാരക്ടർ പോസ്റ്റർ പുറത്തുവിട്ട് 'ചത്ത പച്ച' ടീം

SCROLL FOR NEXT