കെസി വേണുഗോപാല്‍, വിഡി സതീശന്‍, രമേശ് ചെന്നിത്തല  file
Kerala

സംഘടന ദുര്‍ബലമായെന്ന് ആക്ഷേപം, പുതിയ കെപിസിസി അധ്യക്ഷനെ നിശ്ചയിക്കാനുള്ള നടപടികളിലേക്ക് ഹൈക്കമാന്‍ഡ്

ചര്‍ച്ചകള്‍ക്കായി നിലവിലെ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിനെയും ഹൈക്കമാന്‍ഡ് ഡല്‍ഹിയിലേക്ക് വിളിപ്പിച്ചേക്കും

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

ന്യൂഡല്‍ഹി : പുതിയ കെപിസിസി അധ്യക്ഷനെ തെരഞ്ഞെടുക്കാനുള്ള ചര്‍ച്ചകളിലേക്ക് ഹൈക്കമാന്‍ഡ് ഈ ആഴ്ച കടക്കും. മുഖ്യമന്ത്രി വിഡി സതീശനും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും അടുത്ത ദിവസം ഡല്‍ഹിയിലെത്തുന്നുണ്ട്. ഈ മാസം 19 ന് ഇരു നേതാക്കള്‍ക്കും പുറമേ, കേരളത്തില്‍ നിന്നുള്ള പ്രവര്‍ത്തക സമിതി അംഗങ്ങളുമായും ഹൈക്കമാന്‍ഡ് കൂടിയാലോചനകള്‍ നടത്തും.

നിലവിലെ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് മന്ത്രിയായതോടെയാണ്, പുതിയ കെപിസിസി അധ്യക്ഷനെ നിയോഗിക്കാന്‍ തീരുമാനിച്ചത്. സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി കേരളത്തിലെത്തിയെങ്കിലും കെപിസിസി അധ്യക്ഷ ചര്‍ച്ചയില്‍ എങ്ങുമെത്താനായില്ല. ചര്‍ച്ചകള്‍ക്കായി നിലവിലെ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിനെയും ഹൈക്കമാന്‍ഡ് ഡല്‍ഹിയിലേക്ക് വിളിപ്പിച്ചേക്കും.

10 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയിട്ടും, പാര്‍ട്ടി സംഘടനാ തലത്തില്‍ അഴിച്ചുപണി നടത്താനോ കൂടുതല്‍ ശക്തമാക്കാനോ നടപടി സ്വീകരിക്കാത്തത് പാര്‍ട്ടിയില്‍ വ്യാപക അതൃപ്തിയ്ക്കിടയാക്കിയിട്ടുണ്ട്. പല ജില്ലകളിലും ഡിസിസികള്‍ മുതല്‍ പ്രവര്‍ത്തനം മന്ദീഭവിച്ചിരിക്കുകയാണ്. പൂര്‍ണസമയ പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ക്കായി, എംഎല്‍എമാരായ ഡിസിസി അധ്യക്ഷന്മാരെ മാറ്റണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.

ബോര്‍ഡ്, കോര്‍പറേഷന്‍ വിഭജനവും നീളുന്നു

സര്‍ക്കാര്‍ അധികാരത്തിലേറി രണ്ടു മാസം പിന്നിട്ടിട്ടും ബോര്‍ഡ്, കോര്‍പറേഷന്‍ വിഭജനം നീളുന്നത് മുന്നണിയ്ക്കുള്ളിലും അതൃപ്തിക്കിടയാക്കിയിട്ടുണ്ട്. പദവികള്‍ സംബന്ധിച്ച് ഘടകകക്ഷികളുമായി ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്താന്‍ യുഡിഎഫ് യോഗത്തില്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ പുതിയ കെപിസിസി അധ്യക്ഷനെ നിശ്ചയിക്കാത്തതിനാല്‍ ചര്‍ച്ചകള്‍ നീളുകയാണ്. ഭരണപരിഷ്‌കാര കമ്മീഷന്‍ അടക്കമുള്ള കാബിനറ്റ് റാങ്കുകളിലേക്ക് നേതാക്കളെ നിശ്ചയിക്കുന്നതിലും തീരുമാനം വൈകുകയാണ്.

High Command will begin discussions this week to select the new KPCC president

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇന്ത്യയും പാകിസ്ഥാനും ഓസ്‌ട്രേലിയയും ഒരേ ഗ്രൂപ്പില്‍, ജീവന്മരണ പോരാട്ടം; 2027 ലോകകപ്പ് ഫിക്‌സ്ചര്‍ പ്രഖ്യാപിച്ചു

അവധി ബെത്‌ലഹേം കുടുംബ യൂണിറ്റിനൊപ്പം ആഘോഷമാക്കാം; നാളെ മുതല്‍ ഹോട്‌സ്റ്റാറില്‍

കരിമ്പത്ത് മന്ത്രി ഒ ജെ ജനീഷിൻ്റെ വാഹനം തടഞ്ഞ് അക്രമം : ആറ് പേർ റിമാൻഡിൽ

ഫ്‌ലൈദുബായ് പൈലറ്റ് സ്മിത്ത് മച്ചാറിന്റെ ആരോഗ്യത്തിനായി കാശി വിശ്വനാഥ ക്ഷേത്രത്തില്‍ പ്രത്യേക പ്രാര്‍ത്ഥന

സ്‌കൂള്‍ കായികമേളയുടെ നീന്തല്‍ മത്സരത്തിന്റെ വേദി തകര്‍ന്നു; നിരവധി പേര്‍ക്ക് പരിക്ക്