P V Anvar Social Media
Kerala

അനധികൃത സ്വത്ത് സമ്പാദനം: അജിത്ത് കുമാറിന്റെ ഹര്‍ജിയില്‍ അന്‍വറിനെ കക്ഷി ചേര്‍ത്ത് ഹൈക്കോടതി

ഹര്‍ജികള്‍ വീണ്ടും ഈ മാസം 25ന് പരിഗണിക്കുമെന്ന് ജസ്റ്റിസ് എ ബദറുദ്ദീന്‍ വ്യക്തമാക്കി.

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ടു തനിക്കെതിരെയുള്ള തിരുവനന്തപുരം വിജിലന്‍സ് കോടതി ഉത്തരവ് റദ്ദാക്കണമെന്ന എക്‌സൈസ് കമ്മീഷണര്‍ എം ആര്‍ അജിത് കുമാറിന്റെ ഹര്‍ജിയില്‍ മുന്‍ എംഎല്‍എ പി വി അന്‍വറിനെ കക്ഷി ചേര്‍ത്ത് ഹൈക്കോടതി. കേസുമായി ബന്ധമില്ലാത്ത അന്‍വറിനെ കക്ഷിയാക്കരുതെന്ന അജിത് കുമാറിന്റെ ആവശ്യം നിരാകരിച്ചുകൊണ്ടാണു കോടതി നടപടി. അതിനിടെ, വിജിലന്‍സ് കോടതി ഉത്തരവില്‍ മുഖ്യമന്ത്രിക്കെതിരെയുള്ള പരാമര്‍ശങ്ങള്‍ നീക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാരും കോടതിയില്‍ ഹര്‍ജി നല്‍കി. ഹര്‍ജികള്‍ വീണ്ടും ഈ മാസം 25ന് പരിഗണിക്കുമെന്ന് ജസ്റ്റിസ് എ ബദറുദ്ദീന്‍ വ്യക്തമാക്കി.

അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട വിജിലന്‍സ് അന്വേഷണത്തില്‍ അജിത് കുമാറിന് ക്ലീന്‍ ചിറ്റ് നല്‍കിക്കൊണ്ടുള്ള റിപ്പോര്‍ട്ട് തള്ളി തുടര്‍ നടപടികള്‍ക്ക് വിജിലന്‍സ് കോടതി ഉത്തരവിട്ടിരുന്നു. ഉത്തരവില്‍ മുഖ്യമന്ത്രിക്കെതിരെയും പരാമര്‍ശങ്ങള്‍ ഉണ്ടായിരുന്നു. നെയ്യാറ്റിന്‍കര പി നാഗരാജ് നല്‍കിയ പരാതിയിലായിരുന്നു വിജിലന്‍സ് കോടതി നടപടി. തുടര്‍ന്നാണ് ഇത് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അജിത് കുമാര്‍ ഹൈക്കോടതിയെ സമീപിച്ചത്.

കേസില്‍ കക്ഷി ചേരണമെന്ന അന്‍വറിന്റെ അപേക്ഷ അനുവദിക്കരുതെന്നും മുന്‍ എംഎല്‍എ കേസുമായി ബന്ധമില്ലാത്ത കക്ഷിയാണെന്നും അജിത്കുമാര്‍ വാദിച്ചു. നീതീകരിക്കാനാവാത്ത തന്റെ ലക്ഷ്യങ്ങള്‍ നേടാന്‍ കഴിയാത്തതിനാല്‍ സ്വന്തം താല്‍പ്പര്യം സംരക്ഷിക്കാന്‍ അടിസ്ഥാനമില്ലാത്ത വ്യാജ ആരോപണങ്ങള്‍ ഉന്നയിക്കുന്നയാളാണ് അന്‍വര്‍ എന്നുമായിരുന്നു അജിത് കുമാറിന്റെ വാദം.

എന്നാല്‍ അജിത്കുമാര്‍ പദവി ദുരുപയോഗം ചെയ്ത് അഴിമതി നടത്തിയെന്നാരോപിച്ച് താന്‍ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയിലാണ് വിജിലന്‍സ് അന്വേഷണമുണ്ടായതെന്നും വിചാരണക്കോടതി വിധിയില്‍ ഇക്കാര്യം പരാമര്‍ശിക്കുന്നുണ്ടെന്നും അന്‍വര്‍ വാദിച്ചു. ഈ സാഹചര്യത്തില്‍ തന്റെ ഭാഗം കൂടി കേള്‍ക്കണമെന്ന ആവശ്യം അംഗീകരിച്ചാണ് കോടതി അന്‍വറിനെ കേസില്‍ കക്ഷി ചേര്‍ത്തത്. അന്‍വറിനെ കക്ഷിചേര്‍ക്കുന്നതിനെ സര്‍ക്കാര്‍ എതിര്‍ത്തില്ല. ഹര്‍ജിക്കാരനായ അജിത്കുമാര്‍ 7 ദിവസത്തിനകം എതിര്‍ സത്യവാങ്മൂലം നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു. വിജിലന്‍സ് കോടതി ഉത്തരവിലെ തുടര്‍ നടപടികള്‍ക്ക് അനുവദിച്ച സ്റ്റേ കോടതി ഒരാഴ്ച കൂടി നീട്ടുകയും ചെയ്തു.

High Court Includes P V Anvar in Ajith Kumar Case: Excise Commissioner M R Ajith Kumar's petition relates to quashing the Vigilance Court order against him regarding illegal asset accumulation

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് കടിഞ്ഞാണ്‍; ഗണ്ണേഴ്‌സ് ജയം തുടരുന്നു

മുസ്ലീം ലീഗിന്റെ സാംസ്‌കാരിക അപചയം; സംസ്‌കാരശൂന്യമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണം; പിഎംഎ സലാം മാപ്പുപറയണമെന്ന് സിപിഎം

അന്ന് പുരുഷ ടീമിന് 125 കോടി! ലോകകപ്പടിച്ചാല്‍ ഇന്ത്യന്‍ വനിതാ ടീമിന് 'അതുക്കും മേലെ'?

വോട്ടര്‍ പട്ടികയിലെ ക്രമക്കേട് ആരോപണം; കൊടുവള്ളി നഗരസഭ സെക്രട്ടറിയെ മാറ്റാന്‍ നിര്‍ദേശിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍

SCROLL FOR NEXT