തിരുവനന്തപുരം: ഇരുചക്ര വാഹനങ്ങളിൽ ഹെൽമറ്റ് നിർബന്ധമാക്കിയതു സ്വന്തം സുരക്ഷയ്ക്കാണെന്നു എന്നാണ് നാം ഇനി തിരിച്ചറിയുക. ചിലരുടെ ഇരുചക്ര വാഹന യാത്ര കാണുമ്പോൾ ഇക്കാര്യം വീണ്ടും വീണ്ടും ചോദിച്ചു പോകും. പൊലീസിനും മോട്ടോർ വാഹന വകുപ്പിനും (എംവിഡി) എന്തോ കിട്ടാൻ വേണ്ടിയാണ് ഹെൽമറ്റ് നിർബന്ധമായി വയ്ക്കണമെന്ന നിയമം കർശനമായി നടപ്പാക്കുന്നത് എന്നും തോന്നിപ്പിക്കും തരത്തിലാണ് ചിലരുടെ ബൈക്ക് യാത്ര. ഹെൽമറ്റില്ലാത്ത യാത്ര കാമറയിൽ കുടുങ്ങാതിരിക്കാൻ ബൈക്കിൽ സഞ്ചരിക്കുന്ന രണ്ട് പേർ കാണിക്കുന്ന അതിസാഹസികതയുടെ വിഡിയോ പങ്കിടുകയാണ് മോട്ടോർ വാഹന വകുപ്പ്.
എംവിഡിയുടെ കുറിപ്പ്
ഇരു ചക്ര വാഹന യാത്രക്കാർ റോഡപകടങ്ങളുടെ ഏറ്റവും വലിയ ഇരകളാണ്. വീഴ്ചകളിൽ തലക്ക് ഉണ്ടാകുന്ന ക്ഷതം പലപ്പോഴും മരണത്തിനോ ആജീവനാന്ത പരാശ്രയത്തിനോ കാരണമാകാറുണ്ട്. ഹെൽമറ്റുകൾ നിർബന്ധമാക്കുന്നതും അതിനാലാണ്. ചെറിയപിഴകളിൽ നിന്ന് രക്ഷപ്പെടാൻ ചിലപ്പോൾ നമുക്ക് സാധ്യമായേക്കാം. പക്ഷെ ശീലങ്ങൾ മാറ്റിയില്ലെങ്കിൽ നാം വലിയ പിഴ കൊടുക്കേണ്ടി വരും. എ ഐ ക്യാമറയിൽ പതിഞ്ഞ ദൃശ്യമാണിത്. ഈ എ ഐ ക്യാമറ ദൃശ്യത്തിലുള്ളതുപോലെ സാഹസങ്ങൾ കാണിക്കുന്നവരെ കുറിച്ച് ഉള്ള നിങ്ങളുടെ അഭിപ്രായം പറയുമല്ലോ?
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates