ശാരദ മുരളീധരനും ഡോ. വി വേണുവും  ചിത്രം: ബി പി ദീപു / എക്സ്പ്രസ്
Kerala

'ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്: വിവിധ വകുപ്പുകള്‍ തമ്മില്‍ കൂടിയാലോചനകള്‍ നടത്തിയിട്ടില്ല; സര്‍ക്കാരിന് ഒഴിഞ്ഞുനില്‍ക്കാനാകില്ല'

അടുത്ത ഘട്ടം പൊലീസും പ്രോസിക്യൂട്ടര്‍മാരും ചേര്‍ന്നു നടത്തേണ്ട നിയമ നടപടിയാണ്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്മേല്‍ വിവിധ വകുപ്പുകള്‍ തമ്മില്‍ കൂടിയാലോചനകള്‍ ഇനിയും നടത്തിയിട്ടില്ലെന്ന് മുന്‍ ചീഫ് സെക്രട്ടറി ഡോ. വി വേണു. സര്‍ക്കാരിന് അതിന്റെ ഉത്തരവാദിത്തങ്ങളില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കാനാകില്ല. അതുകൊണ്ടാണ് സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടതെന്നും ഡോ. വേണു പറഞ്ഞു. ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ 'എക്‌സ്പ്രസ് ഡയലോഗ്‌സി'ല്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് കൂടുതല്‍ വിശദമായി അന്വേഷിക്കേണ്ടതുണ്ട്. അടുത്ത ഘട്ടം പൊലീസും പ്രോസിക്യൂട്ടര്‍മാരും ചേര്‍ന്നു നടത്തേണ്ട നിയമ നടപടിയാണ്. ഡോ. വേണു കൂട്ടിച്ചേര്‍ത്തു. കാലാവസ്ഥാ വ്യതിയാനം കണക്കിലെടുക്കുമ്പോള്‍ ഇന്ത്യയിലെ ഏറ്റവും ദുര്‍ബലമായ സ്ഥലങ്ങളിലൊന്നാണ് കേരളം. അഞ്ചോ എട്ടോ വര്‍ഷം മുമ്പ്, കാലാവസ്ഥാ വ്യതിയാനം എന്നു കേള്‍ക്കുന്നത് എന്തോ ഒരുതരം വിചിത്ര പ്രതിഭാസമാണെന്നാണ് ആളുകള്‍ കരുതിയിരുന്നത്. ഡോ. വേണു പറഞ്ഞു.

പരിസ്ഥിതി ഒരു ശാസ്ത്രമായിരിക്കുന്നതിനാല്‍ ഒരാളുടെ വാദങ്ങളും ശാസ്ത്രീയമായിരിക്കണം. അത് പൂര്‍ണമായും പരിസ്ഥിതി പ്രവര്‍ത്തകര്‍ക്ക് വിട്ടുകൊടുക്കാനാവില്ല. ഒരു ദുരന്തത്തിന് കാരണം ക്വാറിയാണെന്ന് നിങ്ങള്‍ പറയുമ്പോള്‍, വസ്തുതകള്‍ നിങ്ങളുടെ വാദത്തിന് പിന്‍ബലമായി ഉണ്ടാകേണ്ടതുണ്ടെന്നും ഡോ. വേണു പറഞ്ഞു. എക്‌സ്പ്രസ് ഡയലോഗ്‌സില്‍ ഡേ. വേണുവിനൊപ്പം ഭാര്യയും സംസ്ഥാനത്തിന്റെ പുതിയ ചീഫ് സെക്രട്ടറിയുമായ ശാദര മുരളീധരനും പങ്കെടുത്തു. കേരളത്തില്‍ ആദ്യമായിട്ടാണ് ഭര്‍ത്താവിന് പിന്നാലെ ഭാര്യയും ചീഫ് സെക്രട്ടറിയാകുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

SCROLL FOR NEXT